-
ERRORS OF EXISTENCE
Errors of Existence is a haunting exploration of life’s contradictions – freedom that binds, love that wounds, and ambition that consumes. Interweaving myth, philosophy, and raw introspection, this collection draws readers deep into the human psyche, revealing the beauty within imperfection and the meaning hidden in chaos.
Rooted in the existential depth of Nordic literature, infused with the lyrical melancholy of Indian storytelling, and the confessional power of modern poetry, these verses unravel like whispered truths and unspoken regrets. They traverse the fragile space between despair and hope, longing and loss – questioning what it truly means to be alive.
Profound, unsettling, and deeply reflective, Errors of Existence invites readers to linger in the quiet crevices of the human condition. This is not just a collection of poems – it is an invitation to feel, to question, and to rediscover the poetry hidden within one’s own existence.
₹200.00Original price was: ₹200.00.₹170.00Current price is: ₹170.00. -
Simhathan Bagavathar
ബാലരമ, പൂമ്പാറ്റ, കുട്ടികളുടെ ദീപിക, ബാലമംഗളം തുടങ്ങി മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായ പതിനേഴ് ബാലകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗുണപാഠവും സാന്മാര്‍ഗികതയും സന്നിവേശിക്കുന്ന ഇതിലെ ഓരോ കഥയും ഇതിവൃത്തത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു മിഠായിപ്പൊതി തുറക്കുന്ന പ്രിയത്തോടെയും കൗതുകത്തോടെയും ഈ കഥകള്‍ കുട്ടികള്‍ വായിച്ചുതീര്‍ക്കും.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്ക് നിസ്സംശയം സമ്മാനിക്കാവുന്ന പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Aamavaidyarude Chikilsa
മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചികിത്‌സയുമായെത്തുന്ന ആമവൈദ്യര്‍, ചങ്ങാത്തത്തിന്റെ കുടക്കീഴെ കുഞ്ഞരെ ചേര്‍ത്തുനിര്‍ത്തുന്ന ആനപ്പാച്ചന്‍, ശക്തിമാനെ ബുദ്ധികൊണ്ട് വരുതിയിലാക്കാന്‍ ഉപദേശിക്കുന്ന കുരങ്ങുണ്ണി, പിണക്കം മറന്ന് ഇണക്കത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളരുവാന്‍ വിളിക്കുന്ന വരിക്കപ്ലാവ്, സഹായിച്ചവരെ സഹായിക്കേണ്ട കടമ ഓര്‍മപ്പെടുത്തുന്ന പിച്ചുക്കുരങ്ങന്‍… ഈ കളിമുറ്റത്ത് മുഖംകാട്ടുന്നവര്‍ക്കെല്ലാം കൂട്ടുകാര്‍ക്കു നല്കുവാന്‍ കൈവശമുള്ളത് കഥ മാത്രമല്ല, ചെറുതല്ലാത്ത, എന്നും ഭദ്രമായി സൂക്ഷിച്ചുവെക്കേണ്ട ചില കാര്യങ്ങളുമാണ്. ബാല്യത്തിന് പ്രസരിപ്പാര്‍ന്ന ജയ്‌വിളികള്‍ മുഴക്കി അങ്ങനെ ഈ കുട്ടിപ്പട്ടാളം കവാത്തു നടത്തുകയാണ്; നല്ല വാക്കിലേക്ക്, നല്ല പ്രവൃത്തിയിലേക്ക്, നല്ല ചിന്തയിലേക്ക് – ഒരു നല്ല നാളെയിലേക്ക്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Padmaragam
ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്‌വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന്‍ എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി പ്രതികാരദുര്‍ഗയായി മാറുന്ന സ്‌ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
HRIDAYATHIL NINNULLA CHODYANGAL – Ebook
ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.
₹250.00Original price was: ₹250.00.₹75.00Current price is: ₹75.00. -
CHAKKARAMAMPAZHAM
അനന്തന്‍, സുമിത്രന്‍, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
ON I.G.S.
അരനൂറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതകഥ ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുഗ്രന്ഥം. ലേഖകന്റെ മനസ്സിലേക്കും ഔദ്യോഗിക ജീവിതത്തിലേക്കും ആർക്കും എത്തിനോക്കാവുന്ന ഒരു ജാലകം. ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. മാത്രമല്ല, നർമത്തിന്റെ ഇഴകൾ ചേർത്ത് നെയ്തെടുത്ത രസകരമായ നുറുങ്ങുകഥകളും ശകലങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്. നർമവും സാഹിത്യവും എന്തിനു, ഗോൾഫ് പോലും കണക്കുപരിശോധകർക്കും വഴങ്ങും എന്നു തെളിയിച്ചിരിക്കുകയാണ്, ശ്രീ മാത്യു ജോർജ്.
