• Kalappa Oru Karshika Kaippusthakam

    Original price was: ₹100.00.Current price is: ₹80.00.

    ഋതുഭേദങ്ങളുടെ നിലയ്ക്കാത്ത പ്രവാഹവുമായി കാലം അതിവേഗം കടന്നുപോകുമ്പോള്‍, പരിഷ്‌കൃത സമൂഹം വിസ്മരിച്ചുപോകുന്ന തനതു കാര്‍ഷിക സംസ്‌കാരത്തിന്റെ ഈടുവെപ്പുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ ആഗോളവല്‍ക്കരണത്തിന്റെ കാണാച്ചരടുകള്‍ കര്‍ഷകനെ പിഴപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ ഭക്ഷ്യസമൃദ്ധിയും ആരോഗ്യവുമാണ്. ഈ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പ്രേരണ. തിരിമുറിയാതെ ചെയ്യുന്ന തിരുവാതിരയും കുപ്പയിലും പൊന്നുവിളയിക്കുന്ന കുംഭമഴയും വരുംതലമുറ അറിയണം. മണ്ണും മനുഷ്യനും തമ്മിലുണ്ടായിട്ടുള്ള അകല്‍ച്ച കുറച്ചാല്‍ മാത്രമേ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന് മുക്തിയുള്ളൂ. അതിനുള്ള പ്രായോഗികപഠനങ്ങളും ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.

  • Njan Enna Njan

    Original price was: ₹100.00.Current price is: ₹80.00.
  • Economics Padanasahayi XII

    Original price was: ₹100.00.Current price is: ₹80.00.

    ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ തുല്യതാ കോഴ്സ് എക്കണോമിക്സ് പഠനസഹായി. ഓരോ അധ്യായവും സസൂക്ഷ്മം വിശകലനംചെയ്ത് പ്രധാന ആശയങ്ങളെ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതു. ചോദ്യപേപ്പറിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • LDC Main Exam Last Minute Revision

    Original price was: ₹100.00.Current price is: ₹80.00.

    ഒരു ദിവസം ഒരു ചോദ്യപേപ്പര്‍.

    പരീക്ഷാമാതൃകയില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്ന രീതി.

    മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചോദ്യങ്ങള്‍.

    പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം, ന്യൂമെറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.

    ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി പഠനപുരോഗതി മനസ്സിലാക്കാം.

    പരീക്ഷ എഴുതുന്നവര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍.

  • Pravachakan

    Original price was: ₹100.00.Current price is: ₹80.00.

    ഉള്ളും ഉള്ളും തമ്മില്‍ ചേര്‍ത്തുതുന്നുന്ന ഒരു നെയ്ത്തുകാരനാണ് ‘പ്രവാചകന്‍.’ കാവ്യവും ദര്‍ശനവും ഊടും പാവുമാക്കുന്ന അവന്‍, നിങ്ങളുടെ ആത്മാവിന്റെ ഉള്‍സ്പന്ദനങ്ങളെത്തന്നെയാണ് ഇഴകളിഴകളായി വിടര്‍ത്തുന്നത്. അങ്ങനെ, ശരീരത്തിന്റെ ബന്ധനങ്ങളഴിഞ്ഞ്, കാറ്റിനൊപ്പം അലയുവാനും പര്‍വതങ്ങള്‍ക്കുമീതെ വസിക്കുവാനും നിങ്ങള്‍ പ്രാപ്തിനേടുന്നു. അനശ്വരതയുടെ കണ്ണാടിയില്‍ നിങ്ങള്‍ മുഖംനോക്കുന്നു. നിങ്ങള്‍ക്കുചുറ്റും സദാ ഒരു മാലാഖക്കൂട്ടം ചിറകടിക്കുന്നു. നിങ്ങള്‍ ഹൃദയജാലകം ജീവന്റെ ദൈനംദിന അത്ഭുതങ്ങളിലേക്കു തുറന്നുവെക്കുന്നു.

    ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കുന്ന, വിവേകത്തിന്റെ ഉടുപ്പ് അണിയിക്കുന്ന പുസ്തകം

     

  • LSS QUESTION BANK 2022

    Original price was: ₹100.00.Current price is: ₹80.00.

