DOORE DOORE ORU NAKSHATHRAM

₹120.00 Original price was: ₹120.00.₹96.00Current price is: ₹96.00.

പിറന്നാൾദിനത്തിലാണ് ആദിക്ക് മുളങ്കാടിനിടയിൽനിന്ന് ആ സമ്മാനം ലഭിച്ചത്. ഒരു വെളുമ്പൻ പട്ടിക്കുഞ്ഞ്! പട്ടികൾക്ക് വിലക്കുകല്പിച്ച വീട്ടിലേക്ക് ആദി, ആധിയോടെയെങ്കിലും, അവളെ ഒപ്പം കൂട്ടി. ദിവസങ്ങൾക്കുള്ളിൽ അവൾ -ചിന്നു – ഏവർക്കും പ്രിയങ്കരിയായി. വികൃതിച്ചെക്കനോടും നൊസ്സുകാരനോടും പത്രക്കാരനോടും പൂവൻപിടകളോടുമൊക്കെ വാലാട്ടിയും കുരച്ചുചാടിയും ചിന്നു ഒരു ചിന്നസുന്ദരിയായി അവിടെ വാഴുകയായി. ഐശ്വര്യവും ബുദ്ധിയും സ്‌നേഹവുമുള്ള, സൗമ്യമധുരമായ ”ബൗ… ബൗ…” ശബ്ദമുള്ള അവളെ ഒരു
ആപത്ഘട്ടം വീരനായികയുമാക്കി. എന്നാൽ, തുള്ളിക്കൊരുകുടം പെയ്ത ഒരു തോരാമഴയിൽ തീർത്തും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഒഴുകിവരുന്നുണ്ടായിരുന്നു.

SKU: 3641 Categories: , ,