Shop
MUSEUM
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം – ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.
ILAVEYIL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അപ്പുവിന് ആകെയുള്ള സ്‌നേഹത്തണല്‍ അച്ചുവായിരുന്നു. എന്നാല്‍, മകരമഞ്ഞുപെയ്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ചേട്ടനെ കാണാതാകുന്നു. പിച്ചവെച്ചുനടന്ന, ഓടിക്കളിച്ച വീടും അപ്പുവിനെ പുറത്താക്കി വാതില്‍ കൊട്ടിയടയ്ക്കുന്നു. കണ്ണില്‍ കിനിഞ്ഞ നീര്‍മണികള്‍ തുടച്ച്, ഉള്ളില്‍ തിളച്ച വിശപ്പു സഹിച്ച് അവന്‍ അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് ഇറങ്ങുകയാണ് – ഫാക്ടറി ജോലിക്കാരനായിരുന്ന അച്ചുവിന്റെ തിരോധാനരഹസ്യം തേടി, ചിരി വെട്ടം വീണ്ടും നിറയുന്ന ദിവസങ്ങള്‍ തേടി. ആ വേനല്‍ച്ചൂടിലേക്ക് ഒരു ചെറുകാറ്റിന്റെ തലോടലായി ചിന്നുവും അമ്മുവും രാമേട്ടനും പോലെ ചിലര്‍ കടന്നുവരുന്നതോടെ അപ്പുവിന്റെ ജീവിതത്തിന് ചന്തമേറുന്നു, അവന്റെ ഭാഗ്യരേഖ തെളിയുന്നു.
Kanakambaram
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
Bohemian Chithrangal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ”ചന്തവും ചൈതന്യവുമുള്ളൊരു” നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ‘ബൊഹീമ്യ’യില്‍ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു. ഉക്രേയിനില്‍ തീവണ്ടിജാലകത്തിലൂടെ കണ്ട ‘മൂടല്‍മഞ്ഞിന്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ന്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തില്‍ ‘മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേര്‍ന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്പങ്ങളു’ടെ വിഷാദചിത്രത്തില്‍ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളില്‍ പ്രകൃതിവര്‍ണങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ക്കലര്‍ന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു. ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടില്‍ മുക്കി, ജീവനുള്ള ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരി.
My Father My Mentor
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.“The gifted writer in Susan takes us to some beautiful pictures that came to her mind as she went back on a nostalgic journey through her past life… The book is the product of a well-tuned mind, shaped by high education, wisdom gathered from vast reading and travels around the world and the most astute insight into various aspects of life… Susan shows us that she can grow a garden not only in her courtyard but also in her heart. As we wander through this garden of memories, we gather many an ever-blooming flower.”
Sreekumari RamachandranAPPAN VALARTHIYA MAKAL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കടലോളം വാത്സല്യം പകര്‍ന്ന അപ്പന് ഓര്‍മകളുടെ പേലവമായ ചുണ്ടുകള്‍കൊണ്ട് ചുംബനമേകുകയാണ് എഴുത്തുകാരി. ആത്മാഭിമാനവും നിശ്ചദാര്‍ഢ്യവും ആരോഗ്യജീവിതവും ശാസ്ത്രബോധവും
സഞ്ചാരതൃഷ്ണയുമൊക്കെ തനിക്ക് ഇഷ്ടദാനം നല്‍കിയ ഒരു പിതാവിന്റെ പോര്‍ട്രെയിറ്റ് നേര്‍ത്ത ചായക്കൂട്ടിനാല്‍ വരയ്ക്കുകയാണ്. കരുത്തിന്റെ മുന്‍പില്‍ ഒരു പെണ്ണിനെ അവളിലെ മകളെ, ഭാര്യയെ, അമ്മയെ,അമ്മായിയമ്മയെ, അമ്മൂമ്മയെ രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകത്തില്‍.Aarum Parayatha Pranayakatha
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.
Karnaparvam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് ‘മഹാഭാരതം കിളിപ്പാട്ട്.’ ഇതിഹാസ കാവ്യത്തെ ‘സാന്ദ്രവും ഗാഢവും’ ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ ‘രുചിരവും നിപുണവുമായ’ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ‘ശുകതരുണി’യുടെ ആ ‘വചനപീയൂഷ’ത്തിന് – ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ.
Perunthachan
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പതിനെട്ടു കഥകളുടെ സമാഹാരമാണ് പെരുന്തച്ചന്‍ എന്ന ഈ പുസ്തകം. ഇതില്‍ ‘പെരുന്തച്ചന്‍’ മൃണാളിനിയുടെ ആദ്യ ചെറുകഥയാണ്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതിയ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധികരിച്ചുവന്നു. ഈ കഥകള്‍ വായനക്കാരന് രുചിക്കുമെന്ന പ്രത്യാശയോടെ സമര്‍പ്പിക്കുന്നു.