    എല്‍.എസ്.എസ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉത്തമമായ ഒരു പരീക്ഷാസഹായിയാണ് ഇത്. മാതൃകാചോദ്യപേപ്പറുകള്‍ക്കൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും അവയ്ക്കുള്ള ഉത്തരങ്ങളും, എല്‍.എസ്.എസ്. 2022 മോഡല്‍ ക്വസ്റ്റിയന്‍ പേപ്പര്‍റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം, സിലബസും ചോദ്യഘടനയും പരീക്ഷാര്‍ഥികള്‍ക്കുള്ള പൊതുനിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടള്ളിച്ചിരിക്കുന്നു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു മാത്രമല്ല, അവര്‍ക്കു പരിശീലനംനല്കുന്ന അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ ക്വസ്റ്റിയന്‍ ബാങ്ക് പ്രയോജനപ്രദമാകും.

     

  • Vishnunarayanan Namboodiri – Kavithayude Melsanthi

    Original price was: ₹100.00.Current price is: ₹80.00.

    ഭൂമിയോടൊട്ടിനിന്ന കവിയായി, സ്‌നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്‍ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്‌വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്‍മയേകുന്നു. ശ്രീവല്ലഭപൂജയില്‍ ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്‍വെച്ചാദരിച്ച” ഒരു പ്രകൃതിസ്‌നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.

     

  • Neythukaran

    Original price was: ₹100.00.Current price is: ₹80.00.
  • Cham Cham Magic

    Original price was: ₹100.00.Current price is: ₹80.00.

    ‘Cham Cham Magic ‘ is a collection of 25 stories that ignites a passion for reading and learning in
    children. Each story takes the children’s imagination into an amazing world of birds,animals,humans
    and nature. These stories are related to real life situations, presented in a simple manner and
    concludes with a valuable lesson.
    ‘Cham Cham Magic’ will have a magical touch in the minds of young readers as a lifelong gift. The
    stories provide lots of fun,laughter,curiosity and fantasy and many more. The content as well as the
    presentation of each story will help children learn the significance of being self-sufficient.

  • Sakthi Sita

    Original price was: ₹100.00.Current price is: ₹80.00.

    ‘A collection of narrative and lyrical poems that reflect the poet’s diverse moods and her relationship with herself, others, and nature… This is a tribute to the creative power of the whole world of women rising like a tide around us today.’
    – K. Satchidanandan

     

     

     

  • Vasthusasthrathile Vishishtamaya Alavukal Kandupidikkunnavidhavum Prayogavum

    Original price was: ₹100.00.Current price is: ₹80.00.

    ഏതു നിര്‍മിതിയുടെയും അടിസ്ഥാനമുറയ്ക്കുന്നത് അളവുകളിലൂടെയാണ്. അളവുകളുടെ സന്തുലനമാണ് ഒരു നിര്‍മിതിയുടെ ഈടും ബലവും നിര്‍ണയിക്കുക. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണപ്രക്രിയയിലും അളവുകള്‍ക്ക് പരമപ്രാധാന്യമുണ്ട്. ചുറ്റളവുകള്‍ ആധാരമാക്കി ഒരു നിര്‍മിതിയുടെ ഗുണദോഷവിചിന്തനം സാധ്യമാക്കുന്നതാണ് വാസ്തുവിലെ മാനപ്രമാണവ്യവസ്ഥ. എന്നാല്‍, ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗണിതപ്രക്രിയകള്‍ മനസ്സിലാക്കുകയും പ്രയോഗിക്കുകയും സാധാരണക്കാര്‍ക്ക് പ്രയാസകരമാണ്. ഇതിന് ഒരു പരിഹാരമാണ് ഈ ‘അളവുകളുടെ പുസ്തകം.’ ശ്രേഷ്ഠവും ശ്രേയസ്‌കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.

  • Kaa Enna Kakkayum Koo Enna Kuyilum

    Original price was: ₹100.00.Current price is: ₹80.00.

    കുയിൽപ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിൻ്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിൻ്റെ ഭാവനാസൗന്ദര്യം ഈ രചനകൾക്ക് അധികതിളക്കമേകുന്നു. അണ്ണാൻ്റെയും ഉറുമ്പിൻ്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങൾക്കിടയിൽ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികൾക്ക് കവർന്നെടുക്കാം.

