Parayipetta Pandirukulam: Naranathubranthan

Author: K.B Sreedevi
₹60.00 Original price was: ₹60.00.₹48.00Current price is: ₹48.00.

കുന്നിന്‍നിറുകയിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിച്ചിതറുന്നതു കണ്ട് ആര്‍ത്തുചിരിച്ച നാറാണന്‍! ആ ഭ്രാന്തന്‍ വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്‌കരിച്ച ആ പെരുംജ്ഞാനിയുടെ ജീവിതപ്പാതകള്‍. രായല്ലൂര്‍ മലമുകളില്‍ തിരുവാതിര നക്ഷത്രംപോലെ ഇന്നും തിളങ്ങിനില്‍ക്കുന്ന വെളിച്ചത്തിന്റെ അകംപൊരുളുകള്‍.

SKU: 1046 Category:

എടുത്താല് പൊന്താത്ത ജീവിതാഭിലാഷങ്ങള് മുകളിലേക്ക് മുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന മഌഷ്യനെയും നിമിഷാര്ധംകൊണ്ട് ഛിന്നഭിന്നമാകുന്ന അവന്റെ ആകാശക്കോട്ടകളേയും പരിഹസിച്ച ഭ്രാന്തന് വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്കരിച്ച പെരുംജ്ഞാനിയുടെ അകം പൊരുളുകള് തിരയുന്ന ആഖ്യായിക. ‘പറയിപെറ്റ പന്തിരുകുലം’ പരമ്പരയിലെ രണ്ടാമത്തെ പുസ്തകം.