Shop
Vijayathinte Chirakukalil
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സ്വപ്നങ്ങൾ തുന്നിച്ചേർത്ത ചിറകുകൾകൊണ്ട് വിജയത്തിന്റെ നെറുകയിലേക്ക് പറന്നുയരുവാൻ കരുത്തുനല്കുന്ന അക്ഷരക്കൂട്ടങ്ങൾ. സ്‌നേഹം, കാരുണ്യം, വിശ്വാസം, പ്രാർഥന തുടങ്ങി, ജീവിതത്തെ മഹത്ത്വപൂർണമാക്കുന്ന ശക്തിസ്രോതസ്സുകളെക്കുറിച്ചുള്ള അവബോധമേകുന്ന ഈ പുസ്തകത്തിന് ‘സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കാൻ’, ‘ഹൃദയങ്ങളുടെ പൂട്ട് തുറക്കാൻ’, ‘സന്തോഷദിനങ്ങളുടെ എണ്ണം കൂട്ടാൻ’ ഒക്കെയുള്ള കഴിവുണ്ട്.
Documentary Cinema Nirmikkam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.
Poothumbiyude Swargayathra
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.
മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.
സി.ആർ. ദാസിന്റെ അവതാരിക.
Ganapathikkunnu
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കൊതിതീരെ പനമ്പഴങ്ങൾ തിന്നുവാനുള്ള മോഹമാണ് ആനക്കാട്ടിലെ മാതുവിനെയും കൂട്ടുകാരി ചിന്നുവിനെയും പനങ്കാട്ടിലേക്കൊരു സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചത്. വയറുനിറയെ പഴംതിന്ന് മടങ്ങിയെത്തിയ മാതുവിന് ആ ആനത്താവളത്തിന്റെ ഒരുമ തകരുന്നതിലാണ് സാക്ഷിയാകേണ്ടിവന്നത്. ഭ്രാന്തൻ ശങ്കുവും, മല്ലനും അവന്റെ സിൽബന്തികളുമൊക്കെച്ചേർന്ന് സംഭവബഹുലമാക്കുന്നു, ‘ഗണപതിക്കുന്നി’ന്റെ ഇതിവൃത്തം.
1001 Phalithamgal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുഞ്ഞുണ്ണിമാഷിന്റെ അനുഗ്രഹക്കുറിപ്പോടെയുള്ള ഈ പുസ്തകത്തിലെ നർമകഥകൾ നിങ്ങളിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും ഉണർത്തുമെന്ന് ഉറപ്പാണ്. ജീവിതസംഘർഷങ്ങളെ ഫലിതബോധംകൊണ്ടു നേരിടാൻ സഹായിക്കുന്ന ഈ ഹാസ്യനുറുങ്ങുകൾ, മനസ്സുതുറന്നുള്ള ചിരിയുടെ സുന്ദരനിമിഷങ്ങൾ നിങ്ങൾക്കു സമ്മാനിക്കും.
Nalla Koottukaran
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഏറെ സഹായകമാണ് ഗുണപാഠകഥകൾ. ശരിയും തെറ്റും വേർതിരിച്ചറിയുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന, സ്വഭാവഗുണങ്ങൾ പകർന്നുനല്കുക വഴി അവരെ ഒരു നല്ല പൗരനാക്കിത്തീർക്കുന്ന 33 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
Mother Teresa
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘Mother Teresa’ is the portrait of a pious soul soaked in the tears of the destitute and a mighty heart that reverberated with their cries. It spreads the canvas of Mother’s holy life before you and sheds light on the marvellous ways the Lord worked in her heart.
