-
-
Kambaramayanam
നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്‌മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്‌ജനതയുടെ പ്രാണതാളമാണ്. ഈ മഹദ്‌സൃഷ്‌ടി വായിക്കുന്നവര്‍ക്കും വായിച്ചുകേള്‍ക്കുന്നവര്‍ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ് സങ്കല്‌പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്‍ക്ക് ഒരഌഗ്രഹമായിത്തീരും. ഗദ്യപരിഭാഷ: എസ്. തേവയ്‌ക്കല്‍
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00. -
Aithihyasallapam
പ്രാപഞ്ചികരുടെ കൈവശമുള്ള മുഴക്കോലിനാല്‍ അളക്കുവാന്‍ കഴിയാത്ത തരത്തിലുള്ള കുറെ അതിമാഌഷരുടെ ജീവിതവൃത്താന്തങ്ങളാണ് ഈ പുസ്‌തകത്തില്‍. ഭിക്ഷാംദേഹികള്‍, ജ്യോതിഷവിശാരദര്‍, ആയുര്‍വേദാചാര്യന്മാര്‍, വൈദികരത്‌നങ്ങള്‍, സര്‍വസംഗപരിത്യാഗികള്‍ തുടങ്ങി അനേകര്‍ ഈ സല്ലാപവേദിയില്‍ അഌഭവവിവരണവുമായെത്തുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Aithihya maalika
ദേശത്തെയും ദേശവാസികളെയും കടന്ന് മിത്തായി പരിണമിച്ച അതിശയകഥകളുടെ സമ്പുടമാണ് ‘ഐതിഹ്യമാലിക.’ അവിശ്വസനീയമായതിനെപ്പോലും വിശ്വാസയോഗ്യമാക്കുന്ന കഥപറച്ചിലിന്റെ ശില്‌പതന്ത്രത്തിന് ഉത്തമനിദര്‍ശനമാകുന്ന ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Aithihyamaala
ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക് കൃതി. ചിത്രീകരണം : സി.എന്‍. കരുണാകരന്‍
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00. -
Chintharathnam
“ചിന്തിക്കുംതോറും സാരമുണ്ടിതില്‍…” ആത്മജ്ഞാനപരമായ സംശയങ്ങള്‍ ദൂരീകരിക്കുന്ന ചിന്താരത്‌നം, സമസ്‌ത വേദാന്തസാരഗ്രന്ഥങ്ങള്‍ കടഞ്ഞെടുത്ത പീയൂഷവും ജ്ഞാനസാഗരത്തിന്റെ അഗാധതയില്‍നിന്നും മുങ്ങിയെടുത്ത മുത്തുകളുമാണ് . ഈ ഉപദേശങ്ങള്‍ ആത്മാവാകുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നു അജ്ഞാനാന്ധകാരത്തെ ദൂരെയാക്കുന്നു എസ് രാമചന്ദ്രന്‍നായരുടെ വ്യാഖ്യാനവും Prof. കെ.പി ശങ്കരന്റെ സംശോധനവും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
108 Ayyappakshethrangal
സ്വാമിയേ ശരണം… കലിയുഗവരദനായ ശ്രീഹരിഹരസുതന്റെ ശബരിമലക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൂടെയുള്ള പുണ്യസഞ്ചാരമാണ് ഈ കൃതി. തിയ്യാട്ടിഌള്ള തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അയ്യപ്പന്‍കാവുകളിലൂടെയുള്ള ഈ പ്രയാണം ആയുരാരോഗ്യസൗഖ്യത്തിലേക്കും ജ്ഞാനത്തിലേക്കും മോക്ഷത്തിലേക്കുമുള്ള നട തുറക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
108 Durga Kshethrangal
ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്‌ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Bharatheeya Kalaroopangal
കേളികൊട്ടുയരുമ്പോള്‍… ഭാരതീയ കലാരൂപങ്ങളുടെ ആസ്വാദനമര്‍മമറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം, നൂറ്റാണ്ടുകളിലൂടെ വികസിച്ച അവയുടെ ചരിത്രവും പ്രയോഗക്രമങ്ങളും വിവരിക്കുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, കരകനൃത്തം, കഠ്‌പുതലി, ജാത്ര തുടങ്ങി പരിചിതവും അപരിചിതവുമായ നൂറിലേറെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Sreekrishna Katha
മൗലിയില്‍ മയില്‍പ്പീലിയും നെറ്റിയില്‍ ഗോരോചനക്കുറിയും കഴുത്തില്‍ വനമാലയും ചെന്തളിര്‍ക്കൈയില്‍ മുരളികയും അരയില്‍ മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്‌ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ പുണ്യാവതാരകഥയാണിത്. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്‌മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില്‍ ഓളംതുള്ളുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Sreemath Bhagavathgeetha
Sreemath Bhagavathgeetha
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
