Chakka Mahathmyam

Author: Suma Pillai

150.00 135.00 10%
Item Code: 3776
Availability In Stock

വറുതിനാളുകളില്‍ നമ്മുടെ അടുക്കളത്തിണ്ണയില്‍ ഇടംപിടിച്ചിരുന്ന ചക്കയുടെ കഥ പഴഞ്ചനായിരിക്കുന്നു. ‘സംസ്ഥാനഫലം’ എന്ന പെരുമ പറയുമെങ്കിലും, കേരളീയരുടെ തീന്‍പരിഗണനയില്‍ ഇന്ന് ചക്ക കടന്നുവരാറേയില്ല. പഞ്ഞമാസങ്ങളെ വിരുന്നൂട്ടിയിരുന്ന ആ അത്ഭുതഫലത്തിന്റെ സവിശേഷതകളാണ് ഈ പുസ്തകത്തില്‍. പ്ലാവിലക്കരിയും പ്ലാവിലത്തൊപ്പിയും മുതല്‍ പ്ലാവിന്‍വിറകിലെ യാഗാഗ്നി വരെ. സ്വാദിലും പോഷകമൂല്യത്തിലും മുമ്പനും വമ്പനുമായ ചക്ക കൊണ്ടു തയ്യാറാക്കുവാനാകുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് മുഖ്യം.
ചക്കച്ചുളയും ചക്കക്കുരുവുമൊക്കെ ചേരുവകളാകുന്ന അടയും ദോശയും പത്തിരിയും സമോസയും സ്റ്റൂവും പച്ചടിയും മറ്റും ഇവിടെ രുചിച്ചറിയാം; നാവില്‍ മധുരം ചേര്‍ക്കുന്ന മിഠായിയും പായസവും ഹല്‍വയും പുഡ്ഡിംഗും മില്‍ക്ക് ഷേക്കും മറ്റും കൊതിതീരെ ആസ്വദിക്കാം. അനുബന്ധമായി, ലേഖിക ഗൃഹാതുരതയുടെ ‘അരക്കി’ട്ടുറപ്പിച്ച ചക്കക്കുറിപ്പുകളും.