• -20%

    Minnaminnikal Ennoduparanjathu

    സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു ഓർമച്ചെപ്പ് എഴുത്തുകാരി ഇതിൽ തുറക്കുന്നു .ഒരു വായനക്കാരനും അവഗണിക്കാനാവാത്തതാണ് അനുഭവങ്ങളുടെയും ഓർമകളുടെയും ഈ സങ്കീര്‍ത്തനങ്ങൾ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Arabian Athbuthakathakal

    നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Mazhakala rogangal

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Space Quiz

    ആകാശഗംഗയും താരാഗണവും തമോഗര്‍ത്തങ്ങളും ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമൊക്കെ ചേര്‍ന്നുപുലരുന്ന അത്ഭുതങ്ങളുടെ ലോകത്തേക്കു തുറക്കുന്ന ഒരു കവാടത്തിന്റെ താക്കോലാണ് ഈ പ്രശ്‌നോത്തരി. ജ്യോതിശാസ്ത്രത്തിലെ ആദ്യകാല്‍വയ്പുകള്‍ മുതല്‍ ശൂന്യാകാശപര്യവേക്ഷണങ്ങളെയും അന്തരീക്ഷപ്രതിഭാസങ്ങളെയും മറ്റും സംബന്ധിച്ച നൂതന അറിവുകള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം. ക്വിസ് മത്സരങ്ങള്‍ക്കും യോഗ്യതാപരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടി.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Masthishkakhatham

    Original price was: ₹45.00.Current price is: ₹36.00.
  • -20%

    Mithran Smaraka Bus Stop

    ‘അമ്മ’യ്ക്കും അമ്മുവിനും മാത്രമല്ല, ഒരു നാടിനു മുഴുവന്‍ പ്രിയപ്പെട്ടവനായിത്തീരുന്ന മിത്രന്റെ കഥയാണിത്. ആ നാട്ടില്‍ ക്ഷണിക്കാതെ എത്തിച്ചേര്‍ന്ന ആ അതിഥിയുടെ പേരില്‍ അവിടുത്തെ ബസ് കാത്തിരിപ്പുകേന്ദ്രം നാമകരണംചെയ്യപ്പെടുന്നതിലേക്ക് നീളുന്നു, മിത്രന്റെ വിശേഷങ്ങള്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Maryadapurathe manikuttikal

    കുട്ടികളുടെ മനസ്സറിയുന്ന ഒരമ്മ, ഒരധ്യാപിക, വായനാലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് കൂട്ടുകാരിയായി എത്തുകയാണ്, നന്മയുടെ വെളിച്ചംവിതറുന്ന ഈ കഥകളിലൂടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Pandan Kananapuram P.O.

    കാനനപുരം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഒരു കള്ളക്കുറുക്കന്‍ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരത്തിന്റെ കഥ. കുട്ടികള്‍ക്കും കുട്ടികളുടെ ലോകം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കുമായി പാണ്ടന്റെ ‘കാട്ടുവിശേഷങ്ങളുടെ നാട്ടുകഥ.’ ബി. മുരളിയുടെ അവതാരികയും പി.വി. കൃഷ്ണന്റെ ചിത്രീകരണവും.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Manushya sareeram oru Mahalbhutham

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    Arabikathakal

    അറേബ്യന്‍ മരുഭൂമിയിലെ മനസ്സുകള്‍ സൃഷ്ടിച്ച കഥകളില്‍ ലോകജനത ഹൃദയപൂര്‍വം സ്വീകരിച്ചവയാണ് ‘ആയിരത്തൊന്നു രാവുകള്‍.’ ഷെഹ്‌റിയാര്‍ ചക്രവര്‍ത്തിക്ക് ഷെഹ്‌റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറേ മുത്തുകള്‍ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    MANNARIVU

    കാര്‍ഷികസംസ്‌കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മണ്ണും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലേക്കു മടങ്ങുക എന്ന ഉദ്‌ബോധനമാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. വിഷം തീണ്ടിയ ഭക്ഷണത്തിനും അശുദ്ധമായ വായുവിനും മലിനമായ ജലത്തിനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണിവിടെ.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Gandhiji Nammude Rashtrapithavu