-
-
-
Ganeshakathakal
ഗണേശജനനത്തെക്കുറിച്ച്, ഗണപതിക്ക് ആനത്തല ലഭിച്ചതിനെക്കുറിച്ച്, ഒറ്റക്കൊമ്പനായതിനെക്കുറിച്ച്, ഭക്ഷണപ്രിയത്തെക്കുറിച്ച്, മൂഷികനെ വാഹനമാക്കിയതിനെക്കുറിച്ച്, വ്യാസഭാരതത്തിന്റെ കേട്ടെഴുത്തുകാരനായതിനെക്കുറിച്ച് എല്ലാം കഥകള്‍ നിരവധി നിരവധിയാണ്. സര്‍വവിഘ്നങ്ങളും അകറ്റുന്ന സങ്കടമോചകനും മോക്ഷകാരകനുമായ ഗജാനനന്റെ കഥകളാണ് ഈ പുസ്തകത്തില്‍; ചേതോഹരമായ രേഖാചിത്രങ്ങളോടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Puranangalile Dampathimar
ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Mahakshetra Vismayangal
വിശ്വാസസങ്കല്പങ്ങളില്‍ ബൃഹദാകാരം പേറുന്ന മഹാക്ഷേത്ര സന്നിധാനങ്ങളിലൂടെയുള്ള ഒരു യാത്ര. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും സ്‌തോത്രകീര്‍ത്തനങ്ങള്‍കൊണ്ട് ഈ സ്വര്‍ഗകവാടങ്ങളെ വണങ്ങുകയാണ് ഗ്രന്ഥകാരന്‍. ദേശത്തിനും കാലത്തിനും അതീതമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളിലേക്ക് ഉപാസകര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഒരു വഴികാട്ടി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
Rigvedathile Rishimarum Devanmarum
ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
-
-
Sarveswaranamangal
കൃതയുഗത്തിൽ തപസ്സനുഷ്ഠിച്ചും തേത്രായുഗത്തിൽ യജ്ഞം ചെയ്തും ദ്വാപരയിൽ പൂജാദികർമങ്ങളെക്കൊണ്ടും കലിയുഗത്തിൽ നാമസങ്കീർത്തനങ്ങളാലും മുക്തിനേടാൻ സാധിക്കുമെന്നാണ് പണ്ഡിതമതം. ഭക്തജനങ്ങൾക്ക് അവരവരുടെ ഇഷ്ടദേവതാസ്തോത്രങ്ങൾ തിരഞ്ഞെടുത്ത് ആരാധിക്കുന്നതിന് ഈ ചെറുഗ്രന്ഥം ഉപകരിക്കും.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Veetammamar Arinjirikkenda Acharangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Sreenarayanaguru
ജാതിഭേദം കൂടാതെ, മതദ്വേഷം തീണ്ടാതെ, സകലരും സഹോദരരായി പുലരുന്ന ഒരു നവലോകത്തെയാണ് നാരായണഗുരു ഭാവനചെയ്തത്. മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്ന് അദ്ദേഹം വിശ്വസിച്ചു. വിപ്ലവകാരിയായ ആ യോഗിയുടെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. കേരളീയസമൂഹത്തിന്റെ ചരിത്രത്താളുകൾകൂടി മറിയുന്ന പ്രശ്‌നോത്തരി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Biblenatile Kathakal
ബൈബിളുമായി ബന്ധപ്പെട്ട് വിശുദ്ധനാട്ടിൽ പ്രചാരത്തിലുള്ളതും, യഹൂദ-ഈജിപ്ഷ്യൻ-മെസെപൊട്ടേമിയൻ സാഹിത്യത്തിലും നാടോടിപാരമ്പര്യത്തിലുമൊക്കെയായി ചിതറിക്കിടക്കുന്നതുമായ കുറെ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Bible Quiz
നൂറ്റാണ്ടുകളായി മനുഷ്യരാശിയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ എന്ന മഹദ്ഗ്രന്ഥത്തിലെ, ഹൃദയത്തിൽ ജീവജലത്തിന്റെ ഉറവകൾ തുറക്കുന്ന വിശുദ്ധലിഖിതങ്ങളുടെ കഥയും പൊരുളും തിരയുകയാണ് ഈ പ്രശ്‌നോത്തരി. സുവിശേഷങ്ങളെ ചോദ്യോത്തരരൂപത്തിൽ വായനക്കാരിലെത്തിക്കുന്നു ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Devi Mahathmyakathakal
മധുകൈടഭവധം, മഹിഷാസുരവധം, ശുംഭനിശുംഭവധം എന്നിങ്ങനെ മൂന്നുഭാഗങ്ങളായിട്ടുള്ള ദേവീമാഹാത്മ്യകഥകൾക്കു പുറമെ ശ്രീ ലളിതാസഹസനാമസ്തോത്രം, സഹസ്രനാമാവലി തുടങ്ങി 21 ദേവീസ്തുതികൾ കൂടി ഉൾപ്പെട്ടതാണ് ദേവി മാഹാത്മ്യകഥകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Naarayaneeya Kathakal
ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Dasavathara Kathakal
സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Sundarakandam: Kilippattu
രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്‌കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, ശരിയായി പദം മുറിച്ച് പാരായണം ചെയ്യാനുതകുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.































