Pookkalaanu Sathyam
ലോകമാകുന്ന പൂന്തോട്ടത്തില്‍ വിരിഞ്ഞുനില്ക്കുന്ന പൂക്കളാണ് കുഞ്ഞുങ്ങള്‍. നിഷ്‌കളങ്കതയുടെയും ഹൃദയനൈര്‍മല്യത്തിന്റെയും പനിനീര്‍സുമങ്ങള്‍. എന്നാല്‍, കാലത്തിന്റെ കുത്തൊഴുക്കില്‍ അവരിലേക്ക് അവരറിയാതെ മാലിന്യങ്ങള്‍ ചേക്കേറുന്നു. ഇതിനെ തടയാന്‍ അവരെ വായനയുടെ ലോകത്തേക്കു കൊണ്ടു പോകുന്ന മഹായത്നമാണ് ചിത്രകഥാപുസ്തകത്തിലൂടെ ഓരോ എഴുത്തുകാരനും ഏറ്റെടുത്തിരിക്കുന്നത്. നല്ലൊരു തലമുറ ഉയരണമെങ്കില്‍, അവരുടെ ചിന്തകള്‍ ഉയരണം, ഭാവന വിരിക്കുന്ന മായാലോകത്തിലൂടെ ചിറകുവിരിച്ചു പറന്നുപറന്ന് അവര്‍ യാഥാര്‍ഥ്യലോകത്തില്‍ എത്തിച്ചേരണം. കുരുന്നുകളില്‍ പ്രതീക്ഷയുടെ നെയ്ത്തിരിയാകാന്‍ നല്ല മൂല്യങ്ങളുള്ള കഥാ പുസ്തകങ്ങള്‍ക്കു കഴിയും. അക്ഷരങ്ങള്‍ പെറുക്കിവെച്ചു വായിച്ചു മുന്നേറുമ്പോള്‍ സന്മാര്‍ഗത്തിന്റെ അംശങ്ങള്‍ അവര്‍ക്കുള്ളില്‍ വളരും. അത് നല്ലൊരു വ്യക്തിയാകാന്‍ അവരെ സഹായിക്കും.












