Shop
Stampukalude Vismayalokham
ആദ്യ സ്‌റ്റാമ്പിനെക്കുറിച്ചുള്ള കൗതുകവൃത്താന്തത്തില്‍ ആരംഭിക്കുന്ന ഈ പുസ്‌തകം, വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും അറിയപ്പെടുന്ന സ്‌റ്റാമ്പുശേഖരണത്തെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നു. സ്‌റ്റാമ്പുകളുടെ പിതാവായ സര്‍ റോളണ്ടണ്ട് ഹില്ലിന്റെ ജീവിതരേഖയും, സ്‌റ്റാമ്പുകള്‍ സ്വന്തമാക്കാഌള്ള വ്യത്യസ്‌ത വഴികളും, സ്‌റ്റാമ്പുകളുടെ ജന്മദേശം തിരിച്ചറിയാഌള്ള രീതികളും, സ്വന്തം ചിത്രമുള്ള സ്‌റ്റാമ്പുകള്‍ കാണാന്‍ ഭാഗ്യംസിദ്ധിച്ച മഹാരഥന്മാരേയുമൊക്കെ ഈ കൃതി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Bharatheeya Kalaroopangal
കേളികൊട്ടുയരുമ്പോള്‍… ഭാരതീയ കലാരൂപങ്ങളുടെ ആസ്വാദനമര്‍മമറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം, നൂറ്റാണ്ടുകളിലൂടെ വികസിച്ച അവയുടെ ചരിത്രവും പ്രയോഗക്രമങ്ങളും വിവരിക്കുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, കരകനൃത്തം, കഠ്‌പുതലി, ജാത്ര തുടങ്ങി പരിചിതവും അപരിചിതവുമായ നൂറിലേറെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Kadalkkarayile Veedu
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Kalathinte Kayyoppu
വെളിച്ചത്തെ കൊടിയടയാളമാക്കിയ ഗുരുവിനെക്കുറിച്ച് അസ്പൃശ്യതയുടെയും ഉച്ചനീചത്വത്തിന്റെയും ഇരുള് വകഞ്ഞുമാറ്റി വെളിച്ചത്തിലേക്കു നടന്ന നാരായണഗുരുവിന്റെ ജീവിതത്തോടും ദര്ശനങ്ങളോടുമുള്ള ആദരസമന്വിതമായ അക്ഷരാര്ച്ചനയാണ് ഈ നോവല്. കാലത്തിന്റെ കൈയൊപ്പോടെ സ്വന്തം മനസ്സ് നമുക്കു കൈമാറിയ ഒരു യോഗിയുടെ മനസ്സറിയാഌള്ള ശ്രമം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Irulinumundu Kathaparayan
ഇരുളിഌമുണ്ട് കഥ പറയാന്‍ ബാബു തട്ടില്‍ ഇ.ങ.ക. മഌഷ്യനിലെ ഈശ്വരനെ കാണുവാഌള്ള സിദ്ധിയാല്‍ അഌഗൃഹീതനായ പുരോഹിതന്റെ ഗീതകങ്ങള്‍. ഹൃദയം ഌറുങ്ങിയവന് സാന്ത്വനത്തിന്റെ ഉണര്‍ത്തുപാട്ടായി മാറുന്ന ഈ വരികള്‍, ‘വായനയ്‌ക്കു സുഖവും ബുദ്ധിക്കു പുനര്‍ചിന്തയും മനസ്സിഌ നവതീരുമാനവും നല്‍കുന്നു.’
