Lata Mangeshkar : Indian Cinemayile Naadavismayam

Author: Maximin Nettoor

120.00 108.00 10%
Item Code: 3580
Availability In Stock

മായികസ്വരത്താല്‍ ലോകത്തിന്റെ മനംകവര്‍ന്ന ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും പ്രണയത്തിലും സ്വപ്നത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്നു ആ മഹാഗായിക. മലയാളത്തില്‍ ”കദളി കണ്‍കദളി” അടക്കം, മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചു. ഇതിനിടയില്‍, ആ അനുഗൃഹീതഗായികയ്ക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. തൊണ്ണൂറ്റിരണ്ടു വര്‍ഷത്തെ ജീവിതയാത്രയില്‍ ക്ലേശങ്ങളുടെയും സങ്കടത്തിന്റെയും ഏകാന്തരാഗങ്ങളാണ് നമുക്ക് കാണാനാവുക. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്ത്, ഹൃദയങ്ങളെ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. അത് കേട്ടവരൊക്കെയും കേള്‍വിവരത്തിന്റെ സുകൃതം അടുത്തറിയുകയും ചെയ്തു. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്നു പറഞ്ഞു തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം താമസിയാതെ അതിലെ മാന്ത്രികത തിരിച്ചറിയുകയും ലതയുടെ പാട്ടുകളുടെ മനോഹാരിതകൊണ്ട് വിജയക്കൊടി പാറിക്കുകയും ചെയ്തു. ഹിന്ദിസിനിമയുടെ അവിഭാജ്യഘടകമായിരുന്നു ലത. നാലു തലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ആയിരമായിരം പാട്ടുകള്‍ പൂവിട്ട രാഗവൃക്ഷത്തില്‍നിന്നും ആ വാനമ്പാടി പറന്നകന്നപ്പോള്‍ ഒരു രാജ്യത്തിന്റെതന്നെ ഹൃദയവിലാപം അലയടിച്ചു നില്ക്കുകയായിരുന്നു. കാലത്തിന്റെ കാതില്‍ എന്നുമെന്നും ആ സ്വരം നമുക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ച.