Shop
Pookkalaanu Sathyam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ലോകമാകുന്ന പൂന്തോട്ടത്തില്‍ വിരിഞ്ഞുനില്ക്കുന്ന പൂക്കളാണ് കുഞ്ഞുങ്ങള്‍. നിഷ്‌കളങ്കതയുടെയും ഹൃദയനൈര്‍മല്യത്തിന്റെയും പനിനീര്‍സുമങ്ങള്‍. എന്നാല്‍, കാലത്തിന്റെ കുത്തൊഴുക്കില്‍ അവരിലേക്ക് അവരറിയാതെ മാലിന്യങ്ങള്‍ ചേക്കേറുന്നു. ഇതിനെ തടയാന്‍ അവരെ വായനയുടെ ലോകത്തേക്കു കൊണ്ടു പോകുന്ന മഹായത്നമാണ് ചിത്രകഥാപുസ്തകത്തിലൂടെ ഓരോ എഴുത്തുകാരനും ഏറ്റെടുത്തിരിക്കുന്നത്. നല്ലൊരു തലമുറ ഉയരണമെങ്കില്‍, അവരുടെ ചിന്തകള്‍ ഉയരണം, ഭാവന വിരിക്കുന്ന മായാലോകത്തിലൂടെ ചിറകുവിരിച്ചു പറന്നുപറന്ന് അവര്‍ യാഥാര്‍ഥ്യലോകത്തില്‍ എത്തിച്ചേരണം. കുരുന്നുകളില്‍ പ്രതീക്ഷയുടെ നെയ്ത്തിരിയാകാന്‍ നല്ല മൂല്യങ്ങളുള്ള കഥാ പുസ്തകങ്ങള്‍ക്കു കഴിയും. അക്ഷരങ്ങള്‍ പെറുക്കിവെച്ചു വായിച്ചു മുന്നേറുമ്പോള്‍ സന്മാര്‍ഗത്തിന്റെ അംശങ്ങള്‍ അവര്‍ക്കുള്ളില്‍ വളരും. അത് നല്ലൊരു വ്യക്തിയാകാന്‍ അവരെ സഹായിക്കും.
Thatwabodham
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പത്തുപേര്‍ പുഴകടന്ന് ഇക്കരയെത്തി. എണ്ണിനോക്കിയപ്പോള്‍ ഒന്‍പതുപേരെയുള്ളൂ. വിഷാദിച്ചുനില്‍ക്കുന്നവനോട് ഒരു ഋഷി ഒന്നുകൂടി എണ്ണാന്‍ പറഞ്ഞു. ഒമ്പതു പേര്‍. എണ്ണിയവനെക്കുറിച്ചുള്ള ബോധം അറിയിച്ചു ഋഷി ‘തത്ത്വമസി – അതു നീയാണ് ‘ എന്ന സത്യം കാണിച്ചുകൊടുത്തു. അതാണ് ആനന്ദം. ആ തത്ത്വബോധത്തിന്റെ ആദ്യപടിയാണ് ഈ ചെറുഗ്രന്ഥം. വേദാന്തത്തിന്റെ ആദ്യപാഠങ്ങള്‍, സാങ്കേതികപദങ്ങള്‍ അറിയാനുള്ള ഈ ചെറുകൃതി ശ്രീ ശങ്കരാചാര്യ വിരചിതമാണ്.
DAYA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.
KARNATAKA SANGEETHAM ARIYAN ASWADHIKKAN
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കര്‍ണാടക സംഗീതം – അറിയാന്‍ ആസ്വദിക്കാന്‍
ജിമ്മി മാത്യുഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമായ കര്‍ണാടകസംഗീതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ പുസ്തകമാണ് ഇത്. ജിമ്മി മാത്യു എഴുതിയ ഈ പുസ്തകത്തില്‍ ഒരു യഥാര്‍ഥ സംഗീതപ്രേമിക്ക് അറിയാന്‍ ആഗ്രഹമുള്ള പ്രധാനകാര്യങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും പ്രശംസനീയവുമായ ഒരു കാര്യമാണ് ജിമ്മി ചെയ്തിരിക്കുന്നത്. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും.
