Budhacharitham kuttikalkku

Author: Jaison Kochuveedan

80.00 72.00 10%
Item Code: 3757
Availability In Stock

‘ബുദ്ധന്‍’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്‍’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – ജീവിതകഥയാണിത്. രാജകീയസുഖം ഉപേക്ഷിച്ച് ശാശ്വതസുഖം അന്വേഷിച്ചിറങ്ങിയ സിദ്ധാര്‍ഥകുമാരന്‍ ബുദ്ധഭഗവാനിലേക്കു വളര്‍ന്നതിന്റെയും, അറിവിന്റേയും ആനന്ദത്തിന്റേയും രഹസ്യംലോക മൊട്ടാകെ പടര്‍ന്നതിന്റെയും കഥ. മനുഷ്യരാശിക്ക് കൈവിളക്കായി ഒരു ബോധിവൃക്ഷച്ചുവട്ടില്‍ പരന്ന ബോധവെളിച്ചത്തിന്റെയും അതിന്റെ അപാരതെളിച്ചത്തിന്റെയും കഥ. ബുദ്ധപഥം അണയുന്ന ആരുംതന്നെ, ഒരു മരണവും നടക്കാത്ത വീട്ടിലെ കടുകുമുണികള്‍ തേടിനടക്കുകയില്ല. പകരം, അവര്‍ ആശയുടെയും നിരാശയുടെയും പാശം അറുത്തും, ശാന്തിയും സമാധാനവും അനുഭവിച്ചു. മറുകരയിലേക്കു തുഴയുന്നു. കുട്ടികള്‍ക്ക് ആ തുഴ കൈമാറുകയാണ്, ബുദ്ധന്റെ – അവിടുത്ത ഉദ്ബോധനങ്ങളുടെ – ചരിതം പരിചയപ്പെടുത്തുന്ന ഈ പുസ്തകം.