Shop
Nashtasmruthiyude Kalam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്‌നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ തിക്തരസത്തിലും എങ്ങനെ മധുരത്തിന്റെ ഉറവ കിനിഞ്ഞുണരുന്നുവെന്ന് ഈ രചന വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
Jeevithavijayathinu Sariyaya Theerumanangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഒരാളുടെ ഭാഗധേയംതന്നെ തീര്‍പ്പാക്കുന്ന തീരുമാനങ്ങളുടെ നാനാവശങ്ങളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. വ്യക്തിപരമായ തീരുമാനങ്ങള്‍ മുതല്‍ സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങള്‍ വരെ ഇതില്‍ ചര്‍ച്ചയാകുന്നു. വികാരമല്ല, വിചാരമാണ് തീരുമാനങ്ങളെ നയിക്കേണ്ടതെന്ന് പറഞ്ഞുതരുന്ന ഈ പുസ്തകം നിങ്ങളെ ഒരു നല്ല ‘decisionmaker’ ആക്കുന്നു.
Port Blayer
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.റഷ്യക്കാരി ഗിഗിയുടെ ആന്തമാന്‍ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന പരസ് എന്ന, പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രൈവറ്റ് ഗൈഡിനുമേല്‍ പിന്നീട് ചാപ്പകുത്തപ്പെട്ടത് പല പേരുകളാണ് – ‘സ്ത്രീപീഡകന്‍,’ ‘കൊലപാതകി,’ ‘സാമൂഹികദ്രോഹി.’ കെണികളിലേക്കുള്ള വഴികള്‍മാത്രമാണ് മുന്നിലെന്ന് പരസ് തിരിച്ചറിയുന്നു. ആരുടെ കാതിലുമെത്താതെ ഒടുങ്ങുമായിരുന്ന അവന്റെ നിലവിളിയുടെ സഞ്ചാരമാണ് ഈ നോവല്‍.
Maruvasham
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കണ്ടതിനും കേട്ടതിനുമപ്പുറമുള്ള ചിലതിനെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ സംസാരിക്കുന്നത്. മനുഷ്യന്‍ എന്ന സുന്ദരപദം, ഈ രചനകള്‍ക്ക് അടിത്തറയാകുന്നു. അവിവേകത്തിന്റെയും ആഡംബരത്തിന്റെയും പ്രളയജലം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന ഒരു കാലത്ത്, പ്രത്യാശയുടെ തോണിയായി ഇതിലെ വാക്കുകള്‍ മാറുന്നു. മണ്ണും വിണ്ണും ഇവിടെ പരസ്പരം ആശ്ലേഷിക്കുന്നു. ടി.ടി. പ്രഭാകരന്റെ അവതാരിക.
Thalavara thiruthunna Thoolika
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരി ഇവിടെ കേട്ടുപഴകിയ സിദ്ധാന്തങ്ങള്‍ക്കല്ല, സ്വന്തം ആത്മാവിന്റെ ഭാഷണങ്ങള്‍ക്കാണ് കാതുകൊടുക്കുന്നത്. ശിരോലിഖിതം മായ്ച്ചുവരയ്ക്കുവാന്‍, കൂടുതല്‍ ജീവയോഗ്യമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുവാന്‍ കെല്പുള്ളതാണ് ഈ പെണ്‍തൂലിക. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പായുടെ അവതാരിക.
Gibrante Pranayothsavangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.“മേരി എൻ്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിൻ്റെ കരങ്ങളെ ചുംബിക്കാനും നിൻ്റെ കത്തുകൾ ആലപിക്കാനും കഴിവുണ്ട്.” പ്രണയിനി എന്നതിനെക്കൾ, ജിബ്രാനെ ഒരു പൈതലിനെപ്പോൽ പരിരക്ഷിച്ചവളായിരുന്നു മേരി. “എൻ്റെ അറിവുകളെയും വിശ്വാസങ്ങളെയും ഇത്രയും ബലപ്പെടുത്തിയ ആൾ ഈ ലോകത്ത് മറ്റെങ്ങുമില്ലല്ലോ” എന്ന് ജിബ്രാൻത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സഹഗാമിനിയുടെ അനുഗൃഹീതമായ കരത്തിനുമീതെ, പ്രകാശപൂർണമായ മിഴികൾക്കുമേലെ ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്‌തകത്തിൽ.
Makkale Valartham Veritta Vazhiyilude
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Malayala vyakaranavum upanyasangalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അടിസ്ഥാന വ്യാകരണപാഠങ്ങളില്‍ തുടങ്ങി, ശൈലികളിലൂടെയും, പഴഞ്ചൊല്ലുകളിലൂടെയും, കാവ്യഭാഗങ്ങളിലൂടെയും സഞ്ചരിച്ച് കത്ത്, പോസ്റ്റര്‍, നോട്ടീസ്, പരസ്യം, പത്രവാര്‍ത്ത, ഫീച്ചര്‍ എന്നിങ്ങനെയുള്ള ഭാഷാവ്യവഹാരരൂപങ്ങള്‍ പരിചയപ്പെടുത്തി കാലികപ്രസക്തിയുള്ള ഇരുപത്തിയഞ്ചിലേറെ ഉപന്യാസങ്ങളില്‍ അവസാനിക്കുന്നതാണ് ഈ കൈപ്പുസ്തകം.
Rains in the Island
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.This is a story of an island girl, who has seen only the dark side of life even at the pinnacle of her glory. This is a true reflection of an innocent and real love, in the coral island locale.
Rajithayude Thirodhanam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം പറന്നുയരുന്നു. വിജിഗീഷുവിന്റെ ചിരിയല്ല, ഉയർന്ന തിളനിലയിൽ വെന്തുരുകുന്നവന്റെ ഞരക്കമാണ് ഈ വാക്കുകളിൽ സ്പന്ദിതമാകുന്നത്.
Brain magic
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വേദഗണിതത്തിന്റെ ലളിതസൂത്രങ്ങള്‍ മുതല്‍ ഓര്‍മയുടെ രസതന്ത്രംവരെയുണ്ട് ഈ പുസ്തകത്തില്‍. കോടിക്കണക്കിന് മനുഷ്യരെ തന്റെ തലച്ചോറിലൊളിപ്പിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം ഭാവിതലമുറയ്ക്കായി ജി.എസ്. പ്രദീപ് വെളിപ്പെടുത്തുന്നു.
Delightful language puzzles
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.This book, with a good number of interesting puzzles – word puzzles, picture puzzles, crossword puzzles, word-changing and word-matching games, magic squares, comprehension questions, etc. – is designed to entertain you besides developing your language skills and evaluating your language abilities.This special book will also enhance the puzzler’s mental ability and foster intelligence and creative imagination.
Vidheyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. ”വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.
Grimminte kathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Alankara Orchidukal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കേരളത്തില്‍ പ്രചാരത്തിലുള്ള അലങ്കാര ഓര്‍ക്കിഡിനങ്ങളുടെ പ്രത്യേകതകളും കൃഷിരീതികളും വര്‍ണചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. ഓര്‍ക്കിഡ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഈ കൈപ്പുസ്തകത്തിലെ ഓരോ ലേഖനവും ഓര്‍ക്കിഡ് പോലെ ആകര്‍ഷകം.
51 Modern legends
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.A Modern Saga of Inspiring Lives 51 Modern Legends is a brief introduction to the extraordinary lives of some popular and famous world leaders, spiritual gurus, sports champions, business magnates, social activists, etc. who shaped our history. These splendid personalites inspire us to live a noble life and challenge us to improve the world.















