• Dhambathyajeevitham Vijayakaramakkan

    Original price was: ₹70.00.Current price is: ₹56.00.

    ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്‌സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം സമൂഹത്തിലും ജോലിയിലുമെല്ലാം വിജയം നേടിത്തരും. അതിനുള്ള വഴികളാണ്, ദമ്പതികളുടെ അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നത്.

  • Ann Frank

    Original price was: ₹70.00.Current price is: ₹56.00.

    ദീനവിലാപമായിത്തീരുമായിരുന്ന ജീവിതത്തെ സാന്ത്വനഗാനമാക്കിമാറ്റിയ പെൺകുട്ടിയായിരുന്നു ആൻഫ്രാങ്ക്. ദുരിതങ്ങൾ ഛിന്നഭിന്നമാക്കുന്ന മാനവർക്ക് ആ ഗാനം ഇന്നും ആശ്വാസം പകരുന്നു. പതിനഞ്ചുവർഷംമാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിലൂടെ ആൻ, ഏതു തകർച്ചയിലും പ്രസന്നത കാത്തുസൂക്ഷിക്കാനാകുമെന്നു തെളിയിച്ചു. ‘പ്രതീക്ഷയുടെ കുപ്പായമണിഞ്ഞ പെൺകിടാവി’ന്റെ ഉൾക്കരുത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.

  • Krishna Gopalkrishna…

    Original price was: ₹70.00.Current price is: ₹56.00.

    ഏകാന്തവും അനാഥവുമായിത്തീരുന്ന പുരുഷജന്മങ്ങളുടെ ജീവൽസാക്ഷ്യമാണ് ഈ തിരക്കഥ. പ്രണയം, ദാമ്പത്യം, രോഗം, വാർധക്യം – മനുഷ്യജന്മത്തിന്റെ ഋതുപരിണാമങ്ങൾ ഒന്നൊഴിയാതെ തെളിയുന്ന രചന.

  • Keralathile Jalashayangal

    Original price was: ₹70.00.Current price is: ₹56.00.

    നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും തുടങ്ങി നമ്മുടെ ദേശത്തെ ജലസാന്നിധ്യങ്ങൾ നിരവധിയാണ്. നമ്മുടെ ജീവനും ജീവിതത്തിനും സദാ പോഷണമേകുന്ന ജലാശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശംകൂടിയാണ് ഇത് വായനക്കാർക്കു നല്കുന്നത്.

  • Kannadilokathile Alice

    Original price was: ₹70.00.Current price is: ₹56.00.

    ‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്‌മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.

    പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Feng Shui

    Original price was: ₹70.00.Current price is: ₹56.00.

    ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുവാനും ജീവിതവിജയവും ധനസമൃദ്ധിയും ഐശ്വര്യവും കൈവരിക്കുവാനുമുള്ള പ്രായോഗികനിർദേശങ്ങളാൽ ഇത് സമ്പന്നമാണ്.

  • Syamavarnante Diarykurippukal

    Original price was: ₹70.00.Current price is: ₹56.00.

    ജീവിതയാത്രയിലെ വഴിവിളക്കുകളെ മറക്കാതിരിക്കട്ടെ പുതുതലമുറ എന്ന പ്രാർഥനയോടെ, നന്മയുടെ വ്യത്യസ്തമുഖങ്ങളെ അവർക്ക് പരിചയപ്പെടുത്തുകയാണ് ഒരു അമ്മ ഈ കഥകളിലൂടെ. നടന്നുപോയ വഴിയിൽ നമ്മുടെ വിയർപ്പാറ്റിയ കുളിർക്കാറ്റിനെയും തണലേകിയ ചെറുമരത്തെയുമൊക്കെ ഓർത്തു വെക്കാനും നമിക്കാനും പ്രേരണയാകും ഈ കുട്ടിക്കഥകൾ.

  • Swarnathoovalulla Arayanam: 32 Jathakakathakal

    Original price was: ₹70.00.Current price is: ₹56.00.

    അറിവിന്റെ ചെപ്പുകളാണ് ജാതകകഥകൾ. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്; മനോഹരമായ ചിത്രങ്ങളോടെ.

  • Oru Christhumas Karol

    Original price was: ₹70.00.Current price is: ₹56.00.

    നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്‌ക്രൂജിനുമുന്നിൽ സ്‌നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Eechammayum Vanadevathayum

    Original price was: ₹70.00.Current price is: ₹56.00.