A. Ananthapadmanabhan
Veena Artiste & Music Composer
Member, Board of Studies (Music), Calicut UniversitySimhathan Bagavathar
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ബാലരമ, പൂമ്പാറ്റ, കുട്ടികളുടെ ദീപിക, ബാലമംഗളം തുടങ്ങി മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായ പതിനേഴ് ബാലകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗുണപാഠവും സാന്മാര്‍ഗികതയും സന്നിവേശിക്കുന്ന ഇതിലെ ഓരോ കഥയും ഇതിവൃത്തത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു മിഠായിപ്പൊതി തുറക്കുന്ന പ്രിയത്തോടെയും കൗതുകത്തോടെയും ഈ കഥകള്‍ കുട്ടികള്‍ വായിച്ചുതീര്‍ക്കും.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്ക് നിസ്സംശയം സമ്മാനിക്കാവുന്ന പുസ്തകം.
ENTHUPATTI ENTE NEELAPPOOVINU?
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.എലിക്കുഞ്ഞനുമുണ്ട് ഒരമ്മൂമ്മ. അവരുടെ ലോകത്തും ഉണ്ട് ചെടിയും പൂവും പൂക്കള്ളനും. വിശന്നിട്ടല്ലേ, പാവം എന്ന കുഞ്ഞനലിവും അമ്മൂമ്മയുടെ പഞ്ഞിയുമ്മയും ഉണ്ട് അവിടെയും.
അണ്ണാരക്കണ്ണനും ഓന്തും ഉറുമ്പും – ആ ലോകത്തിലുമുണ്ട് കളിയാക്കലും നാണിച്ച് ഓടടാ ഓട്ടവുമെല്ലാം. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു വലിയ ക്യാന്‍വാസാണ് മുഴുവന്‍ ഭൂമിയും എന്ന കണ്‍തിളക്കത്തില്‍ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍.
MANTHRIKAKUDUKKAYUM MALAKHAYUM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആരുടെ എന്നു സങ്കടവും തീർക്കുന്ന മാലാഖയുടെ മൺകുടുക്കപോലെ മാന്ത്രിക സിദ്ധികളുള്ളതാണ് ഈ കഥക്കുടുക്കയും. കുരുന്നുകളുടെ മനസ്സിൽ ഇതിലെ കഥകൾ സന്തോഷത്തിന്റെ പൊൻ നാണ്യങ്ങളായി നിറയും. സ്നേഹത്തിന്റെ ചക്കരയുമ്മകളായി അവരുടെ കവിളിൽ പതിയും. അമളിയും അബദ്ധവും അപകടവും ഒക്കെ പിണയുന്നവരാണെങ്കിൽ പോലും ഉറുമ്പയും മുതലചേട്ടനും കരടിക്കുട്ടനും തവളച്ചെക്കനും മറ്റും കുട്ടികളുടെ ഹൃദയസ്റ്റേറ്റിൽ എഴുതി ചേർക്കുന്നത്. മറവിക്കും മായ്ക്കുവാനാകാത്ത കുറെ വലിയ വലിയ പാഠങ്ങളാണ്.
SREE NARAYANA GURU
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ചെമ്പഴന്തി ഗ്രാമത്തിലെ ഒരു ഓലക്കുടിലിൽ ജനിച്ച നാണു എന്ന കുട്ടി “ലോകാരാധ്യനായ ഒരു മഹാൻ’ ആയി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുകയാണ്, സ്വഗതാഖ്യാനരൂപത്തിൽ രചിച്ച ഈ “സങ്കല്പ ആത്മകഥ’യിൽ. ഒട്ടും കരയാത്ത ശിശുവും, അയിത്തത്ത എതിർക്കുന്ന ബാലനും, അറിവിന് ആർത്തിപൂണ്ട കുമാരനും, ലൗകികബന്ധനം ചെറുക്കാൻ ദാമ്പത്യം പോലും ഉപേക്ഷിക്കുന്ന യുവാവും ഒക്കെയായി നാരായണന്റെ വ്യത്യസ്ത ആത്മച്ഛായകൾ ഈ താളുകളിൽ പതിയുന്നു. ജാതിഭേദമോ മതദ്വേഷമോ തീണ്ടാത്ത ഒരു ഗുരുവിന്റെ ആത്മസാക്ഷാത്കാരത്തിലേക്കുള്ള പാത ഇതിൽ തെളിയുന്നു. “സത്യം ധർമം ദയ കാന്തി’ പ്രഭയും കണ്ണാടിയും കെടാവിളക്കും പ്രതിഷ്ഠിച്ച ഒരു സന്ന്യാസിയുടെ ദൃഢബോധ്യങ്ങൾ ഇതിന് വെളിച്ചമേകുന്നു. ഏറെ പറയപ്പെട്ടതും എഴുതപ്പെട്ടതുമായ ഒരു മഹദ്ജീവിതം കുട്ടികൾക്കുകൂടി ഗ്രഹിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ കൃതി.
