Shop
Calendarum kanakkum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.
Student’s English English Hindi Dictionary
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Salabhachirakukal Kozhiyunna Charithrasisirathil
₹85.00Original price was: ₹85.00.₹68.00Current price is: ₹68.00.കാഴ്ചകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉള്ളടക്കം വിശകലനംചെയ്യുന്ന ചലച്ചിത്രഗ്രന്ഥം. സിനിമയിൽ കാഴ്ചകളിലൂടെയും ബിംബങ്ങളിലൂടെയും ഒളിച്ചുകടത്തപ്പെടുന്ന പ്രതിലോമമൂല്യങ്ങളെയും പ്രതിതരംഗങ്ങളെയും വിചാരണചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
Yakshideep
₹85.00Original price was: ₹85.00.₹68.00Current price is: ₹68.00.മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.
Ningal Vijayikkumo?
₹75.00Original price was: ₹75.00.₹67.00Current price is: ₹67.00.Ennumennum Madhuvidhu
₹130.00Original price was: ₹130.00.₹65.00Current price is: ₹65.00.വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനഃശാസ്ത്രപരമായി വിശകലനംചെയ്യുന്ന ഗ്രന്ഥം. വിവാഹിതരാകാൻ പോകുന്നവർക്കും ദാമ്പത്യജീവിതം നയിക്കുന്നവർക്കും ഉത്തമവഴികാട്ടി.
KITTAN GIRAFFUM PONNANAANAYUM
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുഞ്ഞുങ്ങളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇരുപതു കഥകൾ! അതോടൊപ്പം സത്വം, സ്നേഹം, ദയ, കാരുണ്യം, പരോപകാരം തുടങ്ങിയ സന്മാർഗശീലങ്ങളിലൂടെ വളരാനും ഈ കഥകൾ കുഞ്ഞുങ്ങളെ സഹായിക്കും. പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളുമെല്ലാം കഥാപാത്രങ്ങളായിവരുന്ന ഇതിലെ കഥകൾ ഓരോന്നും കുട്ടികൾ നെഞ്ചേറ്റിലാളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
– സിപ്പി പള്ളിപ്പുറംPope Francis: Jeevitham Karuna Prathyasha
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ബ്യൂനസ് ഐറിസിലെ ആ വലിയ യൂണിവേഴ്സിറ്റിയിൽ ഹോർഹെ ബർഗോളിയോ എന്ന യുവാവ് പഠിച്ചത് രസതന്ത്രമായിരുന്നു. വർഷങ്ങൾക്കുശേഷം ആ യുവാവ് ലോകമെങ്ങും അറിയപ്പെട്ടത് മറ്റൊരു പേരിലാണ്: “ഫ്രാൻസിസ് മാർപാപ്പ. ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ. പലതരം സ്വഭാവങ്ങളുള്ള തന്മാത്രകൾ ഒന്നിച്ചുചേരുന്നതുപോലെ ലോകമെമ്പാടുമുള്ള പലതരക്കാരായ മനുഷ്യരെ മനസ്സിന്റെ മനസ്സിൽ ചേർത്തുപിടിച്ചു സ്നേഹത്തിന്റെ രസതന്ത്രപാഠം പഠിപ്പിക്കുന്ന, ലോകം ശ്രദ്ധിക്കുന്ന ശ്രേഷ്ഠഗുരുവായി അദ്ദേഹം മാറി. ആ മഹാഗുരുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഏടുകളിലേക്കാണ് നേർക്കാഴ്ച. പുതുമകൾ നിറഞ്ഞ ഈ പുസ്തകത്തിന്റെ നേർക്കാഴ്ച.
Veendumorukilappattu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.വാക്കിനോട് വാക്ക് ചേര്‍ത്ത് നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികതയ്ക്ക് നിദര്‍ശനമാകുന്ന കവിതകള്‍. ‘അടിതെളിഞ്ഞ ഭാഷയില്‍’ എഴുതപ്പെട്ട ഈ വരികള്‍ ശില്പചാരുതയും ദര്‍ശനദീപ്തിയും കൊണ്ട് അനുഗൃഹീതമാണ്. കാവ്യാഖ്യാനം ഇവിടെ പ്രപഞ്ചത്തെ അറിയുവാനുള്ള അളവുകോലായി മാറുന്നു. കാടിനെ കണ്ട് മരത്തെ മറക്കുന്നവരെ ഈ കവി സൂക്ഷ്മത്തില്‍ ജാഗ്രത്താകുന്ന സൗന്ദര്യാനുഭവത്തിലേക്കു വഴിനടത്തുന്നു.
Middle school madness
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.4 THINGS LEARNT
FROM MIDDLE SCHOOL
1. DO NOT LET YOUR SIBLING ANNOY YOU.
2. NEVER LET RIA TO TAKE YOUR POST-ITS.
3. KEEP ALL AESTHETIC STUFF AWAY FROM
AMRIN, NEORA & NAT.