    സത്യത്തിന്റെയും അഹിംസയുടെയും മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും സ്വജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിജിയെന്ന മനുഷ്യസ്‌നേഹിയുടെ നിത്യനൂതനകഥ. ആദര്‍ശത്തിന്റെ ദിവ്യദീപ്തിയില്‍ പുലരുന്ന ഒരു രാഷ്ട്രത്തെ വിഭാവനംചെയ്ത, അന്ത്യശ്വാസത്തോളം പ്രവാചകതുല്യമായ പരിശുദ്ധി കാത്തുസൂക്ഷിച്ച ആ യുഗപുരുഷന്റെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍പറ്റുന്ന ജീവചരിത്രം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Mannil Pennu Pookumbol

    സ്ത്രീലോകത്തിനും പരിസ്ഥിതിക്കും വേണ്ടി ഉയര്‍ന്ന സാറാ ജോസഫിന്റെ ശബ്ദങ്ങളെ അവരുടെ നോവലുകളുടെ പശ്ചാത്തലത്തില്‍ പഠനവിധേയമാക്കുന്ന കൃതി. പെണ്ണിന്റെയും പ്രകൃതിയുടെയും ലീനസ്വരങ്ങളെ എഴുത്തുകാരി എപ്രകാരം സ്വന്തം രചനകളിലൂടെ പ്രതിധ്വനിപ്പിക്കുന്നു എന്നതിന്റെ അന്വേഷണം.

    Original price was: ₹100.00.Current price is: ₹80.00.
  • -50%

    Rajakumaranum Dharidrakumaranum

    ദരിദ്രഌം മോഷ്‌ടാവുമായ കാന്റിയുടെ മകന്‍ ടോം ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്‌ക്കും തീരെ നിരക്കാത്ത പുഡ്ഡിങ്‌ ലെയിന്‍ തെരുവില്‍, തകരപ്പാട്ട കൊണ്ട്‌ നിര്‍മിച്ച കുടിലിലാണ്‌ വസിക്കുന്നത്‌. ഇംഗ്ലണ്ടിന്റെ രാജസിംഹാസനത്തില്‍ വാണരുളുന്ന ഹെന്‍റി രാജാവിന്റെ മകന്‍ എഡ്വേര്‍ഡ്‌ ട്യൂഡര്‍ പട്ടുവസ്‌ത്രങ്ങളിലും വജ്രാഭരണങ്ങളിലും, വിശിഷ്‌ട ഭക്ഷണപാനീയങ്ങള്‍ ആസ്വദിച്ച്‌ സ്വര്‍ഗതുല്യമായ കൊട്ടാരത്തിലും കഴിയുന്നു. സ്വന്തം വേഷവിധാനങ്ങള്‍ പരസ്‌പരം മാറ്റി ഒരു കുസൃതിക്കൊരുങ്ങിയ രാജകുമാരഌം ദരിദ്രകുമാരഌം, ഇനിയൊരിക്കലും തങ്ങളുടെ ജീവിതം പഴയതുപോലെയാവുകയില്ലെന്ന്‌ അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല. മാര്‍ക്ക്‌ ട്വയിനിന്റെ ‘The Prince and The Pauper’ എന്ന പ്രശസ്‌തകഥയുടെ സംഗൃഹീതരൂപമാണീ പുസ്‌തകം. പുനാരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹40.00.Current price is: ₹20.00.
  • -20%

    Malayala vyakaranavum upanyasangalum

    അടിസ്ഥാന വ്യാകരണപാഠങ്ങളില്‍ തുടങ്ങി, ശൈലികളിലൂടെയും, പഴഞ്ചൊല്ലുകളിലൂടെയും, കാവ്യഭാഗങ്ങളിലൂടെയും സഞ്ചരിച്ച് കത്ത്, പോസ്റ്റര്‍, നോട്ടീസ്, പരസ്യം, പത്രവാര്‍ത്ത, ഫീച്ചര്‍ എന്നിങ്ങനെയുള്ള ഭാഷാവ്യവഹാരരൂപങ്ങള്‍ പരിചയപ്പെടുത്തി കാലികപ്രസക്തിയുള്ള ഇരുപത്തിയഞ്ചിലേറെ ഉപന്യാസങ്ങളില്‍ അവസാനിക്കുന്നതാണ് ഈ കൈപ്പുസ്തകം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Mahanmarude kuttikalam

