Kalappa Oru Karshika Kaippusthakam

Author: Chandran Nellekkatt

100.00 90.00 10%
Item Code: 3390
Availability In Stock

ഋതുഭേദങ്ങളുടെ നിലയ്ക്കാത്ത പ്രവാഹവുമായി കാലം അതിവേഗം കടന്നുപോകുമ്പോള്‍, പരിഷ്‌കൃത സമൂഹം വിസ്മരിച്ചുപോകുന്ന തനതു കാര്‍ഷിക സംസ്‌കാരത്തിന്റെ ഈടുവെപ്പുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ ആഗോളവല്‍ക്കരണത്തിന്റെ കാണാച്ചരടുകള്‍ കര്‍ഷകനെ പിഴപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ ഭക്ഷ്യസമൃദ്ധിയും ആരോഗ്യവുമാണ്. ഈ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പ്രേരണ. തിരിമുറിയാതെ ചെയ്യുന്ന തിരുവാതിരയും കുപ്പയിലും പൊന്നുവിളയിക്കുന്ന കുംഭമഴയും വരുംതലമുറ അറിയണം. മണ്ണും മനുഷ്യനും തമ്മിലുണ്ടായിട്ടുള്ള അകല്‍ച്ച കുറച്ചാല്‍ മാത്രമേ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന് മുക്തിയുള്ളൂ. അതിനുള്ള പ്രായോഗികപഠനങ്ങളും ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.