  • Sidharoopam

    Original price was: ₹100.00.Current price is: ₹80.00.

    സംസ്‌കൃതഭാഷയുടെ വാമൊഴി-വരമൊഴിയഴകുകൾ അറിയുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്ന ആർക്കും അവഗണിക്കുവാനാകാത്ത പഠനഗ്രന്ഥമാണ് ‘സിദ്ധരൂപം.’ ഈ ബാലപാഠപുസ്തകത്തെ ആസ്‌പദമാക്കിയായിരുന്നു കാലാകാലങ്ങളായി നമ്മുടെ കുട്ടികൾ സംസ്‌കൃതം അഭ്യസിച്ചിരുന്നത്. ഭാഷാധ്യയനത്തിൽ ഇത് പ്രാഥമികവും പ്രാമാണികവുമെന്ന ഖ്യാതി നേടി. ‘സിദ്ധരൂപം’ സ്വായത്തമാക്കിയ വിദ്യാർഥികൾ തുടർന്ന് ഭാഷാവ്യുത്പത്തിയാക്കി ആശ്രയിച്ചിരുന്ന ‘ബാലപ്രബോധന’ വും ‘ശ്രീരാമോദന്ത’ വും കൂടി ഉൾപ്പെട്ടതാണ് ഈ പുസ്‌തകം. ‘ബാലപ്രബോധനം’ വ്യാകരണ നിയമങ്ങളുടെ ലളിതമായ പ്രതിപാദനമാകുമ്പോൾ, ‘ശ്രീരാമോദന്തം’ കാവ്യാനുശീലനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു.

  • Ammamma

    Original price was: ₹100.00.Current price is: ₹80.00.

    പെരുകുന്ന സങ്കടങ്ങളുടെ വെയിൽപ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്‌തകം. പേരക്കുട്ടികൾക്കൊപ്പം ആകുലതകളെയും വാത്സല്യപൂർവം മാറോടുചേർക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിൻ്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളിൽ ഈറൻ പടർത്തും; സഹനത്തിൻ്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും.

  • Civil Police Officer

    Original price was: ₹100.00.Current price is: ₹80.00.

    PSC സിവില്‍ പോലീസ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ റാങ്ക് ഫയല്‍. കോവിഡ് മഹാമാരിയെ സംബന്ധിച്ച വിവരങ്ങളും പോലീസ് സേനയെ സംബന്ധിച്ച് PSC ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും കറന്റ് അഫയേഴ്സും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • Aamayum Muyalum

    Original price was: ₹100.00.Current price is: ₹80.00.

    മുയല്‍വംശത്തിനാകെ നാണക്കേട് വരുത്തിവച്ച ഒരു കുപ്രസിദ്ധസംഭവത്തിന്റെ പുനര്‍വിചാരണ നടക്കുകയാണ് ഈ ‘പുസ്തകദര്‍ബാറി’ല്‍. വിശ്വവിഖ്യാതമായ ആ ഓട്ടപ്പന്തയത്തില്‍, ഒരു മടിയന്‍ ചെവിയനു പിണഞ്ഞ പോക്കണംകേടിന് ശൂരസിംഹ മുയല്‍ ചക്രവര്‍ത്തി തലമുറകള്‍ക്കിപ്പുറം ശിക്ഷ വിധിച്ചിരിക്കുന്നു! ഉറക്കംതൂങ്ങിമുയലിന്റെ അനന്തരാ…രാ…നന്തരാവകാശിയെ തൂക്കിലേറ്റാനാണ് ‘എതിര്‍വായില്ലാത്ത തിരുവാ’ കല്പന ‘നയ’പരമായ ഇടപെടലിലൂടെ മഹാമന്ത്രിക്ക് ആ വിധിനടപ്പാക്കല്‍ നീട്ടിവെക്കാനാകു ന്നുണ്ടെന്നാകിലും പൊന്നുതിരുമേനിയുടെ അന്തിമപ്രസ്താവനയ്ക്കായി മുയല്‍ജനം ആധിയോടെ കാക്കുകയാണ്; എങ്കിലും എന്താകും ആ വിധിവാചകം!?
    എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരനില്‍നിന്നും കുരുന്നുകള്‍ക്കായി ഒരു കുസൃതിക്കഥ.