H&C BOOK HOME
പുസ്തക പ്രേമികൾക്കായി H&C യുടെ പുസ്തക സമ്പാദ്യപദ്ധതിയാണ് ബുക്ക് ഹോം. 12 തവണകളിലൂടെ 200 രൂപ വീതം അടയ്ക്കുമ്പോൾ ഏതു പ്രസാധകരുടെയും 3,000 രൂപ മുഖവിലയുള്ള പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്/മലയാളം പുസ്തകങ്ങൾ സ്വന്തമാക്കാം. കൂടാതെ എല്ലാ മാസവും നറുക്കെടുപ്പ് ഉണ്ടാകും. വിജയിക്ക് അപ്പോൾ തന്നെ 3, 000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വിജയി തുടര്‍ന്ന് അടവ് നല്‍കേണ്ടതില്ല. വിജയിയുടെ പേരും മേല്‍വിലാസവും ഗ്രൂപ്പില്‍ അറിയിക്കുന്നതാണ്. എല്ലാ മാസവും 5-ാം തീയതിക്കകം നറുക്കെടുത്ത് വിജയിയെ അറിയിക്കുന്നതാണ്. […]
Painting Workshop @ H&C Nadathara.
നവംബർ 9-ാം തീയ്യതി H&C സ്റ്റോഴ്സ് തൃശൂർ നടത്തറയിൽ കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് വർക്ക് ഷോപ്പിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. വർക്ക് ഷോപ്പിന് ഫെവിക്രിൽ സ്പെഷ്യലിസ്റ്റ് ടീച്ചർ റെജീന മുസ്‌തഫ നേതൃത്വം നൽകി.
തൃശൂർ നടത്തറ 31-ാം ഷോറൂം ഉദ്ഘാടനം.
H&C ബുക്സ് ആൻഡ് സ്റ്റോഴ്സ് തൃശൂർ നടത്തറ ശാഖയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ട അതിഥികൾ ശ്രീ. എൻ.എസ്.മാധവൻ, ശ്രീ. ജോർജ് കുളങ്ങര, ശ്രീ. അനിൽകുമാർ.കെ, ശ്രീ. എൻ.ഇ.സുധീർ. ശ്രീവിദ്യ രാജേഷ് തുടങ്ങിയർ പ്രസംഗിച്ചു. പാഠപുസ്തകങ്ങൾ മുതൽ ഇതിഹാസ ഗ്രന്ഥങ്ങൾ വരെയും, പരീക്ഷാസഹായികൾ മുതൽ മഹാനിഘണ്ടുക്കൾ വരെയുമുള്ള സാഹിത്യ, വൈജ്ഞാനിക ശേഖരം മൂന്നുനിലകളിലായി സജ്ജീകരിച്ചിരിക്കുകയാണ്. ലോകപ്രശസ്ത പ്രസാധകരുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളത്തിലെയും ഇതര ഭാഷകളിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ, […]
‘ഗോപുവിന്റെപക്ഷി’ പുസ്തകപ്രകാശനം
പേരൂര്‍ അനില്‍കുമാറിന്റെ ഗോപുവിന്റെപക്ഷി എന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനകര്‍മ്മം കൊല്ലം പ്രസ്സ് ക്ലബ്ബില്‍ വച്ച് ബഹു: കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ:ഉണ്ണികൃഷ്ണന്‍ അവര്‍കള്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
‘ഓര്‍മകളുടെ നല്ലച്ഛന്‍’ പുസ്തകപ്രകാശനം
സണ്‍ഷൈന്‍ ബുക്സ് പ്രസിദ്ധീകരിച്ച, ഇന്ദു. എസിന്റെ ‘ഓര്‍മകളുടെ നല്ലച്ഛന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍വച്ച്, റിട്ട. ഡപ്യൂട്ടി കളക്ടറും എഴുത്തുകാരിയുമായ ശ്രീമതി ജി. സുകുമാരിദേവി ആദ്യപ്രതി ഏറ്റുവാങ്ങി.
H&C സ്റ്റോഴ്സിന്റെ പുതിയ ഷോറൂം തൃശൂർ ഹൈ റോഡില്‍, പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
പ്രിയരേ H&C സ്റ്റോഴ്സിന്റെ പുതിയ ഷോറൂം തൃശൂർ ഹൈ റോഡ്, പൊലീസ് കൺട്രോൾ റൂമിന് എതിർവശം പ്രവർത്തനമാരംഭിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾ മുതൽ ഇതിഹാസ ഗ്രന്ഥങ്ങൾ വരെയും, പരീക്ഷാസഹായികൾ മുതൽ മഹാനിഘണ്ടുക്കൾ വരെയുമുള്ള സാഹിത്യ, വൈജ്ഞാനിക ശേഖരം മൂന്നുനിലകളിലായി സജ്ജീകരിച്ചിരിക്കുകയാണ്. ലോകപ്രശസ്ത പ്രസാധകരുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളത്തിലെയും ഇതര ഭാഷകളിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ, അക്കാദമിക് പുസ്തകങ്ങൾ, ടോയ്സ്, ഗിഫ്റ്റ്സ്, ആർട്സ് & സ്പോർട്സ് മെറ്റിരിയലുകൾ, സ്കൂൾ കോളേജ് സ്റ്റേഷനറികൾ എന്നിങ്ങനെ വായനാ സമൂഹത്തിന്റെ മുഴുവൻ ആവശ്യങ്ങളും ഒരു മേൽക്കൂരക്ക് […]