    കുട്ടികൾക്കായി ഗുണപാഠങ്ങളും സാരോപദേശങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്ന കഥകൾ. പക്ഷിമൃഗാദികളും വൃക്ഷലതാദികളും നിറഞ്ഞ മാസ്മരികലോകത്തിന്റെ വൈവിധ്യങ്ങളിലൂടെയും വൈചിത്ര്യങ്ങളിലൂടെയുമുള്ള ഒരു ഉല്ലാസയാത്രയുടെ പ്രസരിപ്പാർന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ പുസ്തകം കുട്ടികളുടെ വ്യക്തിത്വവികാസത്തെയും സഹായിക്കുന്നു.

  • Nakshatraravil Sambavichathu

    Original price was: ₹70.00.Current price is: ₹56.00.

    സ്ത്രീയുടെ ബഹുവിധമായ വൈകാരികഭാവങ്ങൾ മുഖംനോക്കുന്ന കഥക്കണ്ണാടി. സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമൊക്കെ താപം വമിക്കുന്ന, ഇതിലെ പെൺവാഴ്‌വുകൾ, ഒരു കരച്ചിൽപോലെ വായനക്കാരെ വീർപ്പുമുട്ടിക്കും. ”സ്വസ്ഥതയെ ഛിന്നഭിന്നമാക്കുന്ന കഥകൾ” എന്ന് അവതാരികയിൽ വർഗീസാന്റണി.

  • Veruppu Bhakshikkumbole

    Original price was: ₹70.00.Current price is: ₹56.00.

    നീതിയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് തീക്ഷ്ണമായ ധാരണകൾ സൂക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ ചിന്തകളുടെ പുസ്തകം. പാർട്ടിനിലപാടുകൾ, ആഗോളവത്കരണം, വർത്തമാനസാഹിത്യം തുടങ്ങി സംഘർഷഭരിതമായ കാലമാറ്റങ്ങളെയും അതിന്റെ വിരോധാഭാസങ്ങളെയും വിവേകപൂർവം രേഖപ്പെടുത്തുന്ന ലേഖനങ്ങൾ. കടമ്മനിട്ട, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് എന്നിവരെക്കുറിച്ചുള്ള അനുസ്മരണങ്ങളും.

  • Vicharanasamanoyam

    Original price was: ₹70.00.Current price is: ₹56.00.

    മതം, രാഷ്ട്രം, സമൂഹം, സാഹിത്യം, സംസ്‌കാരം തുടങ്ങിയ ബഹുവിഷയങ്ങളെ സ്പര്‍ശിക്കുന്ന കൃതി. അയ്യപ്പപ്പണിക്കര്‍, എം. കൃഷ്ണന്‍നായര്‍, സി.വി. ശ്രീരാമന്‍, പവനന്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ എഴുത്തുകാര്‍ ഇതില്‍ വിലയിരുത്തപ്പെടുന്നു. ഗവേഷണപ്രവണതയും ചരിത്രാന്വേഷണകൗതുകവും മേളിക്കുന്ന ഈ ലേഖനങ്ങളില്‍ ഭാഷാശൈലിയുടെ തെളിമയും തിളക്കവും കാണാം.

  • Dhakshina Karnatakayile Kshethrangaliloode

    Original price was: ₹70.00.Current price is: ₹56.00.

    കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.

  • Muzirissile Devadasikal

    Original price was: ₹70.00.Current price is: ₹56.00.

    കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, വ്രണമേറ്റ ശരീരവും മനസ്സുമായി, കാവിലമ്മപോലും കൂട്ടിനില്ലാതെ നടന്നുനീങ്ങുന്ന ആ ‘തേവിടിച്ചികളു’ടെ സങ്കടങ്ങളാണ് ഈ നോവലിന്റെ പ്രമേയം.

  • Oru Melpathur Kanavu

    Original price was: ₹70.00.Current price is: ₹56.00.

    മേല്പത്തൂര്‍ ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്‍ന്ന രംഗങ്ങള്‍ ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്‍ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്‍മചാരിണിയുടെ ജീവിതരംഗങ്ങള്‍കൂടി ഇതില്‍ ഇടകലരുന്നു. മേല്പത്തൂര്‍ സ്മരണ ഒരു നെയ്‌വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില്‍ ജ്വലിക്കുന്നു.