Shop
PSC Pareekshakalile Sasthram
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്ത് ക്രോഡീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. ശാസ്ത്രജ്ഞരെയും ശാസ്ത്രപ്രതിഭാസങ്ങളെയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു.
Malsaravediyilekku
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.സ്‌കൂള്‍ കലോത്സവങ്ങളില്‍ മാറ്റുരയ്ക്കാനായി ചടുലമായ പ്രസംഗങ്ങളുടെ സമാഹാരം. കാലികമായ വിഷയങ്ങളാണ് ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വേദികളില്‍ ഊര്‍ജം നിറയ്ക്കുന്ന രസകരങ്ങളായ ഈ പ്രസംഗങ്ങള്‍, പ്രഭാഷണകലയിലെ തുടക്കക്കാര്‍ക്കും അനുയോജ്യമാണ്.
Kanneerkkayal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കളുടെ മനഃസംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിലെ ഇതിവൃത്തം. പ്രമാണിത്തം നിലനിന്നിരുന്ന തറവാട്ടിലെ
സന്തതികള്‍ നേരിടുന്ന പട്ടിണിയുടെ നേര്‍ചിത്രം. ആ കുടുംബങ്ങളിലെ കണ്ണീരിന്റെ നാള്‍വഴികളിലൂടെ ഒരു യാത്ര.Janikkathavarude Jathakakurippukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു.
Creativity Quotient
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി സ്റ്റോറികള്‍, ടെക്നിക്കുകള്‍, ടെസ്റ്റുകള്‍ ഒക്കെ അടങ്ങുന്ന ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും സര്‍ഗാത്മക ചിന്താശൈലിയും ക്രിയാത്മക വ്യക്തിത്വവും നേടിയെടുക്കുന്നതിനുള്ള വിന്നിംഗ് ഫോര്‍മുലയാണ്.
Quarantinile Velicham
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ക്വാറന്റൈന്‍ ദിനങ്ങളിലെ മാനസിക-ശാരീരിക അസ്വസ്ഥതകളെയും ജീവിതാവസ്ഥകളെയും വിജയപൂര്‍വം തരണംചെയ്ത അനുഭവസാക്ഷ്യമാണ് ‘ക്വാറന്റൈനിലെ വെളിച്ചം’ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കഴിവുകളെ മികവുകളാക്കാനും അവയെ ക്രിയാത്മകമായ രീതിയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുവാനുമുള്ള സാധ്യതകള്‍ ക്വാറന്റൈന്‍ കാലഘട്ടത്തിലും നേടിയെടുക്കാമെന്നും, അസാധ്യതകള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന സാധ്യതയുടെ നുറുങ്ങുവെട്ടം സ്വന്തമാക്കാമെന്നുമുള്ള വലിയൊരു പ്രചോദനം ഏവര്‍ക്കും നല്‍കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം.
Kashmir
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.”ഭൂമിയിലെ പറുദീസ” എന്നു വാഴ്ത്തപ്പെട്ട ഒരു ദേശത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളാണ് ഈ പുസ്തകത്തില്‍. കാശ്മീരിന്റെ സുവര്‍ണചരിത്രത്തിനും വ്യഥിതവര്‍ത്തമാനത്തിനും ഇടയിലുള്ള ദൂരമാണ് ഈ യാത്രികന്‍ നടന്നുതീര്‍ക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ ഭീതിയുടെ താഴ്‌വരയായി തരംതാഴ്ത്തിയ ഒരു സ്വര്‍ഗഭൂമിയുടെ ആത്മാവ് ഇതില്‍ ദര്‍ശിക്കാം.
Misoi San
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്.
