Shop
Lokha Cinema-Kaalattod Kalahicha Prathibakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പസോളിനി, ബുഌവല്, അന്റോണിയോണി തുടങ്ങിയ ലോകോത്തരചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുന്ന ലേഖനങ്ങള്. ഭരണകൂടത്തിന്റെയും മതത്തിന്റെയും അധികാരസ്വരൂപങ്ങളോട് സ്വന്തം ചലച്ചിത്രശില്പങ്ങളിലൂടെ സന്ധിയില്ലാതെ സമരംചെയ്ത കുറേ സംവിധായകരുടെ തൂലികാചിത്രങ്ങള്.
Kaazhchayude Rasantharangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സമകാലിക മലയാളസിനിമയുടെ രസാന്തരങ്ങള് അടയാളപ്പെടുത്തുന്ന പുസ്തകം. കാഴ്ചയുടെ ഉള്ക്കാഴ്ച ജ്വലിപ്പിക്കുന്ന ഈ ഗ്രന്ഥം താരാധിപത്യം, ഫാന്സ്, സിനിമത്തൊഴിലിലെ തൊഴുത്തില്കുത്ത് എന്നിവയുടെ രാഷ്ട്രീയം കൂടി തിരയുന്നു.
Documentary Thirakathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പേനയുടെ മനസ്സ് : ഒരു ദൃശ്യരേഖ കെ.പി അപ്പന്റെ ‘മധുരം നിന്റെ ജീവിതം,’ സിസ്റ്റര് മേരി ബനീഞ്ഞയുടെ ‘ലോകമേ യാത്ര’ എന്നീ സാഹിത്യരചനകളുടെ എഴുത്തുപരിസരത്തിലൂടെയും രചയിതാക്കളുടെ ഹൃദയമണ്ഡലത്തിലൂടെയും യാത്ര ചെയ്യുന്ന, കേരള സംസ്ഥാന ടെലിവിഷന് അവാര്ഡു നേടിയ ഡോക്യുമെന്ററികളുടെ തിരക്കഥാരൂപം. ജോണ്പോളിന്റെ അവതാരിക.
Cinemayum Chila Samvidaayakarum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ക്യാമറയുടെ കാചത്തിലൂടെ ചരിത്രത്തിന്റെ, ആത്മീയതയുടെ തെളിമയും സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ കലുഷതയും ഗോചരമാക്കിയ ലോകോത്തര ചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിഌ വിധേയമാക്കുന്ന ലേഖനങ്ങള്. 2013ലെ കോഴിക്കോടന് ചലച്ചിത്രഗ്രന്ഥ പുരസ്കാരം നേടിയ കൃതി.
Vallon
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വള്ളോന് എന്ന വള്ളുവര് പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാമത്തെ പ്രജയാണ്. നാടുവിട്ട് പരദേശങ്ങളിലൂടെ, ജ്ഞാനത്തിന്റെ ഉറവിടങ്ങളിലൂടെ അലഞ്ഞും അന്വേഷിച്ചും വിദ്യാപാരംഗതനായിത്തീരുന്ന വള്ളോന് ജ്യേഷ്ഠസഹോദരനായ അഗ്നിഹോത്രിയാല് സ്ഥാപിതമായ സരസ്വതീക്ഷേത്രത്തില് ഗുരുനാഥനാകുന്നു. അഗ്നിഹോത്രിയുടെ ദേഹത്യാഗാനന്തരം വള്ളുവര് തന്റെ യാത്ര തുടരുന്നു. പുണ്യഹിമാലയത്തിലേക്കുവരെ നീളുന്നു ആ മഹായാത്ര.
Tathamme Poocha Poocha
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.തത്തമ്മയും പൂച്ചയും ആജന്മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട് ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ് ഈ പുസ്തകം നിറയെ. ലളിതമായ ഭാഷയിലും സുന്ദരമായ ശൈലിയിലും ഒരപൂര്വസൗഹൃദത്തിന്റെ കഥാഖ്യാനം നിര്വഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരന് ഇതില്.
Tarzan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ടാര്സന്റെ കാനനസാഹസങ്ങള് സാഹസികനായകന്മാരില് അവസാനവാക്കായ ടാര്സന്റെ കഥ. കാലാ എന്ന ഗൊറില്ലയുടെ വളര്ത്തു മകനായി മാറിയ ടാര്സന് കാനനത്തിലെ ജന്തുകുലത്തോട് ഇണങ്ങിയും പിണങ്ങിയും പൊരുതിയും ജയിച്ചുമൊക്കെ വളരുന്നു; വള്ളികളില് തൂങ്ങിയാടിയും കാണ്ടാമൃഗക്കൊമ്പിനോടു സാദൃശ്യമുള്ള ആയുധവുമായി പോരാടിയും.
Srinarayana Guru
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Sreekrishna Katha
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മൗലിയില് മയില്പ്പീലിയും നെറ്റിയില് ഗോരോചനക്കുറിയും കഴുത്തില് വനമാലയും ചെന്തളിര്ക്കൈയില് മുരളികയും അരയില് മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്ക്കുന്ന കാര്മുകില്വര്ണ്ണന്റെ പുണ്യാവതാരകഥയാണിത്. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില് ഓളംതുള്ളുന്നു.
