SHAKTHAMEE MANASSU SAPHALAMEE JANMAM
ഋതുഭേദങ്ങള്‍ പ്രകൃതിയില്‍ ഭാവമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ചലനങ്ങള്‍ എല്ലാ ചരാചരങ്ങളിലും അലയടിക്കുന്നു. അവ സ്വാംശീകരിച്ചുകൊണ്ട് ജീവിതത്തെ മാതൃകാപരമായി രൂപപ്പെടുത്തുക എന്നതാണ് പ്രകൃതി നമുക്കു നല്‍കുന്ന സന്ദേശം. ജീവിതം ചലനാത്മകമാണ്. ശീലമാകുന്ന വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കുകയെന്നത് വ്യക്തിവികാസത്തിന് അനിവാര്യമാണ്. ഓരോ ദിനവും പുതുമയേറിയ സംയോജനത്താല്‍ ക്രിയാത്മകമാക്കുകവഴി വ്യക്തി പ്രകാശധാരയില്‍ എത്തുന്നു. ആന്തരികമായ അന്ധതയെ അകറ്റുന്ന ആനന്ദകരമായ അനുഭൂതിയാണ് അത്. മനസ്സിന്റെ ചലനം നിയന്ത്രണത്തിലാക്കി ജന്മസാഫല്യം നേടുക ജീവിതത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ഏകാഗ്രമാക്കി, ശക്തമാക്കി, മാനവരാശിക്ക് ഉപകാരപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ, സ്വരരാഗസുധപോലെ ജീവിതാനുഭൂതിയിലേക്ക്, പൂര്‍ണതയിലേക്ക് മനുഷ്യജന്മം നയിക്കപ്പെടുന്നു.






