Karnaparvam

Author: Ezhuthachan (Commentary by Prof.K.P.Sankaran)

110.00 99.00 10%
Item Code: 3477
Availability In Stock

കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് ‘മഹാഭാരതം കിളിപ്പാട്ട്.’ ഇതിഹാസ കാവ്യത്തെ ‘സാന്ദ്രവും ഗാഢവും’ ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ ‘രുചിരവും നിപുണവുമായ’ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ‘ശുകതരുണി’യുടെ ആ ‘വചനപീയൂഷ’ത്തിന് – ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ.