Religion/Spiritual

  • -20%

    Kadopanishath

    വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ ആവിഷ്‌കൃതമായ ഈ ഉപനിഷത്ത് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത് മരണവും മരണത്തിനപ്പുറവുമാണ്. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്‌വായനയുടെ ഉപലബ്ധി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Sarveswaranamangal

    കൃതയുഗത്തിൽ തപസ്സനുഷ്ഠിച്ചും തേത്രായുഗത്തിൽ യജ്ഞം ചെയ്തും ദ്വാപരയിൽ പൂജാദികർമങ്ങളെക്കൊണ്ടും കലിയുഗത്തിൽ നാമസങ്കീർത്തനങ്ങളാലും മുക്തിനേടാൻ സാധിക്കുമെന്നാണ് പണ്ഡിതമതം. ഭക്തജനങ്ങൾക്ക് അവരവരുടെ ഇഷ്ടദേവതാസ്തോത്രങ്ങൾ തിരഞ്ഞെടുത്ത് ആരാധിക്കുന്നതിന് ഈ ചെറുഗ്രന്ഥം ഉപകരിക്കും.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Sundarakandam

    Sundarakandam: Kilippattu

    രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്‌കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, ശരിയായി പദം മുറിച്ച് പാരായണം ചെയ്യാനുതകുന്ന പുസ്തകം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Sree Lalithasahasranamam

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Vyshaka mahatmyam Kilippattu

    ‘സർവകാലവുമിഷ്‌ടംനൽകും’ വൈശാഖവ്രതത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയാണ്, ശാരികപ്പൈതൽ ഈ കിളിപ്പാട്ടുകൃതിയിൽ. ദുഷ്കൃതമശേഷവും നശിക്കുന്ന, കേശവൻ പ്രസാദിച്ചു സൽഗതി കൊടുത്തീടുന്ന. പതിനായിരമശ്വമേധംചെയ്തതിൻ ഫലം ലഭിച്ചീടുന്ന വൈശാഖവ്രതാചരണത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഈ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’ നമ്മുടെ വാഴ്വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാർഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്‌കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളിൽ പ്രസരിപ്പിക്കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    108 Durga Kshethrangal

    ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്‌ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Sarva Devi-Deva Prarthanakal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    108 Ayyappakshethrangal

    സ്വാമിയേ ശരണം… കലിയുഗവരദനായ ശ്രീഹരിഹരസുതന്റെ ശബരിമലക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൂടെയുള്ള പുണ്യസഞ്ചാരമാണ്‌ ഈ കൃതി. തിയ്യാട്ടിഌള്ള തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അയ്യപ്പന്‍കാവുകളിലൂടെയുള്ള ഈ പ്രയാണം ആയുരാരോഗ്യസൗഖ്യത്തിലേക്കും ജ്ഞാനത്തിലേക്കും മോക്ഷത്തിലേക്കുമുള്ള നട തുറക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Narayaneeyam

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Devi Mahathmyakathakal

    മധുകൈടഭവധം, മഹിഷാസുരവധം, ശുംഭനിശുംഭവധം എന്നിങ്ങനെ മൂന്നുഭാഗങ്ങളായിട്ടുള്ള ദേവീമാഹാത്മ്യകഥകൾക്കു പുറമെ ശ്രീ ലളിതാസഹസനാമസ്തോത്രം, സഹസ്രനാമാവലി തുടങ്ങി 21 ദേവീസ്തുതികൾ കൂടി ഉൾപ്പെട്ടതാണ് ദേവി മാഹാത്മ്യകഥകൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Sreekrishna Katha

    മൗലിയില്‍ മയില്‍പ്പീലിയും നെറ്റിയില്‍ ഗോരോചനക്കുറിയും കഴുത്തില്‍ വനമാലയും ചെന്തളിര്‍ക്കൈയില്‍ മുരളികയും അരയില്‍ മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്‌ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ പുണ്യാവതാരകഥയാണിത്‌. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്‌മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില്‍ ഓളംതുള്ളുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Mahakshetra Vismayangal

    വിശ്വാസസങ്കല്പങ്ങളില്‍ ബൃഹദാകാരം പേറുന്ന മഹാക്ഷേത്ര സന്നിധാനങ്ങളിലൂടെയുള്ള ഒരു യാത്ര. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും സ്‌തോത്രകീര്‍ത്തനങ്ങള്‍കൊണ്ട് ഈ സ്വര്‍ഗകവാടങ്ങളെ വണങ്ങുകയാണ് ഗ്രന്ഥകാരന്‍. ദേശത്തിനും കാലത്തിനും അതീതമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളിലേക്ക് ഉപാസകര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഒരു വഴികാട്ടി.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Dasavathara Kathakal

    സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Bhagavatha Kadhasagaram

    ഭക്തിയുടെ മാഹാത്മ്യത്തെ പന്ത്രണ്ട് സ്കന്ധങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളിലൂടെ സർവാതിശായിയായി ഉയർത്തിക്കാട്ടുകയായിരുന്നു ഭാഗവതം. പുരാണങ്ങളിൽ ഏറെ കീർത്തിയും പ്രചാരവും വ്യാസവിരചിതമെന്നു വിവക്ഷിക്കപ്പെടുന്ന മഹാഭാഗവതത്തിനു തന്നെ. ഭാരതേതിഹാസത്തിന്റെ രചനയാൽ തൃപ്തനാവാതെ, നാരദന്റെ ഉപദേശപ്രകാരം വേദവ്യാസൻ ചമച്ചതാണീ പുരാണമെന്നു പറയപ്പെടുന്നു. പ്രാപഞ്ചിക മോഹങ്ങളിൽനിന്നു മുക്തരായി, സമസ്ത ചരാചരങ്ങളും ഭഗവന്മയമെന്ന പ്രകാശം ഉള്ളിൽ നിറയുവാൻ ഭാഗവതപാരായണംപോലെ ഉതകുന്ന മറ്റൊന്നില്ല. അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്മയിലേക്കുണർത്തുന്ന പ്രശാന്തിയുടെ ഈ പുസ്തകത്തെ സരളമെങ്കിലും സാരഗർഭമായി, മൂലകൃതിയിൽനിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടൻ ഇളയത് ഇതിൽ. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങൾക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം.

    ഡോ. പി.വി. കൃഷ്ണൻ നായരുടെ അവതാരിക

    Original price was: ₹750.00.Current price is: ₹600.00.
  • -20%

    Sarva Deva Prarthanakal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kambaramayanam

    നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്‌മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്‌ജനതയുടെ പ്രാണതാളമാണ്‌. ഈ മഹദ്‌സൃഷ്‌ടി വായിക്കുന്നവര്‍ക്കും വായിച്ചുകേള്‍ക്കുന്നവര്‍ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ്‌ സങ്കല്‌പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്‍ക്ക്‌ ഒരഌഗ്രഹമായിത്തീരും. ഗദ്യപരിഭാഷ: എസ്‌. തേവയ്‌ക്കല്‍

    Original price was: ₹260.00.Current price is: ₹208.00.
  • -20%

    Navarathri

    നവരാത്രി ശക്തിപൂജയാണ് – ഇച്ഛാശക്തിയായ ദുര്‍ഗയെയും ക്രിയാശക്തിയായ ലക്ഷ്മിയെയും ജ്ഞാനശക്തിയായ സരസ്വതിയെയും വണങ്ങുന്ന, വന്ദിക്കുന്ന, വ്രതശുദ്ധിയുടെ ഒന്‍പതു പുണ്യദിനങ്ങള്‍. അഗ്‌നിജ്വാലപോലെ സൗന്ദര്യമുള്ള വീരദേവതയും പുഷ്പസമാനം മനോഹരിയായ ഐശ്വര്യദേവതയും വൈരശോഭയുള്ള വിദ്യാദേവതയും നവരാത്രികാലത്ത് ഭക്തരില്‍ അനുഗ്രഹമഴ ചൊരിയുന്നു. അലസതയെയും മൂഢതയെയും ദ്രോഹചിന്തയെയുമൊക്കെ നിഗ്രഹിച്ച്, തല്‍സ്ഥാനത്ത് വിദ്യാസമ്പന്നവും കര്‍മസമ്പന്നവും ഗുണസമ്പന്നവുമായ ഒരു ജീവിതത്തെ ദേവി പ്രതിഷ്ഠിക്കുന്നു. ഈ പുസ്തകം കടന്നുപോകുന്നത് നവരാത്രിയുടെ ഐതിഹ്യപരവും ആചാരപരവുമായ വിശേഷങ്ങളിലൂടെയാണ്, ഈ ദിനങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെയും പൂജാവിധികളിലൂടെയുമാണ്. ആനന്ദവും ഭക്തിയും ശ്രദ്ധയും ഇണങ്ങുന്ന പുസ്തകപൂജയും ആയുധപൂജയും വിദ്യാരംഭവും കൊലുവെക്കലും പോലെയുള്ള ചടങ്ങുകളും, നവരാത്രികാലത്തു ജപിക്കേണ്ടï സ്തോത്രങ്ങളും, ഭാരതദേശത്തെ നവരാത്രിയാഘോഷങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Veetammamar Arinjirikkenda Acharangal

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Puranangalile Dampathimar

    ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Sreemurukan Kathakal

    അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ കഥകള്‍ ‘സ്‌കന്ദപുരാണം’ ആധാരമാക്കി ലളിതമായി ആഖ്യാനംചെയ്യുകയാണ് ഗ്രന്ഥകാരന്‍.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Aithihyamaala

    ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക്‌ കൃതി. ചിത്രീകരണം : സി.എന്‍. കരുണാകരന്‍

    Original price was: ₹750.00.Current price is: ₹600.00.
  • -20%

    Aithihyasallapam

    പ്രാപഞ്ചികരുടെ കൈവശമുള്ള മുഴക്കോലിനാല്‍ അളക്കുവാന്‍ കഴിയാത്ത തരത്തിലുള്ള കുറെ അതിമാഌഷരുടെ ജീവിതവൃത്താന്തങ്ങളാണ്‌ ഈ പുസ്‌തകത്തില്‍. ഭിക്ഷാംദേഹികള്‍, ജ്യോതിഷവിശാരദര്‍, ആയുര്‍വേദാചാര്യന്മാര്‍, വൈദികരത്‌നങ്ങള്‍, സര്‍വസംഗപരിത്യാഗികള്‍ തുടങ്ങി അനേകര്‍ ഈ സല്ലാപവേദിയില്‍ അഌഭവവിവരണവുമായെത്തുന്നു.