Ricky Ticky Tawi
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.റിക്കി ടിക്കി ടാവി റഡ്യാഡ് കിപ്ലിങ് ലോകമെമ്പാടുമുള്ള കുട്ടികള്ക്ക് പ്രിയങ്കരമായ ‘ജംഗിള്ബുക്ക്’ എന്ന പുസ്തകത്തിലെ അതീവരസകരമായ ഒരു ഭാഗമാണ്, റിക്കി ടിക്കി ടാവിയെന്ന ബുദ്ധിമാനായ കീരിയുടെ കഥ. നാഗ്, നാഗിന എന്നീ ഭീകരന്മാരായ മൂര്ഖന് പാമ്പുകളോട് പോരാടി ജയിച്ച റിക്കിയുടെ കഥ; ചിത്രീകരണങ്ങളോടെ.
Parayipetta Panthirukulam: Pakkanar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സത്യസന്ധമായ പാക്കനാര് കലഹംകൊണ്ട് മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്ഗത്തിലേക്ക് ആനയിച്ച് ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്നേഹവിശ്വാസങ്ങളോടെ പുലര്ന്നു. സഹോദരങ്ങള്ക്കൊപ്പം അമ്മയ്ക്കു ശ്രാദ്ധമൂട്ടി. പെരുന്തച്ചന്റെ മകനെ സ്വന്തം മകനായി സ്വീകരിച്ചു. മുറം നിറയെ നന്മ മാത്രം നല്കിയ പാക്കനാരുടെ ജീവിതമാണ് ഈ കൃതിയില്.
Padam Parayam Padavukal Kayaram
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.കഥയുടെ പാടിയും പറഞ്ഞുമുള്ള അവതരണമായ കഥാപ്രസംഗത്തിലൂടെ ആലാപനം, അഭിനയം, പ്രഭാഷണം എന്നീ കലകളില് കുട്ടി ഒരേസമയം പങ്കെടുക്കുകയാണ് വിദ്യാര്ഥികള്ക്ക് വാഗ്ദേവതയുടെ അഌഗ്രഹഹസ്തമായിമാറുന്ന കഥാപ്രസംഗകലയെ ഒന്പതു ലഘുരചനകളിലൂടെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന് ബുദ്ധഭഗവാഌം മദര് തെരേസയും ഝാന്സിറാണിയും വേലുത്തമ്പിദളവയും പോലെയുള്ള ഐതിഹാസിക കഥാപാത്രങ്ങളും മതസൗഹാര്ദവും മദ്യവിപത്തും പോലെയുള്ള സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളും ഇതില് ചര്ച്ച ചെയ്യപ്പെടുന്നുണ്ട്.
Nursery Rhymes & Stories
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Nooru Bappujikkathakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നന്മയെഴുന്നൊരു മുത്തച്ഛനെക്കുറിച്ച്… സത്യത്തിന്റെയും അഹിംസയുടെയും മൂശയില് ഒരു ദേശത്തിന്റെ ഭാവിയെ മെനഞ്ഞെടുത്ത യുഗശില്പിയായ ഗാന്ധിയുടെ കര്മവും ധര്മവും നൂറു കഥകളിലൂടെ കുഞ്ഞുങ്ങള്ക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സഹപാഠിയുടെ സ്ലേറ്റിലെ ശരിയുത്തരം നോക്കിയെഴുതാന് വഴങ്ങാതിരുന്ന ബാലഌം, സത്യവാദിയായ ബാരിസ്റ്ററും, ദണ്ഡിയില് കടല്ജലം തിളപ്പിച്ച് ഉപ്പുണ്ടാക്കുന്ന സത്യാഗ്രഹിയും ഒക്കെ പ്രത്യക്ഷപ്പെടുന്ന കഥകള്.
Parayipetta Pandirukulam: Naranathubranthan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുന്നിന്നിറുകയിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിച്ചിതറുന്നതു കണ്ട് ആര്ത്തുചിരിച്ച നാറാണന്! ആ ഭ്രാന്തന് വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്കരിച്ച ആ പെരുംജ്ഞാനിയുടെ ജീവിതപ്പാതകള്. രായല്ലൂര് മലമുകളില് തിരുവാതിര നക്ഷത്രംപോലെ ഇന്നും തിളങ്ങിനില്ക്കുന്ന വെളിച്ചത്തിന്റെ അകംപൊരുളുകള്.
Nalacharitham Kuttikalku
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മഹാഭാരതം ആരണ്യപര്വത്തിലെ നളദമയന്തീകഥയ്ക്ക് ചമയവും ചായവും അണിയിച്ച് ഉണ്ണായി വാര്യര് ഒരുക്കിയ ആട്ടക്കഥയാണ് നളചരിതം. കഥകളിപ്പദമായി മാത്രമല്ല, ഒരുത്തമ സാഹിത്യകൃതിയെന്ന നിലയിലും പ്രത്യേക പരിഗണനയര്ഹിക്കുന്ന ഈ രചനയെ കുട്ടികള്ക്കായി പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്.















