ലക്ഷണമൊത്തതാകട്ടെ, നിങ്ങളുടെ വാസഗൃഹം പഞ്ചഭൂതങ്ങളെ താളാത്മകമായും ഭാവനാത്മകമായും ആഌപാതികമായും ‘വസ്‌തു’വില്‍ സന്നിവേശിപ്പിക്കുമ്പോഴാണ് ഒരു നിര്‍മിതി ‘വാസ്‌തു’വായി പരിണമിക്കുന്നത്. ഭൂമിയുടെ ഉറപ്പ്, സൂര്യപ്രകാശപതനം, വീടിന്റെ ദര്‍ശനം തുടങ്ങി വീടിനെ ലക്ഷണയുക്തമാക്കാഌള്ള വാസ്‌തുനിര്‍ദേശങ്ങള്‍ക്കുപിന്നില്‍ നൂറ്റാണ്ടുകള്‍ നീളുന്ന അന്വേഷണങ്ങളുടെ ചരിത്രമുണ്ട്. സംസ്‌കൃത മൂലഗ്രന്ഥങ്ങളിലെ ശാസ്‌ത്രപൊരുളുകള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍; 12 വീടുകളുടെ പ്ലാഌകളോടെ.