4. NEVER LET LITTLE KIDS BOMBARD
YOUR ROOM.SHAKTHAMEE MANASSU SAPHALAMEE JANMAM
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഋതുഭേദങ്ങള്‍ പ്രകൃതിയില്‍ ഭാവമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ചലനങ്ങള്‍ എല്ലാ ചരാചരങ്ങളിലും അലയടിക്കുന്നു. അവ സ്വാംശീകരിച്ചുകൊണ്ട് ജീവിതത്തെ മാതൃകാപരമായി രൂപപ്പെടുത്തുക എന്നതാണ് പ്രകൃതി നമുക്കു നല്‍കുന്ന സന്ദേശം. ജീവിതം ചലനാത്മകമാണ്. ശീലമാകുന്ന വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കുകയെന്നത് വ്യക്തിവികാസത്തിന് അനിവാര്യമാണ്. ഓരോ ദിനവും പുതുമയേറിയ സംയോജനത്താല്‍ ക്രിയാത്മകമാക്കുകവഴി വ്യക്തി പ്രകാശധാരയില്‍ എത്തുന്നു. ആന്തരികമായ അന്ധതയെ അകറ്റുന്ന ആനന്ദകരമായ അനുഭൂതിയാണ് അത്. മനസ്സിന്റെ ചലനം നിയന്ത്രണത്തിലാക്കി ജന്മസാഫല്യം നേടുക ജീവിതത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ഏകാഗ്രമാക്കി, ശക്തമാക്കി, മാനവരാശിക്ക് ഉപകാരപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ, സ്വരരാഗസുധപോലെ ജീവിതാനുഭൂതിയിലേക്ക്, പൂര്‍ണതയിലേക്ക് മനുഷ്യജന്മം നയിക്കപ്പെടുന്നു.
Rarikutty : Dheerathayude Penkutty
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.
Thacholi Ponnomal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.
Ponpulari
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഉല്ലാസപ്പുഴയിലൊഴുക്കിവിട്ട ഒരു അക്ഷരത്തോണിയാണ് ഈ പുസ്തകം. സ്നേഹത്തിന്റെ നിലാവ് പരക്കുന്ന, പ്രതീക്ഷയുടെ താരകള്‍ മിന്നുന്ന ആകാശത്തിനു ചുവടെയാണ് ഇതിന്റെ സഞ്ചാരം. കണ്ണും കരളും കവരുന്ന കാവ്യ ചിത്രങ്ങളുടെ കുഞ്ഞോളങ്ങളില്‍ ഈ തോണി ഊയലാടുന്നു. ഇത്തിരിപ്പോന്ന ഉറുമ്പും ഒത്തിരിപ്പോന്ന കൊമ്പനും എന്തിനുംപോന്ന കടുവയും ഒക്കെ ഇതിന്റെ അണിയത്തും അമരത്തുമായി ഗായകരാകുന്നു. ‘കീയോം കീയോം’ പാട്ടും ‘മ്യാവൂ മ്യാവൂ’ പാട്ടും ‘പോക്രോം പോക്രോം’ പാട്ടുമൊക്കെ ഈ ആനന്ദനൗകയില്‍നിന്നുയരുന്നു.
Budhacharitham kuttikalkku
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘ബുദ്ധന്‍’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്‍’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – ജീവിതകഥയാണിത്. രാജകീയസുഖം ഉപേക്ഷിച്ച് ശാശ്വതസുഖം അന്വേഷിച്ചിറങ്ങിയ സിദ്ധാര്‍ഥകുമാരന്‍ ബുദ്ധഭഗവാനിലേക്കു വളര്‍ന്നതിന്റെയും, അറിവിന്റേയും ആനന്ദത്തിന്റേയും രഹസ്യംലോക മൊട്ടാകെ പടര്‍ന്നതിന്റെയും കഥ. മനുഷ്യരാശിക്ക് കൈവിളക്കായി ഒരു ബോധിവൃക്ഷച്ചുവട്ടില്‍ പരന്ന ബോധവെളിച്ചത്തിന്റെയും അതിന്റെ അപാരതെളിച്ചത്തിന്റെയും കഥ. ബുദ്ധപഥം അണയുന്ന ആരുംതന്നെ, ഒരു മരണവും നടക്കാത്ത വീട്ടിലെ കടുകുമുണികള്‍ തേടിനടക്കുകയില്ല. പകരം, അവര്‍ ആശയുടെയും നിരാശയുടെയും പാശം അറുത്തും, ശാന്തിയും സമാധാനവും അനുഭവിച്ചു. മറുകരയിലേക്കു തുഴയുന്നു. കുട്ടികള്‍ക്ക് ആ തുഴ കൈമാറുകയാണ്, ബുദ്ധന്റെ – അവിടുത്ത ഉദ്ബോധനങ്ങളുടെ – ചരിതം പരിചയപ്പെടുത്തുന്ന ഈ പുസ്തകം.
Katweyile Rani
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്പോർട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തിരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകൾ ആന്തരികമായി ഒഴുകുന്ന ലഗാൻ, ദംഗൽ, ചക് ദെ ഇന്ത്യ എന്നീ സിനിമകൾ എക്കാലവും സമകാലികമാകുന്നത് എങ്ങനെയെന്ന് വായനക്കാർ അറിയുന്നു. സമൂഹമനസ്സുകളിൽ ഇന്നും വേരുകളാഴ്ത്തിയിരിക്കുന്ന വർണവിവേചനത്തിന്റെ കഠിനകാലത്തെ നിശിതമായി അടയാളപ്പെടുത്തുന്ന കാട്വേയിലെ റാണി, അലി, റേസ് എന്നിവയും ലിംഗനീതിയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളുമായി ഓഫ്സൈഡ് എന്ന ഇറാനിയൻ
ചിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.