–ജോസ് സിറിയക് ഐ.എ.എസ്
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
POOCHAKALUTE THEEVANDI
വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം, രൂപഘടന, ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ആഞ്ഞിലിമരത്തിലെ വവ്വാലുകള്‍, വിരുന്ന്, ഡ്രാക്കുളയുടെ പ്രേമലേഖനങ്ങള്‍, പൂച്ചകളുടെ തീവണ്ടി, അവസാനത്തെ അനുയായി, കഠാരയുടെ രാത്രി, ഈഴച്ചെന്പകത്തിന്റെ ഗന്ധം, ഇടനില, എക്‌സ് എന്ന ശത്രു എത്തുന്ന നേരം, ജിന്നുകളുടെ രാത്രി. എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
KATTANKAPPIYIL
അന്നംതേടിവന്ന മീശമാധവിയേയും ഭര്‍ത്താവിനേയും കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. വെടിക്കെട്ടപകടത്തില്‍ ഭര്‍ത്താവ് തീപ്പന്തമായി മാറി. അമ്പലപ്പറമ്പിലെ ചാരത്തില്‍നിന്നും അവള്‍ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കയാണ്, ചക്കരപ്പാടത്തെ പുളിയനുറുമ്പുകളെപ്പോലെ. നാടകത്തിന്റെയും സിനിമയുടെയും അരങ്ങില്‍നിന്നുള്ള ഉള്ളൊഴുക്കില്‍ ഒരു പുതിയ നോവലുമായി അണയാത്ത സിനിമാമോഹവുമായി കഥാകാരന്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
I.T. QUIZ
കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്‌സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ. ടി. പ്രശ്‌നോത്തരി. ‘അബാക്കസ്’ മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
SCIENCE QUIZ
From Physics to Geography and from Information Technology to Artificial Intelligence, this quiz book covers all modern and ancient disciplines of Science, in a comprehensive manner. This book is prepared on basis of the syllabus for NCERT/SCERT students.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
KARNATAKA SANGEETHAM ARIYAN ASWADHIKKAN
കര്‍ണാടക സംഗീതം – അറിയാന്‍ ആസ്വദിക്കാന്‍
ജിമ്മി മാത്യുഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമായ കര്‍ണാടകസംഗീതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ പുസ്തകമാണ് ഇത്. ജിമ്മി മാത്യു എഴുതിയ ഈ പുസ്തകത്തില്‍ ഒരു യഥാര്‍ഥ സംഗീതപ്രേമിക്ക് അറിയാന്‍ ആഗ്രഹമുള്ള പ്രധാനകാര്യങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും പ്രശംസനീയവുമായ ഒരു കാര്യമാണ് ജിമ്മി ചെയ്തിരിക്കുന്നത്. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും.
A. Ananthapadmanabhan
Veena Artiste & Music Composer
Member, Board of Studies (Music), Calicut University₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
GEORGE AND THE UNBREAKABLE CODE
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
MALGUDI DAYS
Malgudi Days is a captivating novel comprising three interesting stories based on the life in the small South Indian town of Malgudi, located on the banks of the river Sarayu.
₹275.00Original price was: ₹275.00.₹234.00Current price is: ₹234.00. -
-
Back in time – The second journey through time
Imagine my surprise when I, Geronimo Stilton, was offered the chance to travel back in time again! Professor Paws von Volt entrusted me to lead my family on a secret journey in his new time machine. This voyage took us to ancient Rome, to the great Maya Empire, and to the Palace of Versailles during the age of the Sun King! Along the way I competed in a scary chariot race, saved some mouselings from a hungry jaguar, and was forced to organize a huge party for the king who had everything. What a wild trip through history!
₹650.00Original price was: ₹650.00.₹553.00Current price is: ₹553.00. -
DANNY THE CHAMPION OF THE WORLD
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
PRANAYAPPATHI
മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
-
ELLAVIDHA PRANAYAVUM
പ്രണയനോവല്‍. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേര്‍ന്ന ഹൃദയസ്പര്‍ശിയായ നോവല്‍
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
The Third Form at St. Clare’s
A classic children’s story from the world’s best-loved children’s author, Enid Blyton. School life has never been so splendid. The holidays are over and twins Pat and Isabel O’Sullivan are dying to get back to school. The big question on everybody’s lips is who will be head girl? There are plenty of candidates to choose from …but then a terrible accident shows the true leaders, and reveals the cheats and cowards too.