    Original price was: ₹110.00.Current price is: ₹88.00.
  • -20%
    Out Of Stock

    Ganeshakathakal

    ഗണേശജനനത്തെക്കുറിച്ച്, ഗണപതിക്ക് ആനത്തല ലഭിച്ചതിനെക്കുറിച്ച്, ഒറ്റക്കൊമ്പനായതിനെക്കുറിച്ച്, ഭക്ഷണപ്രിയത്തെക്കുറിച്ച്, മൂഷികനെ വാഹനമാക്കിയതിനെക്കുറിച്ച്, വ്യാസഭാരതത്തിന്റെ കേട്ടെഴുത്തുകാരനായതിനെക്കുറിച്ച് എല്ലാം കഥകള്‍ നിരവധി നിരവധിയാണ്. സര്‍വവിഘ്നങ്ങളും അകറ്റുന്ന സങ്കടമോചകനും മോക്ഷകാരകനുമായ ഗജാനനന്റെ കഥകളാണ് ഈ പുസ്തകത്തില്‍; ചേതോഹരമായ രേഖാചിത്രങ്ങളോടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Rigvedathile Rishimarum Devanmarum

    ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Ramayanakathamrutham

    ‘രാമായണകഥാമൃതം’ കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. അക്ഷരത്തോടുള്ള സമീപനവും അതിലുള്ള പരിചയവും അടിമുടി വികസിക്കുകയും ചെയ്യും. ജീവിതവിജയത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയില്‍ത്തന്നെ ഉപയോഗിക്കാവുന്ന പാഥേയം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Mahabharathathile Janthukadhakal

    നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Maranjirikkunna Mahashakthi

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Aithihya maalika

    ദേശത്തെയും ദേശവാസികളെയും കടന്ന്‌ മിത്തായി പരിണമിച്ച അതിശയകഥകളുടെ സമ്പുടമാണ്‌ ‘ഐതിഹ്യമാലിക.’ അവിശ്വസനീയമായതിനെപ്പോലും വിശ്വാസയോഗ്യമാക്കുന്ന കഥപറച്ചിലിന്റെ ശില്‌പതന്ത്രത്തിന്‌ ഉത്തമനിദര്‍ശനമാകുന്ന ഗ്രന്ഥം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Janappana

    മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്നവര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനംചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Sandhyanamavum Nilavilakkum

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Chintharathnam

    “ചിന്തിക്കുംതോറും സാരമുണ്ടിതില്‍…” ആത്മജ്ഞാനപരമായ സംശയങ്ങള്‍ ദൂരീകരിക്കുന്ന ചിന്താരത്‌നം, സമസ്‌ത വേദാന്തസാരഗ്രന്ഥങ്ങള്‍ കടഞ്ഞെടുത്ത പീയൂഷവും ജ്ഞാനസാഗരത്തിന്റെ അഗാധതയില്‍നിന്നും മുങ്ങിയെടുത്ത മുത്തുകളുമാണ്‌ . ഈ ഉപദേശങ്ങള്‍ ആത്മാവാകുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നു അജ്ഞാനാന്ധകാരത്തെ ദൂരെയാക്കുന്നു എസ്‌ രാമചന്ദ്രന്‍നായരുടെ വ്യാഖ്യാനവും Prof. കെ.പി ശങ്കരന്റെ സംശോധനവും.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Upanishad Darsanam

    മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. വേദങ്ങളില്‍ ഗൂഢമാക്കപ്പെട്ടത് ഉപനിഷത്തുകളില്‍ അര്‍ഥസാഗരമായി ഇരമ്പുന്നു. സര്‍വതോമുഖമായ ശ്രേയസ്സിനു നിദാനമായ ബ്രഹ്മസ്വരൂപം ഈ പുണ്യലിഖിതങ്ങളില്‍ വിളങ്ങുന്നുവെന്നാണ് സങ്കല്പം. 108 ഉപനിഷത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഠം, കേനം, മുണ്ഡകം, ഈശാവാസ്യം, പ്രശ്നം എന്നിവയുടെ ആശയപരിസരത്തെ ലളിതമായി സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. വേദാന്തത്തിന്റെ ഉള്‍പ്പൊരുളിലേക്കുള്ള, ദര്‍ശനഗരിമയിലേക്കുള്ള ഒരു പ്രവേശികയാണിത്. ഈ ഉപനിഷദ് സാരസംഗ്രഹം വെളിച്ചത്തിന്റെ കവാടം തുറന്നുതരുന്നു, അമൃതത്വത്തിന്റെ രഹസ്യം ഓതിത്തരുന്നു.

    Original price was: ₹70.00.Current price is: ₹56.00.