Malayala Novel: Rashtreeyathinte Nervayanakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വ്യവസ്ഥയുടെ പ്രത്യയശാസ്ത്രവും സ്വാംശീകരണതന്ത്രങ്ങളും നോവലെഴുത്തിൽ പ്രതിഫലിക്കുന്നതെങ്ങനെയെന്ന് പതിന്നാലു മലയാളനോവലുകളിലൂടെ നടത്തുന്ന അന്വേഷണം. ‘ദുർവായന’ എന്ന മാരകരോഗത്തെ ചെറുത്തുനില്ക്കുവാനുള്ള ധീരമായ ഒരു പോരാട്ടം കൂടിയായി മാറുന്നു ഈ എഴുത്ത്.
Ishtavakku
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വാക്കുകളെ സ്‌നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.
Civiyum Dostoyevskyum: Premathinte Peedananubhavam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പ്രേമത്തെ പീഡാസഹനത്തിലൂടെ മൂല്യവത്താക്കിയ രണ്ടു സ്ത്രീകഥാപാത്രങ്ങൾ – സി.വി. രാമൻപിള്ളയുടെ മീനാക്ഷിയും ദസ്തയെവ്‌സ്‌കിയുടെ നടാഷയും. നിഷ്‌കളങ്കതയുടെ ആൾരൂപങ്ങളായ ഇവർ വ്യത്യസ്ത സാഹചര്യങ്ങളിലും ദേശങ്ങളിലും വ്യാപരിക്കുമ്പോഴും സ്രഷ്ടാക്കളുടെ സമാനസങ്കല്പങ്ങളാൽ ഏറെ സമീപസ്ഥരാണെന്നു തെളിയിക്കുകയാണ് ഗ്രന്ഥകാരൻ.
Hridhayapoorvam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, ഭ്രൂണഹത്യ, റാഗിങ്, ആത്മഹത്യ, സൈബർ കുറ്റകൃത്യങ്ങൾ- ഏറെ ഗൗരവമർഹിക്കുന്നവയാണ്, ഇതിലെ സംവാദവിഷയങ്ങൾ.
Vyakthithwavikasanathinu 101 Chindhakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ആത്മവിശ്വാസവും പരിശ്രമശീലവും ധീരതയുമാണ് വിജയഗാഥകൾക്കു നിദാനം. ക്ഷമയും ധാരണയും ആത്മാർഥതയും ആത്മശക്തിയും സഹജീവിസ്‌നേഹവുമൊക്കെ ഉന്നതിയിലേക്കുള്ള ഗോവണിപ്പടികളാണ്. മനസ്സിന്റെ അടിത്തട്ടിലേക്ക് മഞ്ഞുപോലെ കിനിഞ്ഞിറങ്ങേണ്ട 101 പ്രചോദനചിന്തകളാണ് ഈ പുസ്തകത്തിൽ.
Kunjannambiarude Phalithangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചിരിയുടെ നിറകുടമാണ് നമ്പ്യാർകവിതകൾ. തുള്ളൽ എന്ന കലാരൂപത്തിന്റെയും മലയാളകവിതയിലെ ശുദ്ധമായ ഫലിതരസത്തിന്റെയും പിതാവായ നമ്പ്യാരുടെ തുള്ളൽകൃതികളിലെയും ജീവിതത്തിലെയും ഹാസ്യപ്രധാനമായ മുഹൂർത്തങ്ങളുടെ കഥാവിഷ്‌കാരമാണ് ഈ പുസ്തകം.
Upayogamulla Kavithakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മലയാളികളുടെ ‘നാവില്‍ വയമ്പായി, കാതില്‍ കുഴമ്പായി’ നിറയുന്ന ഭാഷയുടെ ശക്തിയും സൗന്ദര്യവും തികഞ്ഞ കുറെ കവിതകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടികളുടെ അറിവിന്റെ, അനുഭവത്തിന്റെ പശ്ചാത്തലവുമായി ഇണങ്ങിയും കലര്‍ന്നും നില്ക്കുന്ന ഇതിലെ രചനകള്‍ ഒരു ഉണ്ണിക്കിനാവുപോലെ സ്വച്ഛവും സുന്ദരവുമാണ്.