ANNARAKKANNANUM THANNALAYATHU
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നുണഞ്ഞാലും നുണഞ്ഞാലും തീരാത്ത മധുരം പോലെ ഓർമയിൽ എന്നുമെന്നും ഊറുന്ന ആറു കുട്ടിക്കഥകളുടെ സമാഹാരം. മനസ്സിന്റെ കുഞ്ഞളുക്കിൽ മഞ്ചാടിമണികൾ പോലെ സൂക്ഷിക്കേണ്ടവ. മാന്ത്രികക്കുടുക്കയിലെ ഭൂതത്തെ മോചിപ്പിച്ച കുട്ടിമാളുവിനും, മുയൽക്കുട്ടനെ കാടുകടത്തുന്നതിനുള്ള ബുദ്ധിയുപദേശിച്ച ആമച്ചാർക്കും, ആരുടേയും സഹായത്തിനെത്തുന്ന ഇത്തിരിപ്പോന്ന അണ്ണാറക്കണ്ണനും, കോഴിയമ്മ അടയിരുന്നു വിരിയിച്ച പരുന്തിൻ കുഞ്ഞിനുമെല്ലാം കൊച്ചുകൂട്ടുകാർക്കു നല്കുവാൻ മാറ്റേറുന്ന ചില പാഠങ്ങളുണ്ട്. ഉള്ളിനുള്ളിലെ പ്ലേറ്റിൽ സ്നേഹവിരലുകൾ കൊണ്ട് എഴുതിപ്പഠിക്കേണ്ടവയാണ് ഈ പാഠങ്ങൾ.
PANINEERCHEDIYUDE SANKADAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സുന്ദരിയായ പനിനീർച്ചെടിയുടെ ദേഹത്തെ മുള്ളുകളുടെ രഹസ്യം എന്താണ്? മഹാവീരനായ കർണൻ കുരുക്ഷേത്രയുദ്ധത്തിൽ പരാജയപ്പെടാനുള്ള കാരണം എന്താണ്? മഹാറാണാ പ്രതാപിനെ ചേതക് എന്ന കുതിര മരണമുഖത്തുനിന്നു രക്ഷിച്ചത് എങ്ങനെയാണ്? പ്രകൃതിസംഗീതത്തിനു കാതോർത്ത, ലോകകവിയായി വളർന്ന ബാലൻ ആരാണ്? വിന്ധ്യ പർവതത്തിന്റെ അഹങ്കാരം അടക്കിയ മുനിയെ അറിയുമോ?
മുത്തശ്ശിക്കഥകളും പുരാണകഥകളും ചരിത്രകഥകളും നാടോടിക്കഥകളും ഐതിഹ്യകഥകളും ഫലിതകഥകളും ഒക്കെ കൈവഴികളായി ചേരുന്നു ഈ സാഗരത്തിൽ. കുട്ടികളിൽ ഈ നൽവാക്കുകൾ നൽവരങ്ങളായി തീരും, അവരിൽ നന്മയുടെ സൂര്യകിരണ ങ്ങളായി എന്നുമെന്നും തിളങ്ങും, അവരുടെ ഭാവനയെ ചക്രവാളസീമകൾക്കുമപ്പുറത്തേക്ക് വികസിപ്പിക്കും.
