Kakkikullile Karunyasparsam

Author: Maximin Nettoor

70.00 63.00 10%
Item Code: 3589
Availability In Stock

ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.