• Jimmy Valentine

    Original price was: ₹60.00.Current price is: ₹48.00.

    ശക്തമെന്നും സുരക്ഷിതമെന്നും കരുതപ്പെടുന്ന ലോക്കറുകള്‍ ജിമ്മി വാലന്റൈന്‍ എന്ന കവര്‍ച്ചക്കാരനുമുന്നില്‍ ‘വെണ്ണകണക്കെ മൃദുല’മാകുന്നു. ബാങ്കുകൊള്ള തുടര്‍ക്കഥയാക്കിയ ബുദ്ധിമാനായ ഈ കുറ്റവാളിയെ തിരഞ്ഞെത്തുകയാണ് ഡിറ്റക്ടീവ് ബെന്‍ പ്രൈസ്. കുറ്റവാളിയില്‍ ഒരു പരിവര്‍ത്തനം സാധ്യമാണോ? ഒരു കുറ്റവാളി എന്നും കുറ്റവാളിതന്നെയായി തുടരുമോ? എന്ന ചോദ്യമാണ്, ഒ. ഹെന്റിയുടെ ഈ വിഖ്യാതരചനയുടെ മര്‍മം.
    പുനരാവിഷ്‌കാരം: ജയ്സണ്‍ കൊച്ചുവീടന്‍

  • Kanakku Oru Manthrikacheppu

    Original price was: ₹60.00.Current price is: ₹48.00.
  • Kadu vittu Vanna Unniyana

    Original price was: ₹60.00.Current price is: ₹48.00.

    ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.

  • Muthassan Kathakal

    Original price was: ₹60.00.Current price is: ₹48.00.

    ”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന്‍ പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.

  • Champalile Sanyasi

    Original price was: ₹60.00.Current price is: ₹48.00.

    കുട്ടികളുടെ നാവുകളില്‍ ജീവല്‍ഭാഷയുടെയും അവരുടെ ഹൃദയങ്ങളില്‍ ജീവിതപാഠങ്ങളുടെയും ഹരിശ്രീയെഴുതുന്ന ‘ചമ്പലിലെ സന്ന്യാസി,’ ‘മകളും മരുമകളും’ എന്നീ രണ്ടു കഥകളുടെ സമാഹാരം. കാവിവസ്ത്രവും രുദ്രാക്ഷമാലയുമണിഞ്ഞ് ”രാം-രാം” ഉരുവിട്ട് ഗ്രാമത്തിലെത്തിയ ഹീരാബാബ എന്ന ‘ചമ്പലിലെ സന്ന്യാസി’ക്ക് ഭയപ്പെടുത്തുന്ന ഒരു പിന്നാമ്പുറക്കഥ ഉണ്ടായിരുന്നു. ഗ്രാമീണരുടെ ആത്മീയ
    ഗുരുവായി മാറിയ ആ സന്ന്യാസിതന്നെയായിരുന്നു ജനങ്ങള്‍ക്കും പോലീസിനും തലവേദനയായ, തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട കൊള്ളക്കാരന്‍ ഹീര! ദീപാവലിനാളില്‍ ലക്ഷ്മീദേവിയെ മരുമകളായി എതിരേല്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഭവനത്തിന്റെ വാതില്‍ തുറക്കുന്ന ‘മകളും മരുമകളും’ ഒരു ഭിക്ഷക്കാരന്റെ കുടുംബത്തിലേക്ക് സമ്പല്‍ സമൃദ്ധി വിരുന്നുവന്ന കഥ പറയുന്നു.

  • Sreeramakrishna Vachanamruthakathakal

    Original price was: ₹60.00.Current price is: ₹48.00.

    വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.

  • Kayyezhuthu 1

    Original price was: ₹60.00.Current price is: ₹48.00.
  • Kayyezhuthu 2

    Original price was: ₹60.00.Current price is: ₹48.00.
  • Kayyezhuthu 3

    Original price was: ₹60.00.Current price is: ₹48.00.
  • Kayyezhuthu 4

    Original price was: ₹60.00.Current price is: ₹48.00.
  • Kayyezhuthu 5

    Original price was: ₹60.00.Current price is: ₹48.00.
  • Kayyezhuthu 6

    Original price was: ₹60.00.Current price is: ₹48.00.
  • Panjimittayi

    Original price was: ₹60.00.Current price is: ₹48.00.

    നാവിന്‍തുമ്പില്‍ തേന്‍നിറയ്ക്കുന്ന പഞ്ചാരപ്പഞ്ഞിമിഠായിപോലെ മനസ്സിനുള്ളില്‍ മധുരം കിനിയിക്കുന്നവയാണ് ഈ കുട്ടിപ്പാട്ടുകള്‍. കുസൃതികളുടെ മഴക്കാലത്തിലേക്ക് തഞ്ചത്തിലും താളത്തിലും ഒരു കടലാസുതോണി തുഴയുകയാണ് എഴുത്തുകാരി. ഭാവനയുടെ നീലാകാശത്താഴ്‌വരയില്‍ കാറ്റിനൊപ്പം പീലിച്ചിറകുകള്‍ വീശി ആര്‍ത്തുരസിച്ച് കാഴ്ചകള്‍കണ്ടു  പാറിനടക്കുവാന്‍ കൊച്ചുകൂട്ടുകാരെ വാത്സല്യപൂര്‍വം ക്ഷണിക്കുകയാണ്. ബാല്യത്തിന്റെ കൗതുകങ്ങളിലേക്ക് വാതില്‍തുറക്കുന്ന ഈ കുഞ്ഞുകുഞ്ഞുകവിതകള്‍, ഉള്ളു കൊണ്ട് കുട്ടിക്കാലത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുകൂടിയുള്ളതാണ്.

  • Pulkkoottilekk

    Original price was: ₹60.00.Current price is: ₹48.00.

    കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.

    ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.

    ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.

  • Bijukuttanum Beenamolum

    Original price was: ₹60.00.Current price is: ₹48.00.

    ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന്‍ ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്‌കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.

  • Quit India

    Original price was: ₹60.00.Current price is: ₹48.00.

    ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
    – മഹാത്മാഗാന്ധി
    ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്