• Moscow

    Original price was: ₹90.00.Current price is: ₹72.00.

    മുദ്രാവാക്യംകൊണ്ട് നിവര്‍ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്‍വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ. രാവുണ്ണിയുടെ അവതാരിക.

  • Kerala Navodhanam PSC Pareekshakalil

    Original price was: ₹80.00.Current price is: ₹72.00.
    ചരിത്രം സൃഷ്ടിച്ചവരും മാറ്റിയെഴുതിയവരുമായ നവോത്ഥാന നായകര്‍, നവോത്ഥാനത്തിനു കളമൊരുക്കിയ പ്രസ്ഥാനങ്ങള്‍, സംഭവങ്ങള്‍ എല്ലാം പരാമര്‍ശിക്കപ്പെടുന്ന, നിരവധി തവണ പി.എസ്.സി. പരീക്ഷകളില്‍ ആവര്‍ത്തിക്കപ്പെട്ട ചോദ്യോത്തരങ്ങള്‍.
  • Asantham

    Original price was: ₹90.00.Current price is: ₹72.00.

    നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.

  • Kampithan

    Original price was: ₹90.00.Current price is: ₹72.00.

    മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!

  • Varnangalude Sangeetham

    Original price was: ₹90.00.Current price is: ₹72.00.

    സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ ഉൾക്കണ്ണോടുകൂടി കാണുകയും സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങൾ. സമൂഹവും സൗന്ദര്യശാസ്ത്രവും, അനുഭവമലിനീകരണം, ഫാസിസവും പത്രങ്ങളും, വർണങ്ങളുടെ സംഗീതം, ഫോക്‌ലോറിന്റെ മനഃശാസ്ത്രം എന്നീ പ്രശസ്ത പ്രബന്ധങ്ങളടങ്ങുന്ന സമാഹാരം.

  • Poovankozhi

    Original price was: ₹90.00.Current price is: ₹72.00.

    ഗ്രാംഷിയും ബ്രെഹ്തും മാർകേസും യോസയും പി.യും ഇടശ്ശേരിയും കെ.ജി.എസ്സും കടന്നുവരുന്ന ലേഖനങ്ങൾ. വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കാനുദ്യമിക്കുന്ന ഈ രചനകൾ, നമ്മൾ ജീവിക്കുന്ന ലോകത്തെ സാഹിത്യനിരീക്ഷണങ്ങളിലൂടെ നേരിടുകയാണ്.

  • Vishishtakruthikalum Viswaprathibhakalum

    Original price was: ₹90.00.Current price is: ₹72.00.

    പുസ്തകങ്ങളോടൊത്തുള്ള ജീവിതം അമൂല്യമാണെന്ന് കരുതുന്ന ഒരു വായനക്കാരൻ, വാക്കുകളാൽ നിർമിതമായ ചില വൻകരകളിലൂടെ നടത്തുന്ന പ്രയാണം. വായനയുടെ ആവേശവും ജ്ഞാനത്തിന്റെ ആഹ്ലാദവും പകർന്നുനൽകുന്ന പുസ്തകം. പ്ലേറ്റോ തൊട്ട് തകഴി വരെ നിറയുന്ന ഗ്യാലറി. ഇ.പി. രാജഗോപാലന്റെ ആമുഖം.

  • Arjuna: The Blessed Hero Of Mahabharatha

    Original price was: ₹90.00.Current price is: ₹72.00.

    This book gives a brief outline of the eternal epic Mahabharatha, by narrating the magnificent adventures of the ever great warrior, Arjuna, the third of the five Pandava brothers.

  • Huckleberry Finn

    Original price was: ₹90.00.Current price is: ₹72.00.

    മിസ്സിസിപ്പി നദിക്കരയുടെ പശ്ചാത്തലത്തിൽ, അടിമജീവിതത്തിൽനിന്നും രക്ഷപ്പെട്ടോടുന്ന ജിം എന്ന കാപ്പിരിക്കും ടോം സോയർ എന്ന വികൃതിച്ചെക്കനുമൊപ്പം ഹക്കിൾബറിഫിൻ നടത്തുന്ന സാഹസികയാത്രയുടെ വിവരണം. അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന അടിമസമ്പ്രദായത്തിന്റെ ഇരുണ്ട നാളുകളെക്കൂടി ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കുസൃതിയുടെ പാഠാവലിയാണ്. പുനരാഖ്യാനം: രമാമേനോൻ

  • Minnaminungum Vanadevathayum

    Original price was: ₹90.00.Current price is: ₹72.00.

    കുഞ്ഞുങ്ങളുടെ മൂല്യബോധനത്തിനായി അവരുടെതന്നെ ഭാഷയില്‍ എഴുതപ്പെട്ട കഥകളുടെ സമാഹാരം. പ്രകൃതിയിലും മനുഷ്യരിലും നന്മയുടെ നിറവ് കണ്ടെത്തുന്ന ‘കുഞ്ഞുലോകം’ വലിയവരെയും വിസ്മയിപ്പിക്കുകയാണിവിടെ.

  • Swathanthryasamara Quiz

    Original price was: ₹90.00.Current price is: ₹72.00.

    ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയപ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു അത്. ആവേശകരമായ ആ ചരിത്രം സൂക്ഷ്മതലത്തിൽ മനിലാക്കുന്നതിന് ഈ പ്രശ്‌നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകൾക്കും പൊതുവിജ്ഞാന ക്വിസുകൾക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.

  • Nirmalyam

    Original price was: ₹90.00.Current price is: ₹72.00.

    “ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.

  • Sing a Song Tell a Tale

    Original price was: ₹90.00.Current price is: ₹72.00.

    Through simple stories and songs, the book provides children opportunity to experience nature and its lovely beings. Every story and song has a message to convey that would inculcate essential values in them.

  • Singing Lines For You

    Original price was: ₹90.00.Current price is: ₹72.00.

    The book comprises of beautifully rhyming songs on the subjects and objects which make children eager. The Indian way of thought is incorporated in the songs so as to make the concepts and their presentation easily understandable for children. These songs are highly helpful for parents and teachers, while preparing children for poetry recitation, fancy dress competition, show ‘n’ tell activity, etc.

  • Arogyathinu Oushadhasasyangal

    Original price was: ₹90.00.Current price is: ₹72.00.

    നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നാട്ടുവൈദ്യത്തിന്റെയും ഗൃഹവൈദ്യത്തിന്റെയും ഗുണഭോക്താക്കളാണ് നാം. ആധുനിക ചികിത്സാരീതികളുടെ കുത്തൊഴുക്കിൽ വേരറ്റുപോകുന്ന മരുന്നുചെടികളെക്കുറിച്ചുള്ള നാട്ടറിവുകളുടെ സഞ്ചയമാണ് ഈ പുസ്തകം.

  • Maduram Dhukhamalla

    Original price was: ₹90.00.Current price is: ₹72.00.

    ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.