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Hindi-Mal-Bhashasahayi

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Grimminte kathakal

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ganitha Puzzilukal Chinthikkanum Pravartikkanum

    കണക്കിലെ അഴിയാക്കുരുക്കുകളെ സമീപിക്കുകയാണ് അധ്യാപകന്‍ കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. നിലവിലുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായ രീതിയില്‍ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന ഈ ഗണിതപ്രശ്‌നങ്ങള്‍ നൂതനാശയങ്ങളുടെ സൃഷ്ടിക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -50%

    Environmental Quotes and Slogans

    A book that will meet all your needs in environment-related project and propaganda works. Also contains Environmental Calendar, Animal Proverbs and Environmental Day Greetings.

    Original price was: ₹50.00.Current price is: ₹25.00.
  • -20%

    Ente Sathyaneshana Pareekshnangal

    അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Eng Mal Dictionary

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Enikkum jeevikanam

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Chavarayachante Kathakal

    ക്രൈസ്തവസഭയുടെ മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെയും നിസ്തുലനാമധേയമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. സഭയേയും സമൂഹത്തേയും ഒരുപോലെ നവീകരിക്കുവാന്‍ ആ വൈദികശ്രേഷ്ഠന്‍ പരിശ്രമിച്ചു. വിശ്വാസസമൂഹത്തിന് നിത്യപ്രകാശമായ ചാവറയച്ചന്‍ പറഞ്ഞ കഥകളും ചാവറയച്ചന്റെ കഥകളും ചാവറയച്ചനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കഥകളുമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    CHATTAMPY SWAMY

    Sree Chattampy Swamy loved not only the human race but all the living and non living things in the world. Here, in this book, Swamy’s greatness is revealed in a number of anecdotes which show his compassion for animals. This is to make children aware of the universal love and the spark of divinity present in animals.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Jeevante Pusthakam

    പച്ചിലക്കാടുകള്‍ പറഞ്ഞത്‌… ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങള്‍. തുമ്പപ്പൂക്കള്‍ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്‌മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന്‌ ഈ എഴുത്തുകാരന്‍ ആവര്‍ത്തിച്ചുപറയുന്നു. പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മഌഷ്യഌമായി നിത്യസൗഹാര്‍ദത്തില്‍ പുലരുന്ന, പച്ചപ്പിന്റെ ഈ പുസ്‌തകം പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ഗാത്മകമായ ഊര്‍ജംപകരുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Flames From Battlefronts

    United ,We Stand! ‘Flames from Battlefronts’ gives account of the people’s struggles in Maharashtra and other parts of India in the last decade, where P.R. Krishnan was a direct participant. This book will make people aware of the content of economic and social justice, and will be educative for the new generation. Foreword by Justice V.R. Krishna Iyer.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Bhavi bhalam

    ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ.നമ്മുടെ ജന്മദദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞുവരുന്ന ഈ പുസ്തകത്തിൽ ഗ്രഹങ്ങളും,നക്ഷത്ര ങ്ങളും,സംഖ്യകളും,ഹസ്താകൃതിയും,കൈയക്ഷരവും,സുസ്വപ്നങ്ങളും ദുഃസ്വപ്നങ്ങളുമൊക്കെ,മറുകുകൾ പോലും വരുംകാലത്തിന്റെ സൂചകങ്ങളായി പരിണമിക്കുന്നു

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Vasthu Sasthravum Prayogavum

    പ്രകൃതിയുടെ ജ്യാമിതീയത നിര്‍മിതികളിലേക്ക്‌ ക്രിയാത്മകമായി സമന്വയിപ്പിക്കുകയാണ്‌ വാസ്‌തു ശാസ്‌ത്രം. അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ വാസ്‌തുശാസ്‌ത്രമന്വേഷിക്കുന്ന ഈ ഗ്രന്ഥം, സംസ്‌കൃതഭാഷയിലുള്ള മൂലഗ്രന്ഥത്തിലെ നിയമങ്ങള്‍ ലളിതമായി വിവരിക്കുന്നു .അഌബന്ധമായി വീടുകളുടെ പ്ലാഌകള്‍ അളവുകള്‍ സഹിതം നല്‌കിയിരിക്കുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Bharatheeya Parambarya Nirmanasasthra Dharsanam

