• -20%

    The ugly duckling -Illustrated classic

    This book gives you an illustrated abriged version of Andersen’s most famous folk tale ‘The ugly duckling’ which narrates the incidents occuring in a duckling’s life.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sahasika kadhakal – Hardbound

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിൻ്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിൻ്റെ സാഹസങ്ങൾ എന്നീ മൂന്നു സാഹസികനോവലുകൾ ബഹുവർണചിത്രങ്ങൾ സഹിതം ആകർഷകമായ ശൈലിയിൽ സംഗൃഹീതമായി പുനരാഖ്യാനം ചെയ്‌തിരിക്കുകയാണ് ഈ കൃതിയിൽ.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Wonders of the world

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    DOORE DOORE ORU NAKSHATHRAM

    പിറന്നാൾദിനത്തിലാണ് ആദിക്ക് മുളങ്കാടിനിടയിൽനിന്ന് ആ സമ്മാനം ലഭിച്ചത്. ഒരു വെളുമ്പൻ പട്ടിക്കുഞ്ഞ്! പട്ടികൾക്ക് വിലക്കുകല്പിച്ച വീട്ടിലേക്ക് ആദി, ആധിയോടെയെങ്കിലും, അവളെ ഒപ്പം കൂട്ടി. ദിവസങ്ങൾക്കുള്ളിൽ അവൾ -ചിന്നു – ഏവർക്കും പ്രിയങ്കരിയായി. വികൃതിച്ചെക്കനോടും നൊസ്സുകാരനോടും പത്രക്കാരനോടും പൂവൻപിടകളോടുമൊക്കെ വാലാട്ടിയും കുരച്ചുചാടിയും ചിന്നു ഒരു ചിന്നസുന്ദരിയായി അവിടെ വാഴുകയായി. ഐശ്വര്യവും ബുദ്ധിയും സ്‌നേഹവുമുള്ള, സൗമ്യമധുരമായ ”ബൗ… ബൗ…” ശബ്ദമുള്ള അവളെ ഒരു
    ആപത്ഘട്ടം വീരനായികയുമാക്കി. എന്നാൽ, തുള്ളിക്കൊരുകുടം പെയ്ത ഒരു തോരാമഴയിൽ തീർത്തും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഒഴുകിവരുന്നുണ്ടായിരുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Thoovalthottil

    ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു ‘പക്ഷിനിരീക്ഷക’ കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ”കൂ…ഹൂ…” കൂകി കള്ളത്തരമൊളിപ്പിക്കുന്നവരും, ”കാ…കാ…” കാറി ശ്രദ്ധക്ഷണിക്കുന്നവരും, വായാടിക്കൂട്ടമായി സദാ ചിലച്ചുകൊണ്ടിരിക്കുന്നവരും ഒക്കെ നിറയുന്ന കിളികുലം ഈ താളുകളില്‍ തത്തിത്തത്തി നീങ്ങുന്നു; ഈ താളുകള്‍ക്ക് വര്‍ണവും ശബ്ദവുമേകി ചിറകടിച്ചുയരുന്നു. ആരാന്റെ കൂട്ടില്‍ മുട്ടയിട്ടു കടന്നുകളയുന്ന ജീവനകൗശലവും, അന്യന്റെ കുഞ്ഞിനെ ഹൃദയച്ചൂടില്‍ പോറ്റിപ്പുലര്‍ത്തുന്ന സ്‌നേഹക്കൂറും ഇവിടെകാണാം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ അമ്മയെന്ന വിളിപ്പേരിന് അര്‍ഹയാണോ എന്ന ചോദ്യം ഇതില്‍ വിരാമമില്ലാതെ കുറുകുന്നു; മനസ്സിലേക്ക് ഒരു തൂവല്‍ പൊഴിക്കുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Nirishwarakripayal

    അന്ത്യശ്വാസത്തിനു തൊട്ടുമുമ്പുള്ള ശ്വാസമെടുക്കുന്ന ഹാസ സാഹിത്യത്തിന് ‘അസ്സല്‍ശ്വാസ’മേകി പ്രത്യുജ്ജീവിപ്പിക്കുവാന്‍ തക്ക ഉശിരുള്ള കഥകള്‍. നര്‍മഭാവനയുടെയും ചിരിഭാഷയുടെയും ഖരാതിഖരങ്ങളെടുത്ത് ഉഷാറില്‍ അമ്മാനമാടുകയാണ് ഇവിടെ എഴുത്തുകാരന്‍. ഈ അധോലോകം വാഴുന്നത് ‘ഫെമിനിച്ചി’ മുതല്‍ കരിസ്മാറ്റിക്കുകാരന്‍ വരെയാണ്! ഈ കരിഞ്ചന്തയില്‍ വില്പനയ്ക്കു വച്ചിരിക്കുന്നത് കാമവും ക്രൈമും മുതല്‍ കരാട്ടെ വരെയാണ.്

