Subhaparyavasayiyaya Nadakangal
ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.