    ലക്ഷണമൊത്തതാകട്ടെ, നിങ്ങളുടെ വാസഗൃഹം പഞ്ചഭൂതങ്ങളെ താളാത്മകമായും ഭാവനാത്മകമായും ആഌപാതികമായും ‘വസ്‌തു’വില്‍ സന്നിവേശിപ്പിക്കുമ്പോഴാണ്‌ ഒരു നിര്‍മിതി ‘വാസ്‌തു’വായി പരിണമിക്കുന്നത്‌. ഭൂമിയുടെ ഉറപ്പ്‌, സൂര്യപ്രകാശപതനം, വീടിന്റെ ദര്‍ശനം തുടങ്ങി വീടിനെ ലക്ഷണയുക്തമാക്കാഌള്ള വാസ്‌തുനിര്‍ദേശങ്ങള്‍ക്കുപിന്നില്‍ നൂറ്റാണ്ടുകള്‍ നീളുന്ന അന്വേഷണങ്ങളുടെ ചരിത്രമുണ്ട്‌. സംസ്‌കൃത മൂലഗ്രന്ഥങ്ങളിലെ ശാസ്‌ത്രപൊരുളുകള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍; 12 വീടുകളുടെ പ്ലാഌകളോടെ.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Bala kathaprasangangal

    കലോത്സവവേദികളിലും മറ്റും അവതരിപ്പിക്കാന്‍ അനുയോജ്യമായ ആറ് കഥാപ്രസംഗങ്ങളുടെ സമാഹാരം. കഥയേയും കവിതയേയും കൂട്ടിയിണക്കുന്ന കഥാപ്രസംഗകല കുട്ടികള്‍ മനസ്സിലാക്കുന്നതോടൊപ്പം, ജീവിതഗന്ധിയും സാമൂഹികപ്രതിബദ്ധതയുള്ളതുമായ വിഷയങ്ങള്‍ കഥാവസ്തുവാക്കുന്നതിന് പ്രേരണയും നല്കുന്ന പുസ്തകം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Bhagavatha Kadhasagaram

    ഭക്തിയുടെ മാഹാത്മ്യത്തെ പന്ത്രണ്ട് സ്കന്ധങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളിലൂടെ സർവാതിശായിയായി ഉയർത്തിക്കാട്ടുകയായിരുന്നു ഭാഗവതം. പുരാണങ്ങളിൽ ഏറെ കീർത്തിയും പ്രചാരവും വ്യാസവിരചിതമെന്നു വിവക്ഷിക്കപ്പെടുന്ന മഹാഭാഗവതത്തിനു തന്നെ. ഭാരതേതിഹാസത്തിന്റെ രചനയാൽ തൃപ്തനാവാതെ, നാരദന്റെ ഉപദേശപ്രകാരം വേദവ്യാസൻ ചമച്ചതാണീ പുരാണമെന്നു പറയപ്പെടുന്നു. പ്രാപഞ്ചിക മോഹങ്ങളിൽനിന്നു മുക്തരായി, സമസ്ത ചരാചരങ്ങളും ഭഗവന്മയമെന്ന പ്രകാശം ഉള്ളിൽ നിറയുവാൻ ഭാഗവതപാരായണംപോലെ ഉതകുന്ന മറ്റൊന്നില്ല. അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്മയിലേക്കുണർത്തുന്ന പ്രശാന്തിയുടെ ഈ പുസ്തകത്തെ സരളമെങ്കിലും സാരഗർഭമായി, മൂലകൃതിയിൽനിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടൻ ഇളയത് ഇതിൽ. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങൾക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം.

    ഡോ. പി.വി. കൃഷ്ണൻ നായരുടെ അവതാരിക

    Original price was: ₹750.00.Current price is: ₹600.00.