    Original price was: ₹170.00.Current price is: ₹136.00.
  • -20%
    Out Of Stock

    Pulikkuttan

    പുള്ളിക്കൂമന്റെ ചുമലിലേറി കോഴിക്കോട് പട്ടണം കാണാന്‍പോയ കണ്ണന്റെ കഥയാണിത്. ഗ്രാമത്തിലെ കൂട്ടുകാര്‍ക്ക് അവന്‍ പുലിക്കുട്ടനാണ്; പുലിമടയില്‍ വളര്‍ന്നവനാണ്. കൂമനൊപ്പം മേഘങ്ങളെ തൊട്ടുമരുമ്മി കവലയില്‍ വന്നിറങ്ങുന്ന കണ്ണന്‍ അവിടെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കുറച്ചു കടുവാക്കുട്ടികളെയാണ് – വെള്ളം തൊട്ടാല്‍ മായുന്ന വരകളുള്ള കടുവാക്കുട്ടികള്‍! ആ കളിക്കൂട്ടത്തിലെ പൂച്ചക്കണ്ണനാണ് കണ്ണനെ തങ്കമ്മായിയുടെ അടുത്തെത്തിക്കുന്നത്. തങ്കമ്മായിയിലൂടെ ഒരമ്മയുടെ സ്‌നേഹ വാത്സ്യങ്ങള്‍ കണ്ണന്‍ അറിയുന്നു; പുലിച്ചൂരുള്ള തന്റെ പൂര്‍വകഥ അറിയുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -10%

    Unnayiwarrier Sampoorna Krithikal

    കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിലേക്ക് ഇരിങ്ങാലക്കുടയുടെ സംഭാവന, ആട്ടക്കഥകളുടെ കൂട്ടത്തില്‍ നളചരിതം എന്ന കാല്പനികകഥയിലൂടെ അവതരണത്തിനുള്ള സാഹിത്യം നല്‍കിയെന്നതാണ്. സത്ഗുണങ്ങളുടെ ആധിക്യമുള്ള നായികാനായകന്മാര്‍ക്ക് പ്രേമസാഫല്യം നേടുവാന്‍ ഈശ്വരന്മാര്‍പോലും വഴിമാറിക്കൊടുക്കുമ്പോള്‍ പ്രതിലോമശക്തികള്‍ കാത്തിരുന്ന് അവരെ തമ്മിലകറ്റി. നന്മ ഒന്നുകൊണ്ടുമാത്രം വിധി സൃഷ്ടിച്ച തടസ്സങ്ങളെല്ലാം അതിജീവിച്ച് ജീവിതം പ്രവാഹതടസ്സമില്ലാത്ത നദിയായി ഒഴുകുന്ന കഥയാണ് നളചരിതം. കാല്പനികപ്രേമത്തില്‍നിന്നും ഉദാത്തപ്രേമത്തിന്റെ ആവിഷ്‌കാരത്തിലേക്കുള്ള ചുവടുവയ്പാണ് ഗിരിജാകല്യാണം ഗീത പ്രബന്ധം. നളചരിതത്തിന്റെ ഭാഷയില്‍നിന്നും വ്യത്യസ്തമായ ഭാഷയാണ് ഗീത പ്രബന്ധത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വര്‍ണ്ണനകള്‍ക്കും സംഭാഷണത്തിനും പ്രാധാന്യമുള്ള ഗീത പ്രബന്ധത്തില്‍ വധുവിനെ ഒരുക്കല്‍, വിവാഹഘോഷയാത്ര എന്നിവയുടെ വര്‍ണ്ണനകള്‍ ശ്രദ്ധേയമാണ്.

    Original price was: ₹490.00.Current price is: ₹441.00.
  • -20%

    1199 Panjangam Nakshatraphalam 2023-2024

    മലയാളം അറിയാവുന്ന ഏവർക്കും വായിച്ചുമനസ്സിലാക്കാൻ ഉതകുന്നവിധത്തിൽ ആഴ്‌ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെല്ലാം ചേർത്തിരിക്കുന്ന പുതുമയുള്ള പഞ്ചാംഗമാണിത്. പരമ്പരാഗതമായ നാഴിക-വിനാഴിക കണക്കിൽ ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്‌ലിം വിശേഷദിവസങ്ങളും അടങ്ങിയിരിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    The Quester Teens

    “The book is chock-full of mystery and fantasy. Giving free rein to his imagination, the young author includes the stock-in-trade of magic –
    wizards, magic wands and books, mythical creatures, a prophesier and special powers. Juan Justus’s inventiveness and the breathless
    pace of the book make ‘The Quester Teens’ a page turner.”
    – Khyrunnisa A

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Keralathile Aethanum Kshethrangalile Prathyekathakal

    ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന്ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.

