CHANGATHEE ENNU VILIKKUNNA KAATTU
Author: P. Surendran
മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്‍
കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്
SKU: 3874
Categories: Stories, Latest Books












