വള്ളോന്‍ എന്ന വള്ളുവര്‍ പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാമത്തെ പ്രജയാണ്. നാടുവിട്ട് പരദേശങ്ങളിലൂടെ, ജ്ഞാനത്തിന്റെ ഉറവിടങ്ങളിലൂടെ അലഞ്ഞും അന്വേഷിച്ചും വിദ്യാപാരംഗതനായിത്തീരുന്ന വള്ളോന്‍ ജ്യേഷ്‌ഠസഹോദരനായ അഗ്നിഹോത്രിയാല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രത്തില്‍ ഗുരുനാഥനാകുന്നു. അഗ്നിഹോത്രിയുടെ ദേഹത്യാഗാനന്തരം വള്ളുവര്‍ തന്റെ യാത്ര തുടരുന്നു. പുണ്യഹിമാലയത്തിലേക്കുവരെ നീളുന്നു ആ മഹായാത്ര.
Vallon