Shop
Samantha Panchakam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലംകെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽനിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽനിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്‌സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.
Grandma’s Delight (English)
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.
Thennaliraman Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വിദൂഷകനായ തെനാലിരാമന്റെ കഥകള്‍ നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു, കൂട്ടത്തില്‍ ചിന്തിപ്പിക്കുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്‍ കുട്ടികള്‍ക്ക് ആവേശമുളവാക്കുന്നു; ആത്മവിശ്വാസം വളര്‍ത്തുന്നു; വ്യക്തിത്വവികസനത്തിനു സഹായിക്കുന്നു.
General Knowledge (English)
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Naarayaneeya Kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
Singing Lines For You
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.The book comprises of beautifully rhyming songs on the subjects and objects which make children eager. The Indian way of thought is incorporated in the songs so as to make the concepts and their presentation easily understandable for children. These songs are highly helpful for parents and teachers, while preparing children for poetry recitation, fancy dress competition, show ‘n’ tell activity, etc.
Naayavalarthal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ – സാമാന്യമായ അറിവുനല്കുന്ന ഗ്രന്ഥം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി, ഇതിലുള്ളത് സമഗ്രമായ ‘ശ്വാനവിജ്ഞാന’മാണ്.
Court Martial Kaathu Oru Pranayam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ മക്കളു’ടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വലിയ നൊമ്പരങ്ങളും പ്രതീക്ഷകളുമൊക്കെ നിറയുന്ന ഈ രചനകൾ, ഒരു സൈനികന്റെ മുഴുജീവിതമാണ് വരച്ചുവെക്കുന്നത്. സെബാസ്റ്റിയന്റെ അവതാരിക.
Keralathile Jalashayangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും തുടങ്ങി നമ്മുടെ ദേശത്തെ ജലസാന്നിധ്യങ്ങൾ നിരവധിയാണ്. നമ്മുടെ ജീവനും ജീവിതത്തിനും സദാ പോഷണമേകുന്ന ജലാശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശംകൂടിയാണ് ഇത് വായനക്കാർക്കു നല്കുന്നത്.
Documentary Cinema Nirmikkam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.
Malayala Leghu Vyakaranam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള വ്യാകരണപാഠങ്ങള്‍ സ്വയം പഠിക്കാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം, മതിയായ ഉദാഹരണങ്ങളോടെയും അനുബന്ധ അഭ്യാസങ്ങളോടെയും ഓരോ വിഷയവും അവതരിപ്പിക്കുന്നു. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, സംഖ്യാനിഘണ്ടു തുടങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Kannadilokathile Alice
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്‌മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.
പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
Aayirathonnu Shylikal: Arthavum Prayogavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അതിബൃഹത്തായ ശൈലീസമ്പത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജന
പ്രദമാംവിധം തിരഞ്ഞെടുത്തവ. ശൈലികളുടെ അര്‍ഥത്തോടൊപ്പം വാക്യപ്രയോഗവും.Avashyam Ariyenda Niyamangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
School Science Quiz
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്‌നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ സ്പർശിക്കുന്ന ഈ പുസ്തകം, ശാസ്ത്രസംബന്ധിയായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ പരിചയപ്പെടുവാൻ സഹായകരമാണെന്ന് അധ്യാപകൻകൂടിയായ ‘ക്വിസ് മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു.
Objective General Knowledge
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.