₹299.00Original price was: ₹299.00.₹254.00Current price is: ₹254.00. -
Mr. Sampath
A comic realistic novel of manners Mr. Sampath marks the first of three Narayan novels that take an external approach, focusing on events outside the protagonist, in contrast to Narayan’s more internally-focused earlier novels. The novel is set in 1938 under the British raj, in the fictional town of Malgudi.
₹225.00Original price was: ₹225.00.₹191.00Current price is: ₹191.00. -
CHORACHUVAPPULLA SOORYAKANTHI
മരണത്തിന്റെ മറുപുറം തേടിപ്പോയ 11 പേര്‍. 15 വയസ്സുകാരന്‍ മുതല്‍ 80 വയസ്സുകാരി വരെ അക്കൂട്ടത്തിലുണ്ട്. അന്ധവിശ്വാസത്തിന്റെയും മനോരോഗത്തിന്റെയും അതിര്‍വരമ്പുകള്‍ക്കിടയിലൂടെയുള്ള അവരുടെ സഞ്ചാരങ്ങള്‍… മറ്റുള്ളവരോട് ഇടപഴകി ജീവിക്കുമ്പോഴും അവര്‍ ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍…
മൃത്യുവിന്റെ നീലഗ്രഹണം ഗ്രസിച്ച ‘സൂര്യകാന്തി’ എന്ന വീട് ഒരു രാപ്പുലര്‍ച്ചയില്‍ ചാവുനിലമായിമാറിയ കഥ. ഇന്ത്യയെ നടുക്കിയ ഒരു യഥാര്‍ഥസംഭവത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട നോവല്‍.
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00. -
KERALA RECORDUKAL
നമ്മുടെ നാട് ചരിത്രവർത്തമാനങ്ങളിൽ പ്രഥമഗണനീയസ്ഥാനം സ്വന്തമാക്കിയ സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ഒരെത്തിനോട്ടമാണ് ഈ പുസ്‌തകം. മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കുവാനാകാത്ത ഒരു പഠനസഹായി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
BHARATHIYA PARAMBARYA CHIKILSAKALUDE SAIDHANDHIKA ADITHARA
ശാസ്ത്രസിദ്ധാന്തങ്ങളുടെ താക്കോല്‍ കൊണ്ട് പാരമ്പര്യചികിത്സയുടെ താഴ് തുറക്കുന്ന പഠനഗ്രന്ഥം. ആയുര്‍വേദവും സിദ്ധയും അക്യുപങ്ചറും പോലെയുള്ള ആരോഗ്യരക്ഷാപദ്ധതികള്‍ രോഗനിര്‍ണയത്തിലും രോഗീപരിചരണത്തിലും പുലര്‍ത്തുന്ന സാമ്യങ്ങളും അന്തരങ്ങളും ഉള്‍ക്കൊണ്ട്, ഒരു ‘ഇന്റഗ്രേറ്റഡ്’ ചികിത്സാരീതിയും കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്ന ശാസ്ത്ര പുസ്തകം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
DAYA
കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
MEGHAMAALA
ജീവിതമര്‍മരങ്ങളെ സൂക്ഷ്മമായി, ഭാവതീവ്രമായി, ധ്വനിസാന്ദ്രമായി രേഖപ്പെടുത്തിവെച്ച ഒരു സ്വനഗ്രാഹിയാണ് പൊറ്റെക്കാട്ടിന്റെ കഥാലോകം. ജീവിതാസക്തിയും മൃത്യുവാഞ്ഛയും ഘനീഭവിച്ച ബാഷ്പബിന്ദുക്കള്‍ ഈ ‘മേഘമാല’യ്ക്കുള്ളില്‍ പെയ്‌തൊഴിയുവാന്‍ വെമ്പിനിറയുന്നു. എസ്. കെ. യുടെ എട്ടു കഥകളുടെ സമാഹാരം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
KATTUCHAMBAKAM
എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്‌നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
NEELIPPONMAN
അലിവിന്റെയും അനുസരണയുടെയും ഗുണപാഠങ്ങള്‍ വണ്ടുകളുടെ മൂളിപ്പാട്ടുപോലെ മൃദുശബ്ദത്തില്‍ ഈ കഥാന്തരീക്ഷത്തില്‍ മുഴങ്ങുന്നു; അപ്പൂപ്പന്‍താടികള്‍പോലെ ഭാരമേതുമില്ലാതെ പാറിനടക്കുന്നു. പാട്ടിന്റെയും കഥയുടെയും തോളില്‍ കയ്യിട്ടുള്ള ഒരു ഉല്ലാസയാത്രയാണ് ഈ ‘ബെഡ്ടൈം സ്റ്റോറീസ്.’
