Aarum Parayatha Pranayakatha
Author: Rasheed Parakkal
Item Code: 3494
Availability In Stock
പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.