• Nalla Swapnam: Thirenjedutha 31 Mulla Kathakal

    Original price was: ₹100.00.Current price is: ₹80.00.

    സരസമായ സംഭാഷണങ്ങളും വേറിട്ട കാഴ്ചപ്പാടുകളുംകൊണ്ട് സമ്പുഷ്ടമായ കഥകളിലൂടെ നസറുദ്ദീൻ മുല്ല അനുവാചകരെ അന്നും ഇന്നും ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. അത്തരം 31 കഥകളാണ് ഈ പുസ്തകത്തിൽ. കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ ഈ കഥകൾ ഉപകരിക്കും.

  • Eechammayum Vanadevathayum

    Original price was: ₹70.00.Current price is: ₹56.00.

    കുട്ടികൾക്കായി ഗുണപാഠങ്ങളും സാരോപദേശങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്ന കഥകൾ. പക്ഷിമൃഗാദികളും വൃക്ഷലതാദികളും നിറഞ്ഞ മാസ്മരികലോകത്തിന്റെ വൈവിധ്യങ്ങളിലൂടെയും വൈചിത്ര്യങ്ങളിലൂടെയുമുള്ള ഒരു ഉല്ലാസയാത്രയുടെ പ്രസരിപ്പാർന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ പുസ്തകം കുട്ടികളുടെ വ്യക്തിത്വവികാസത്തെയും സഹായിക്കുന്നു.

  • Athbudhakathakal

    Original price was: ₹100.00.Current price is: ₹80.00.

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മൂന്നു കഥകൾ ബഹുവർണ ചിത്രങ്ങളോടെ ആകർഷകമായ ശൈലിയിൽ പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി. ഈ അത്ഭുതകഥകൾ കുട്ടികൾക്കെന്നും വായിക്കാനും വായിച്ചുകേൾക്കാനും പ്രിയമുള്ളവയാണ്.

  • Kukri

    Original price was: ₹40.00.Current price is: ₹32.00.

    വട്ടക്കൊട്ടായി മലയിലെ കുറുക്കന്മാരുടെ കൂട്ടത്തിലെ അതിസമർഥനാണ് കുക്രി. കുട്ടിയായിരിക്കുമ്പോൾതന്നെ അത്ഭുതപ്പെടുത്തുന്ന കഴിവുകൾ അവൻ പ്രകടിപ്പിച്ചിട്ടുണ്ട്. മിടുക്കനായ കുക്രിയുടെയും കോഴിയെപ്പിടിച്ചു നടക്കുന്ന മറ്റു കുറുക്കന്മാരുടെയും രസകരമായ ഈ കഥയിൽ, കുട്ടികൾക്ക് ചില പാഠങ്ങൾ കൂടിയുണ്ട്.

  • Classic Sahasika Kathakal

    Original price was: ₹100.00.Current price is: ₹80.00.

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്. ടോം സോയറിന്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ എന്നീ മൂന്നു നോവലുകളുടെ സംഗൃഹീത പുനരാഖ്യാനം; ബഹുവർണചിത്രങ്ങൾ സഹിതം.

  • Nakshatraravil Sambavichathu

    Original price was: ₹70.00.Current price is: ₹56.00.

    സ്ത്രീയുടെ ബഹുവിധമായ വൈകാരികഭാവങ്ങൾ മുഖംനോക്കുന്ന കഥക്കണ്ണാടി. സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമൊക്കെ താപം വമിക്കുന്ന, ഇതിലെ പെൺവാഴ്‌വുകൾ, ഒരു കരച്ചിൽപോലെ വായനക്കാരെ വീർപ്പുമുട്ടിക്കും. ”സ്വസ്ഥതയെ ഛിന്നഭിന്നമാക്കുന്ന കഥകൾ” എന്ന് അവതാരികയിൽ വർഗീസാന്റണി.

  • 1729 Ganithaquiz

    ₹200.00

    ‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.

  • Truth Just Not Fiction

    ₹60.00

    This book, with ample scientific and factual descriptive information on a variety of subjects, opens a different world of thought-provoking concepts and facts before the young and adults alike. As the book probe into the veracity of the facts, it will remain educative for the coming generations too.

  • Urakkamthoongikalude Thazhvara

    ₹50.00

    ‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Veetuvalappile Jaivakrishi

    ₹60.00

    പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളയിനങ്ങളുടെ കൃഷി സംബന്ധിച്ചുള്ള പ്രായോഗിനിർദേശങ്ങളും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ കൃഷിരീതികളെല്ലാംതന്നെ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും തീർത്തും അനുയോജ്യമായതാണ്.

  • Thazhvarayile Nigoodathakal

    Original price was: ₹220.00.Current price is: ₹176.00.

    ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്‌ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ

  • Hindi Sulipi Pusthika – IV

    Original price was: ₹30.00.Current price is: ₹27.00.
  • Hindi Sulipi Pusthika – III

    Original price was: ₹30.00.Current price is: ₹27.00.
  • Hindi Sulipi Pusthika – II

    Original price was: ₹30.00.Current price is: ₹27.00.
  • Hindi Sulipi Pusthika – I

    Original price was: ₹30.00.Current price is: ₹27.00.