    അവതാരികയില്‍ ഡോ. കെ. മുരളീധരന്‍നായര്‍ സ്ഥപതി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്

    Original price was: ₹290.00.Current price is: ₹232.00.
  • -20%
    Out Of Stock

    MCQs IN SUSRUTHA SAMHITHA SAREERA STHANA

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Jalasandhi

    പ്രണയത്തിൻ്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിൻ്റെ വാല്മീകത്തിൽ മറഞ്ഞിരിക്കാം. എന്നാൽ അതിനുമപ്പുറം ഇപ്പോൾ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്. ഒരുതരം അലർച്ചയിൽ ഒന്നും കേൾക്കാതെ ഒന്നും അറിയാതെ മുഴക്കം മാത്രം. ആകാശം കണ്ടു കുന്നിൻമുകളിൽനിന്നും ശബ്‌ദിക്കുന്നവൻ ഒരു പ്രതീക്ഷയാണ്. ലോകം മുഴുവനും അവനെ കേൾക്കണം എന്ന പ്രത്യാശ. എന്നാൽ ശബ്ദം മറ്റുള്ളവർക്ക് അവരുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നതാവുമ്പോൾ ശബ്‌ദിക്കുന്നവൻ ഒറ്റപ്പെടും. പ്രണയത്തിൻ്റെ മൗനം അവനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കും. ജലസന്ധി ഒരൊഴുക്കാണ്. ജീവിതത്തിലേക്ക്, സത്യത്തിലേക്ക് നമ്മൾ ഒഴുകുകയാണ്.
    – മധുപാൽ

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Theneechakalodum Koottukoodam

    തേനീച്ചകളെയും തേനീച്ചവളർത്തലിനെയും ലളിതമായി, എന്നാൽ സമഗ്രമായി, ജനസാമാന്യത്തിനു പരിചയപ്പെടുത്തുകയാണ് ഈ കൈപ്പുസ്‌തകം. ‘മനസ്സിലാക്കുംതോറും അത്ഭുതമാകും തേനീച്ചകൾ’ എന്ന വരികൾ അന്വർഥമാക്കുംവിധത്തിലാണ് ഇതിൻ്റെ ഉള്ളടക്കം. തേനീച്ചകളെ ഋതുസവിശേഷതകൾകൂടി അടിസ്ഥാനമാക്കി പരിപാലിക്കുന്നതിനും, ഒരു തേനീച്ചക്കൂട് കണ്ടാൽ തേനെടുക്കാം എന്ന ഉദ്ദേശ്യത്തോടെ അവയെ നശിപ്പിക്കുന്ന പ്രവണതയെ വിലക്കുന്നതിനും ഈ പുസ്‌തകം സഹായിക്കുകതന്നെ ചെയ്യും.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    English English Malayalam Dictionary

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Lata Mangeshkar : Indian Cinemayile Naadavismayam

    മായികസ്വരത്താല്‍ ലോകത്തിന്റെ മനംകവര്‍ന്ന ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും പ്രണയത്തിലും സ്വപ്നത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്നു ആ മഹാഗായിക. മലയാളത്തില്‍ ”കദളി കണ്‍കദളി” അടക്കം, മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചു. ഇതിനിടയില്‍, ആ അനുഗൃഹീതഗായികയ്ക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. തൊണ്ണൂറ്റിരണ്ടു വര്‍ഷത്തെ ജീവിതയാത്രയില്‍ ക്ലേശങ്ങളുടെയും സങ്കടത്തിന്റെയും ഏകാന്തരാഗങ്ങളാണ് നമുക്ക് കാണാനാവുക. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്ത്, ഹൃദയങ്ങളെ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. അത് കേട്ടവരൊക്കെയും കേള്‍വിവരത്തിന്റെ സുകൃതം അടുത്തറിയുകയും ചെയ്തു. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്നു പറഞ്ഞു തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം താമസിയാതെ അതിലെ മാന്ത്രികത തിരിച്ചറിയുകയും ലതയുടെ പാട്ടുകളുടെ മനോഹാരിതകൊണ്ട് വിജയക്കൊടി പാറിക്കുകയും ചെയ്തു. ഹിന്ദിസിനിമയുടെ അവിഭാജ്യഘടകമായിരുന്നു ലത. നാലു തലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ആയിരമായിരം പാട്ടുകള്‍ പൂവിട്ട രാഗവൃക്ഷത്തില്‍നിന്നും ആ വാനമ്പാടി പറന്നകന്നപ്പോള്‍ ഒരു രാജ്യത്തിന്റെതന്നെ ഹൃദയവിലാപം അലയടിച്ചു നില്ക്കുകയായിരുന്നു. കാലത്തിന്റെ കാതില്‍ എന്നുമെന്നും ആ സ്വരം നമുക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ച.

    Original price was: ₹120.00.Current price is: ₹96.00.