Veettuvalappile Malsyakrishi
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വീട്ടുപരിസരങ്ങളില്‍ മിതമായ ചെലവില്‍ വളര്‍ത്താനാകുന്നതും വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളെക്കുറിച്ചാണ് – അവയുടെ ശാസ്ത്രീയപരിപാലനത്തെക്കുറിച്ചാണ് ഈ പുസ്തകം. വളര്‍ത്തുമത്സ്യങ്ങളുടെ വളര്‍ച്ച-തീറ്റ-പ്രജനന-വിളവ് രീതികളാണ് ആദ്യഭാഗത്ത്. ചെമ്മീന്‍, ഞïണ്ട് കൃഷിയുടെ അടിസ്ഥാനപാഠങ്ങളും രോഗ-പ്രതിരോധ മാര്‍ഗങ്ങളുമാണ് ശേഷമുള്ള താളുകളില്‍. മനോഹരവര്‍ണങ്ങളാല്‍ അക്വേറിയങ്ങളില്‍ കൗതുകക്കാഴ്ചയൊരുക്കുന്ന അലങ്കാരമത്സ്യങ്ങളിലെ ഏയ്ഞ്ചല്‍ ഫിഷ്, ഗ്ലോ ഫിഷ്, ഗപ്പി, ഗോള്‍ഡ് ഫിഷ്, ഗൗരാമി, ചിത്രശലഭമത്സ്യം ഉള്‍പ്പെടെയുള്ള മുഖ്യയിനങ്ങളെയും അവയുടെ പ്രത്യേകതകളെയും തുടര്‍ന്ന് പരിചയപ്പെടാം.
Phalithasamrajyam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍Randu Charithrakaranmarum Oru Yuvathiyum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. കുടുംബബന്ധങ്ങളില്‍, യാത്രാവേളകളില്‍, ആള്‍ക്കൂട്ടങ്ങളില്‍ അപരിചിതയും അബലയുമാകുന്ന ഒരു കഥാപാത്രം മാത്രമായിത്തീരുന്നവരല്ല സ്ത്രീ എന്നത്. ഈ ഒരു പ്രപഞ്ചസത്യം പ്രതിധ്വനിയോടെ പല കഥകളിലും മുഴങ്ങുന്നുണ്ട്. ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകള്‍.
Manassariyum yanthram
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങള്‍ പുറത്തു വരുന്നു.കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ ലളിതമായ ഭാഷയില്‍ കഥപറയുന്നു. കുട്ടികളുടെ വായനയെ വളര്‍ത്താന്‍ ഉതകുന്ന കൃതി.
Kuttikalum Vyakthithwa Roopeekaranavum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ, സ്നേഹം, പ്രോത്സാഹനം – വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാനശിലയാണിത്. ഭാവിജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ആത്മവിശ്വാസമേകുന്ന ‘ഉത്തേജകമരുന്നായി’ ഇവ പരിണമിക്കുന്നു എന്ന് മനശ്ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. പോഷകാഹാരംപോലെ പ്രധാനമാണ് വാത്സല്യപൂര്‍ണമായ കരുതലും. ഉയരങ്ങളിലേക്കു പറക്കുവാന്‍ ഇളംചിറകുകള്‍ക്ക് ഇത് ശക്തി പകരുന്നു. സമൂഹമാണ്, പ്രശ്നക്കാരായ കുട്ടികളുടെ പിറവിക്കു പിന്നില്‍; സ്വേച്ഛാധിപത്യപരമായ പാരന്റിങ് രീതിയും ഇതില്‍ പ്രതിയാണ്. ഉറച്ച ചുവടുകളോടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ മക്കള്‍ക്ക് കൈത്താങ്ങാകണം മാതാപിതാക്കള്‍ എന്ന അമൂല്യസന്ദേശമാണ് – ‘വളര്‍ത്തുനന്മ’യുടെ ഗുണപാഠമാണ് – ഈ പുസ്തകത്തിന്റെ ഓരോ താളിലും. അധ്യാപനപരിചയത്തിന്റെയും കൗണ്‍സലിങ് അനുഭവത്തിന്റെയും മുദ്രകള്‍ പേറുന്ന ഈ രചനയെ ”രക്ഷിതാക്കള്‍ക്ക് ഒരു രക്ഷിതാവ്” എന്നു വിശേഷിപ്പിക്കാം.
Kashmir
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.”ഭൂമിയിലെ പറുദീസ” എന്നു വാഴ്ത്തപ്പെട്ട ഒരു ദേശത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളാണ് ഈ പുസ്തകത്തില്‍. കാശ്മീരിന്റെ സുവര്‍ണചരിത്രത്തിനും വ്യഥിതവര്‍ത്തമാനത്തിനും ഇടയിലുള്ള ദൂരമാണ് ഈ യാത്രികന്‍ നടന്നുതീര്‍ക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ ഭീതിയുടെ താഴ്‌വരയായി തരംതാഴ്ത്തിയ ഒരു സ്വര്‍ഗഭൂമിയുടെ ആത്മാവ് ഇതില്‍ ദര്‍ശിക്കാം.
Classic Mrugakathakal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഗ്രീക്ക്-റോമന്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന എഴുത്തുകാരുടെ തിരഞ്ഞെടുത്ത രചനകളിലൂടെ നമ്മുടെ കുരുന്നുകളെ വായനയിലേക്കും അതുവഴി മാനവികതയിലേക്കും നയിക്കുവാനുള്ള ഒരു ശ്രമം. ഓരോ കഥയിലും ഒരു മൃഗമോ പക്ഷിയോ മത്സ്യമോ ഉരഗമോ കുട്ടികള്‍ക്ക് മിത്രമായെത്തുന്നു; അവരുടെ ചിന്തയെ ഉണര്‍ത്തുന്നു, ബുദ്ധിയെ പ്രചോദിപ്പിക്കുന്നു, വിവേകത്തെ പ്രകാശിപ്പിക്കുന്നു.















