Shop
Maruvasham
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കണ്ടതിനും കേട്ടതിനുമപ്പുറമുള്ള ചിലതിനെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ സംസാരിക്കുന്നത്. മനുഷ്യന്‍ എന്ന സുന്ദരപദം, ഈ രചനകള്‍ക്ക് അടിത്തറയാകുന്നു. അവിവേകത്തിന്റെയും ആഡംബരത്തിന്റെയും പ്രളയജലം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന ഒരു കാലത്ത്, പ്രത്യാശയുടെ തോണിയായി ഇതിലെ വാക്കുകള്‍ മാറുന്നു. മണ്ണും വിണ്ണും ഇവിടെ പരസ്പരം ആശ്ലേഷിക്കുന്നു. ടി.ടി. പ്രഭാകരന്റെ അവതാരിക.
Gibrante Pranayothsavangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.“മേരി എൻ്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിൻ്റെ കരങ്ങളെ ചുംബിക്കാനും നിൻ്റെ കത്തുകൾ ആലപിക്കാനും കഴിവുണ്ട്.” പ്രണയിനി എന്നതിനെക്കൾ, ജിബ്രാനെ ഒരു പൈതലിനെപ്പോൽ പരിരക്ഷിച്ചവളായിരുന്നു മേരി. “എൻ്റെ അറിവുകളെയും വിശ്വാസങ്ങളെയും ഇത്രയും ബലപ്പെടുത്തിയ ആൾ ഈ ലോകത്ത് മറ്റെങ്ങുമില്ലല്ലോ” എന്ന് ജിബ്രാൻത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സഹഗാമിനിയുടെ അനുഗൃഹീതമായ കരത്തിനുമീതെ, പ്രകാശപൂർണമായ മിഴികൾക്കുമേലെ ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്‌തകത്തിൽ.
Tourism Quiz
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.പൊതുവിജ്ഞാനചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, വിനോദയാത്രകള്‍ക്കുള്ള ‘റൂട്ട് മാപ്പ്’ കൂടിയാണ് ഈ പ്രശ്‌നോത്തരി. ഇടങ്ങളും കാഴ്ചകളുമായി ഇന്ത്യയും കേരളവും ഇതില്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു. തീര്‍ഥാടനങ്ങള്‍ക്കും സാഹസികയാത്രകള്‍ക്കും പഠനയാത്രകള്‍ക്കും ഒക്കെ ചൂണ്ടുപലകയായ ഇതില്‍ ചരിത്രവും സംസ്‌കാരവും പരിസ്ഥിതിയും വിപണിയുമെല്ലാം കൂട്ടിക്കലരുന്നു. നമ്മുടെ നാടിനെയും നാട്ടുകാരെയും അടുത്തറിയാന്‍ സഹായിക്കും ഈ ക്വിസ് ബുക്ക്.
12 Bible Kathaprasangangal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്‍… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Malayala vyakaranavum upanyasangalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അടിസ്ഥാന വ്യാകരണപാഠങ്ങളില്‍ തുടങ്ങി, ശൈലികളിലൂടെയും, പഴഞ്ചൊല്ലുകളിലൂടെയും, കാവ്യഭാഗങ്ങളിലൂടെയും സഞ്ചരിച്ച് കത്ത്, പോസ്റ്റര്‍, നോട്ടീസ്, പരസ്യം, പത്രവാര്‍ത്ത, ഫീച്ചര്‍ എന്നിങ്ങനെയുള്ള ഭാഷാവ്യവഹാരരൂപങ്ങള്‍ പരിചയപ്പെടുത്തി കാലികപ്രസക്തിയുള്ള ഇരുപത്തിയഞ്ചിലേറെ ഉപന്യാസങ്ങളില്‍ അവസാനിക്കുന്നതാണ് ഈ കൈപ്പുസ്തകം.
Enikkum jeevikanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Elivettakkoru Kaippusthakam
₹40.00Original price was: ₹40.00.₹20.00Current price is: ₹20.00.എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന രചന.
Puravruthakathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഒരു കഥാകാരൻ പുരാവൃത്തങ്ങളുടെ അഗാധതയിലേക്കിറങ്ങിച്ചെന്നപ്പോൾ ലഭിച്ച വരദാനമാണ് ഈ കഥകൾ. മനുഷ്യജീവിതസ്പർശവും നൈസർഗികചോദനകളുമാണ് ഇതിനെ കാലാതിവർത്തിയാക്കുന്നത്. വർത്തമാനകാലവുമായി നിരന്തരം പ്രതിപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെ സചേതനമാകുന്നു ഈ ‘പുരാവൃത്തകഥകൾ.’
Chirikkam Chindikkam
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.സമകാലീന സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ ശരമുനയിൽ നിർത്തുന്ന കവിതകൾ. കവിതയ്ക്ക് സമൂഹത്തിൽ പലതും ചെയ്യാൻ കഴിയും എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ തിരഞ്ഞെടുത്ത ആക്ഷേപഹാസ്യകവിതകളുടെ സമാഹാരം.
101 Ultkrishttakavithakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മഴ കണ്ടും മഴപ്പാട്ട് കേട്ടുമിരിക്കുന്നതിന്റെ സുഖാനുഭൂതി പകരുന്ന കുറുങ്കവിതകൾ. പ്രളയജലംപോലെ ഭയം പെരുകുന്ന കാലത്തിന്റെ ‘മായാലോകപ്പെരുവഴി’യിൽ പ്രത്യാശയുടെ നുറുങ്ങുവെളിച്ചമായിമാറുന്ന കവിതകൾ. അക്കിത്തത്തിന്റെ അവതാരിക
Balpuran
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Ottapathippulla Jeevitham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.
Mein Ramdayal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക കഥകളുടെയും പശ്ചാത്തലം
Kaiyezhuthum Thalelezhuthum
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.കുഞ്ഞുണ്ണിമാഷുടെ ആലോചനാമൃതങ്ങളായ നർമലേഖനങ്ങളുടെ സമാഹാരം. മാഷുടെതന്നെ കാർട്ടൂണുകൾ ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ‘കുഞ്ഞുണ്ണി ടച്ച്’ ഓരോ ലേഖനത്തിനും സ്വന്തം.
Leader: Ichasakthiyude Prathiroopam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഒരു മനഃശാസ്ത്ര കാഴ്ചപ്പാടിലൂടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളിൽ വേരുറപ്പിച്ചുനിന്ന കരുണാകരൻ എന്ന വൻമരത്തെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ അറിയാൻ ശ്രമിക്കുന്ന ഗ്രന്ഥം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ ഭരണതലങ്ങളിലും ജനങ്ങളുടെ പ്രിയതോഴൻ, ഗുരുവായൂരപ്പഭക്തൻ എന്നിങ്ങനെ വ്യക്തിതലങ്ങളിലും മായാമുദ്രകൾ പതിപ്പിച്ച ‘ലീഡറെ’ രൂപപ്പെടുത്തിയ ഘടകങ്ങളുടെ അപഗ്രഥനം. കരുണാകരൻ എന്ന പച്ചമനുഷ്യന്റെ ഉൺമ തേടുന്ന പുസ്തകം.