Adaruvan Vayya Nin Hridayathil Ninnu
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്നേഹപാശം നാമോരോരുത്തരേയും എത്രമേൽ തീവ്രമായി ബന്ധനസ്ഥരാക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്, ഒരു സ്ത്രിയുടെ ഭാര്യയുടെ അമ്മയുടെ അധ്വാപികയുടെ ഈ ഓർത്തുണ്ടുകൾ. ”മനസ്സ് നിനക്കും രക്തം അവനും ഹൃദയം മറ്റുള്ളവർക്കും പകുത്തുനൽകിയ ഒരുവളുടെ വ്യസനങ്ങൾ. നരച്ച ആകാശത്തിനു താഴെ ഒറ്റയ്ക്കു പാടുന്ന ചിറകറ്റ കുയിലിന്റെ സങ്കടപ്പാട്ടുകൾ. വിഷാദത്തിനും വിഭ്രാന്തിക്കും ഇടയിൽ പെൻഡുലം പോലെ ആടിയ ജീവിതത്തെ കരുണകൊണ്ട് സൗഖ്യപ്പെടുത്തിയ മനുഷ്വർക്കുള്ള സ്തുതി ഈ കുമ്പസാരക്കുട്ടിൽ ഉയരുന്നുണ്ട്. നന്ദി എന്ന വാക്കാണ് ഈ ശബ്ദസാഗരത്തിന്റെ തിരയൊച്ചയാകുന്നത്.
Malayalam English Reverse Dictionary
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.The Paths of Virtue : The Clever Goats and Other Stories
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.My book is a collection of six engaging stories written especially for children. Each story carries a meaningful message. Most of the stories reflect the lessons children learn at school, helping them understand values such as kindness, honesty, responsibility and respect. These lessons will guide young readers to lead virtuous lives and grow into compassionate individuals who can contribute positively to the world. I hope this book will provide children with an enjoyable and enriching learning experience, inspiring them to think, feel and act with empathy and wisdom.
LITTLE RHYMES, BIG SMILES
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.M. Abdul Salam’s anthology of fifty-four poems is a master work of children’s verse. The poems are brief, beautiful and strong, designed to evoke curiosity and amusement in children. They make everyday things feel magical and enjoyable.
The poems are easy to read and bring joy, curiosity and laughter. They also gently teach values like kind- ness, sharing and caring.
A work that will surely bring smiles on the faces of little readers.
-K. Jayakumar I.A.S.
MAZHAKKUTTY
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആകാശദേവത വഴക്കുപറഞ്ഞതിന്റെ സങ്കടത്തിൽ ഒരിക്കൽ മേഘക്കൂട്ടിൽ കെറുവിച്ചിരിപ്പായി കുറുമ്പിയായ നമ്മുടെ മഴക്കുട്ടി.
ഭൂമിയാകെ ചുട്ടുപഴുക്കാനും തുടങ്ങി. അവളുടെ പിണക്കം അലിയിച്ചുകളയാൻ അടവുകൾ പലതും പലരും പയറ്റിയെങ്കിലും ഒന്നുമൊന്നും ഫലിച്ചില്ല. മഴക്കുട്ടിയെ വീണ്ടും പഴയ മിടുക്കിക്കുട്ടിയാക്കാൻ ഒടുവിൽ മേഘമുത്തശ്ശി ഒരു ഉപായം കണ്ടെത്തി…ആലിപ്പഴത്തണുപ്പുപോലെ കുഞ്ഞുമനസ്സുകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു കഥ.
PUZHAMALAYALAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യരുടെയും പ്രകൃതിയുടെയും ലോലഭാവങ്ങളുടെ വീണ്ടെടുപ്പുകളാണ് ഈ കവിതകൾ. ലയഭംഗി നിറഞ്ഞ ഈ കവിതകൾ വിദ്യാർഥികളുടെ മനോലോകത്തെ വിശാലവും കാവ്യാത്മകവുമാക്കുന്നു. മലയാളഭാഷയുടെ പദലയസമൃദ്ധമായ തെളിനീരാറ്റിലൂടെ ഒരു കാവ്യസഞ്ചാരം ഒരുക്കിയിരിക്കുകയാണിവിടെ.