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
RAMAYANATHILE KATHAPATHRANGAL
‘രാമായണം’ എന്ന വാക്കിന് ‘രാമന്റെ സഞ്ചാരം’ എന്നാണ് അര്‍ഥം. ധര്‍മമാര്‍ഗത്തിലൂടെയുള്ള ആ സഞ്ചാരമാണ് കാവ്യരൂപത്തില്‍ 24,000 ശ്ലോകങ്ങളിലൂടെ, ഏഴു കാണ്ഡങ്ങളിലൂടെ ‘വാല്മീകിരാമായണ’ത്തില്‍ ഇതള്‍വിടര്‍ന്നത്. ആദികവിയായ വാല്മീകിയില്‍ തുടങ്ങി ശ്രീരാമ പുത്രന്മാരായ ലവകുശന്മാരില്‍ അവസാനിക്കുന്ന ഈ കൃതി, തിരഞ്ഞെടുത്ത 32 കഥാപാത്രങ്ങള്‍ രാമായണഹൃദയത്തിലൂടെ നടത്തുന്ന ഒരു അയനമാണ്. രാമജന്മത്തിന്റെ അവതാരലക്ഷ്യവും രാമനാമത്തിന്റെ പുണ്യപ്രഭാവവും സ്വന്തം കഥകളിലൂടെ ഉരചെയ്കയാണ്, ശിഷ്ടരും ദുഷ്ടരുമായ കുറെ ഇതിഹാസകഥാപാത്രങ്ങള്‍ ഇവിടെ. ഇവരിലൂടെ രാമായണത്തിന്റെ പൂര്‍ണകഥയാണ് വായനക്കാരുടെ അകത്തളിരില്‍ നാരായമൂര്‍ച്ചയാലെന്നപോലെ എഴുതപ്പെടുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ottamarathile Ilakal
”മണ്ണിനേയും പ്രകൃതിയേയും അറിയുന്ന തലമുറയ്ക്കുവേണ്ടി പ്രശാന്തി ചൊവ്വര എഴുതുന്നു… ചലനാത്മകമായ മനുഷ്യജീവിതത്തെ തൊടുന്ന അനുഭവം… ചെറിയ വാക്യങ്ങളിലൂടെ കഥപറച്ചില്‍… സംഭാഷണഘടനയുടെ ഉപയോഗം… സമകാലികമായ വിവരങ്ങളും അറിവുകളും ചേര്‍ന്നു രൂപപ്പെടുത്തുന്ന, നന്മയും കാരുണ്യവും സ്നേഹവും ലക്ഷ്യമാകുന്ന രചനകള്‍… ”
അവതാരികയില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്
₹120.00Original price was: ₹120.00.₹108.00Current price is: ₹108.00. -
NAALANCHU CHERUPPAKKAAR
‘പൊന്മാന്‍’ എന്ന സിനിമക്ക് ആധാരമായ ജി ആര്‍ ഇന്ദുഗോപന്റെ നോവല്‍
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Innalekal Thonnalukal
മറവിയുടെ കയത്തിലേക്ക് ആണ്ടുപോകുന്നതിനു മുന്‍പ് എത്തിപ്പിടിച്ച ഓര്‍മകളുടെ മണിമുത്തുകള്‍… അവ ഒരു കാലഘട്ടത്തെ കോര്‍ത്തെടുക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകളിലൂടെ…
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
KADHA KADHA THAARAATTU
കഥയോളങ്ങള്‍ തിമര്‍ത്തുചെന്ന് ചിരിക്കക്കകള്‍ വാരാനായി ഇത്തിരിക്കുഞ്ഞന്മാരെ വിളിച്ചുകൂട്ടുകയാണ് ഇവിടെയൊരു എഴുത്തുകാരി. നാഴിപ്പയറ് വറുത്ത കൊച്ചുകുട്ടത്തിയും, പുഴയില്‍ ‘ബ്ലുമ്മിയ’ ഉറുമ്പും, കിട്ടാമുന്തിരിയുടെ പുളിപ്പറിഞ്ഞ കുട്ടിക്കുറുക്കനും, ഓട്ടമത്സരത്തില്‍ തോറ്റുതൊപ്പിയിട്ട മുയലും, തുമ്പിക്കൈയില്‍ സൂചിക്കുത്തേറ്റ ആനയും, സ്വരസ്തുതിയില്‍ മയങ്ങിയ കാക്കയും ഒക്കെ ഇതില്‍ പുതുനിറക്കുപ്പായത്തോടെ, പുതുശബ്ദക്കുരലോടെ കൂട്ടുകാരെ തേടിയെത്തുന്നു; അവരേയും റാഞ്ചി കഥയുടെ വിസ്മയാകാശത്തേക്കു പറക്കുന്നു. ഈ കഥകള്‍ക്കരികില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചാരത്തരികള്‍ കുരുന്നുകളില്‍ ജീവിതസ്നേഹത്തിന്റെ നറുമധുരമാകും. ഇക്കഥകള്‍ അമ്മത്താരാട്ടുപോലെ അവരെ സുന്ദരസ്വപ്നങ്ങളിലേക്ക് ഉറക്കും, അമ്മോപദേശംപോലെ പ്രപഞ്ചസത്യങ്ങളിലേക്ക് ഉണര്‍ത്തും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Gene machine