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Puzhaye Unarthiya kathakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Tagore Kathakal : Kabooliwalayum Mattukathakalum
കാബൂളിവാല ഭാണ്ഡം തുറക്കുമ്പോള്‍… മുഷിഞ്ഞ കുപ്പായവും തോളില്‍ ഭാണ്ഡക്കെട്ടുമായി തെരുവിലെത്തിയ ആ നാടോടി മിനിക്കുട്ടിയെ ആദ്യം പരിഭ്രമിപ്പിച്ചു, എന്നാല്‍ ഏറെ കാലതാമസമുണ്ടായില്ല, ആ ബംഗ്ലാവിന്റെ മുറ്റം അവരുടെ കളിതമാശകളാല്‍ സജീവമാകുവാന്‍. അവിചാരിതമായുണ്ടായ ‘അമ്മായിയച്‌ഛന്റെ വീട്ടി’ലേക്കുള്ള കാബൂളിവാലയുടെ പോക്ക് ആ ഉറ്റചങ്ങാത്തത്തെ ശിഥിലമാക്കി. കാലം ആ ബന്ധത്തിഌമേല്‍ അപരിചിതത്വത്തിന്റെ തിരശ്ശീല വീഴ്‌ത്തി. ടാഗോറിന്റെ ചിരസ്‌മരണീയമായ മൂന്നുകഥകളുടെ സമാഹാരം ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Aayurvedhathilude Arogyasamrakshanam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Electronics – 1 Adisthana Thathwangalum Hobby Circuitukalum
ഇലക്‌ട്രോണിക്‌സ് സാങ്കേതികവിദ്യയുടെ, വിശേഷിച്ചും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ പ്രയോഗസാധ്യതകള്‍ക്കു മുന്നില്‍ ലോകം അത്ഭുതസമേതം കണ്‍മിഴിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂടാതെയുള്ള നിത്യജീവിതം അസാധ്യമായിരിക്കുന്നുവെന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇലക്‌ട്രോണിക്‌സിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ഡാന്‍സിംഗ് ലൈറ്റ്, ടെലഫോണ്‍ ടൈമര്‍, ബര്‍ഗ്ലര്‍ അലാറം, വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ കൗതുകകരവും ഉപകാരപ്രദവുമായ ഉപകരണങ്ങളുടെ സര്‍ക്യൂട്ടുകളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Electronics – 2 Adisthana Thathwangalum Hobby Circuitukalum
ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Chilapathikaram
ഒരു മുത്തമിഴ് പാട്ടിന്റെ ഓർമ കാവ്യഗുണവും നാടകീയതയും സമ്മേളിക്കുന്ന ചിലപ്പതികാരമെന്ന പാട്ടിലൂടെ കൊവലന്റെ മരണം ജ്വലിപ്പിച്ച ക്രോധാഗ്നിയാൽ മധുരാപുരിയെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ജീവിതമാണ് ഇളങ്കോ അടികൾ പറഞത് .റാണിയുടെ ചിലമ്പുകട്ടവൻ എന്ന കുറ്റം ചുമത്തി സ്വന്തം ഭർത്താവിനെ വധശിക്ഷക്കു വിധിച്ച പാണ്ഡനു മുന്നിൽ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ്,നഗരത്തെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥയാണ് ഈ പുസ്തകത്തിൽ .പുനരാഖ്യാനം :കുഞ്ഞികുട്ടൻ ഇളയത്
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Thiranjedutha Campus Hasyakathakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Made In Switzerland Oru Swiz Yathrayude Ormakal
ദേശമഹിമകള്‍ ഏറെയുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ സുന്ദരഭൂമികയിലൂടെയുള്ള ഒരു യാത്രികന്റെ സ്‌മരണകളാണ് ഈ പുസ്‌തകം. കേട്ടുകേള്‍വികളുടെ മഞ്ഞുമറ നീക്കി സ്വിറ്റ്‌സര്‍ലന്റിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും സാംസ്‌കാരികപശ്‌ചാത്തലവുമൊക്കെ വെളിപ്പെടുന്ന, ഊര്‍ജദായകമായ ഒരു സഞ്ചാരാഌഭവം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.MANNARIVU
കാര്‍ഷികസംസ്‌കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മണ്ണും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലേക്കു മടങ്ങുക എന്ന ഉദ്‌ബോധനമാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. വിഷം തീണ്ടിയ ഭക്ഷണത്തിനും അശുദ്ധമായ വായുവിനും മലിനമായ ജലത്തിനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണിവിടെ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.