റൈബോസോമിന്റെ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഘടന അനാവരണം ചെയ്യാനുള്ള മത്സരത്തിന്റെ, ജീവന്റെതന്നെ പുറകിലുള്ള പുരാതനമായ പ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള അടിസ്ഥാനപരമായ മുന്നേറ്റത്തിന്റെ കഥയാണ് വെങ്കി രാമകൃഷ്ണന്‍ പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളുടെ വീക്ഷണമായ ജീന്‍ മെഷീന്‍, രാമകൃഷ്ണന്റെ ജൈവശാസ്ത്ര ലാബിലെ തപ്പിത്തടഞ്ഞുള്ള ആദ്യത്തെ പരീക്ഷണത്തില്‍നിന്ന് ആധുനിക ശാസ്ത്രത്തിന്റെ മുന്‍നിരയില്‍ നടക്കുന്ന ശക്തമായ മത്സരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്കുള്ള അസാധാരണമായ യാത്ര വിവരിക്കുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Hope – The Autobiography
Hope is the first autobiography in history ever to be published by a Pope. Written over six years, this complete autobiography starts in the early years of the twentieth century, with Pope Francis’s Italian roots and his ancestors’ courageous migration to Latin America, continuing through his childhood, the enthusiasms and preoccupations of his youth, his vocation, adult life, and the whole of his papacy up to the present day.
₹1,099.00Original price was: ₹1,099.00.₹934.00Current price is: ₹934.00. -
Pournami muthal Pournami vare
ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ചതായിരുന്നു ആ മാലാഖയെ. തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലുകള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖയുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊപ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടിയാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്രമാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. കാടിന്റെ കുളിരും പക്ഷിമൃഗാദികളുടെ ഒരുമയുമറിഞ്ഞ്, അത്ഭുതകരമായ അറിവുകളിലൂടെയും അപായകരമായ സാഹസങ്ങളിലൂടെയും അവള്‍ കടന്നുപോന്ന ദിനങ്ങളുടെ കഥ; ഒപ്പം കാടിന്റെയും നാടിന്റെയും രക്ഷയ്ക്കുവേണ്ടി അവളും സംഘവും തേടിപ്പിടിച്ച ഗൂഢചിത്രലിപികളുടെയും.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Thatwabodham
പത്തുപേര്‍ പുഴകടന്ന് ഇക്കരയെത്തി. എണ്ണിനോക്കിയപ്പോള്‍ ഒന്‍പതുപേരെയുള്ളൂ. വിഷാദിച്ചുനില്‍ക്കുന്നവനോട് ഒരു ഋഷി ഒന്നുകൂടി എണ്ണാന്‍ പറഞ്ഞു. ഒമ്പതു പേര്‍. എണ്ണിയവനെക്കുറിച്ചുള്ള ബോധം അറിയിച്ചു ഋഷി ‘തത്ത്വമസി – അതു നീയാണ് ‘ എന്ന സത്യം കാണിച്ചുകൊടുത്തു. അതാണ് ആനന്ദം. ആ തത്ത്വബോധത്തിന്റെ ആദ്യപടിയാണ് ഈ ചെറുഗ്രന്ഥം. വേദാന്തത്തിന്റെ ആദ്യപാഠങ്ങള്‍, സാങ്കേതികപദങ്ങള്‍ അറിയാനുള്ള ഈ ചെറുകൃതി ശ്രീ ശങ്കരാചാര്യ വിരചിതമാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Manimaalika
”വായനയുടെ സുഖം വാരിക്കോരിത്തന്ന് വിരുന്നൂട്ടിയ കഥാകാരന്‍” എന്ന് സ്നേഹാദരങ്ങളോടെ എം.ടി. വിശേഷിപ്പിച്ച എസ്.കെ.യുടെ അഞ്ചു മനോഹരരചനകളുടെ സമാഹാരം. ബ്ലാക്ക്ബോര്‍ഡില്‍ വെളുത്ത ചോക്കക്ഷരങ്ങള്‍പോലെ ”മലബാറിലെ എയ്ഡഡധ്യാപകപ്പാവങ്ങളിലെ ഒരു പഴയ നമ്പറി”ന്റെ ദുരവസ്ഥ എഴുതിക്കാട്ടുന്ന ‘ഇന്‍സ്പെക്ഷന്‍,’ ദാമ്പത്യത്തിലെ അവിശ്വസ്തതയെ കഠാരിപോലെ കണ്ണുകളില്‍ കുത്തിയിറക്കുന്ന ‘ഭാര്യ,’ ഒരു ചൂടിക്കട്ടിലിന്റെ ശൂന്യതയില്‍ സംഖ്യാതീതമായ ജീവിതചിത്രങ്ങള്‍ വരച്ചുവെക്കുന്ന ‘ഒഴിഞ്ഞ കട്ടില്‍,’ ഒരു കരിനാക്കിന്റെ ശക്തി ദൗര്‍ബല്യങ്ങളുടെ നാട്ടുവര്‍ത്തമാനമാകുന്ന ‘അന്തകന്റെ തോട്ടി,’ ”മധുരമാദകമായൊരു പ്രണയപാരവശ്യ”ത്തിന് ശുഭാന്ത്യം അന്വേഷിക്കുന്ന ‘സംശയനിവൃത്തി.’ – ഈ ‘മണിമാളിക’യിലെ വാതായനങ്ങള്‍ തുറക്കുന്നത്, മാനവന്‍ എന്ന മഹാമേരുവിന്റെ ശൃംഗങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Swarnamayooram
പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറിവരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്; ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ചയാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജികളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാരുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
The six scouts – The beginning
The six scouts started an adventure at the age of 10. There was a mystery never solved even after 13 years. They made a lot of discoveries on the way.
Will they ever unravel the mystery?₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Middle school madness
4 THINGS LEARNT
FROM MIDDLE SCHOOL
1. DO NOT LET YOUR SIBLING ANNOY YOU.
2. NEVER LET RIA TO TAKE YOUR POST-ITS.
3. KEEP ALL AESTHETIC STUFF AWAY FROM
AMRIN, NEORA & NAT.
4. NEVER LET LITTLE KIDS BOMBARD
YOUR ROOM.₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
The mysterious locker
Emilia’s life takes a magical turn when she and her friends, Stella and Damien, uncover an invitation to Unicorn Land – a world where unicorns and their riders preserve harmony. Bonding with their unique unicorns, they are tasked with defeating the Ice Beast, a villain threatening to freeze the magical world.
Through courage and teamwork, the trio overcome challenges and restore peace. Back home, they cherish their adventure but are met with hints of future challenges, leaving their story open for more thrilling escapades.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Covid kalathoru bharatha yathra
ഭാരതപര്യടനം വലിയ ഒരു സ്വപ്നമായിരുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിറ്റേന്ന് അതിരാവിലെ യാത്ര തിരിക്കണം എന്ന് സ്വപ്നം കണ്ടെങ്കിലും കോവിഡ് കാരണം അടുത്ത ജില്ലയില്‍ പോലും പോവാന്‍ പറ്റാതെ കൊച്ചിയില്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഏറ്റക്കുറച്ചില്‍ മാറി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങാന്‍ പിന്നെയും ഒരു പതിനഞ്ചുമാസം വേണ്ടിവന്നു. അങ്ങനെ നീണ്ടനാളിന്റെ കാത്തിരിപ്പിന് ഒടുവില്‍ ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ കോവിഡ് കാലത്തെ ഭാരതയാത്ര.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
KAYYOPPUKAL
പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍
ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
CHANGATHEE ENNU VILIKKUNNA KAATTU
മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.















