Adhunika Singaporile Athbhuthakazhchakal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സിങ്കപ്പൂര്‍ എന്ന അത്യാധുനിക നഗരരാഷ്ട്രത്തിലൂടെയുള്ള സഞ്ചാരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല, കൗതുകകരമായ കൊച്ചുകൊച്ചു വിശേഷങ്ങളില്‍പ്പോലും ഗ്രന്ഥകാരന്റെ മിഴികള്‍ പതിയുന്നു. ഈ എഴുത്തുശൈലി ”മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന സത്യന്‍ അന്തിക്കാട് സിനിമകളെ പ്രതിനിധാനംചെയ്യുന്നു” എന്ന് അവതാരികകാരന്‍.
One Arranged Murder
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Keshav has set up an investigation agency with his best friend, Saurabh. Can the two amateur detectives successfully solve another murder case that affects them personally? And where will it leave their friendship?
‘Ever since you found Prerna, I lost my best friend’ is what I told Saurabh.
Hi, this is Keshav, and Saurabh, my best friend, flatmate, colleague, and business partner, won’t talk to me. Because I made fun of him and his fiancée.
Saurabh and Prerna will be getting married soon. It is an arranged marriage. However, there is a more cheesy romance between them than any love-marriage couple.
On Karva Chauth, she fasted for him. She didn’t eat all day. In the evening, she called him and waited on the terrace for the moon and for Saurabh to break her fast. Excited, Saurabh ran up the steps of her three-story house. But when he reached …
Welcome to One Arranged Murder, an unputdownable thriller from India’s highest-selling author. A story about love, friendship, family, and crime, it will keep you entertained and hooked right till the end.Kunjalimarakkar
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
Virahardram Lalithaganangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ലളിതഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മനോഹരമായ 10 വിരഹഗാനങ്ങളുടെ സമാഹാരം. സംഗീതപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ഇമ്പമാര്‍ന്ന ഈണം പകര്‍ന്ന് ആലപിച്ച ഇതിലെ ഗാനങ്ങളുടെ സി.ഡി. ഉള്‍പ്പെടെ.
Ukrainile Balakadhakal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രയ്നില്‍നിന്നുള്ള ബാലകഥകള്‍. ഭാവനാസാമ്രാജ്യത്തിന് അതിര്‍ത്തി കല്പിക്കാത്ത കൊച്ചുകൂട്ടുകാരെ ഇതിലെ നിബ്ലി-കുബ്ലി കുഞ്ഞാടും പൂവാലന്‍ പൂങ്കോഴിയും സുന്ദരിബണ്ണും വയ്ക്കോല്‍ കാളയും ഒക്കെ അറിവിന്റെയും ആനന്ദത്തിന്റെയും ഒരു സ്വതന്ത്രറിപ്പബ്ലിക്കിലേക്കാണ് സ്വാഗതംചെയ്യുന്നത്.
Haindhava Mahatmyamuthukal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.അജ്ഞാനത്തില്‍നിന്നു ജ്ഞാനത്തിലേക്കും, പാപാന്ധകാരത്തില്‍നിന്നു സൂര്യതേജസ്സാര്‍ന്ന മോക്ഷത്തിലേക്കും ചരിക്കുന്ന ഒരു വിശ്വാസിക്ക് മാര്‍ഗദര്‍ശകമാകേണ്ട മഹാസത്യങ്ങളെ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകം. ഹൈന്ദവവിശ്വാസത്തിന്റെ പ്രഥമപ്രമാണങ്ങളാണ് വിലമതിക്കുവാനാകാത്ത ഈ മുത്തുകള്‍.
Ayikkottekkethra Vaal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.‘നാം ഇന്നിന്റെ നാണക്കേട്’ എന്ന സമസ്യയ്ക്ക്, ദര്‍ശനങ്ങളുടെ അധികഭാരമില്ലാതെ, ഒരു പൂരണമേകുന്ന കഥകള്‍. വളര്‍ന്നുവളര്‍ന്ന് നമ്മുടെ അല്പത്തരങ്ങള്‍ക്ക് തണലാകുന്ന ഒരു ആലും, നീണ്ടു നീണ്ട് സ്വന്തം കഴുത്തില്‍ കുരുക്കായി മുറുകുന്ന ഒരു വാലും ഇതില്‍ ദൃശ്യമാകുന്നു. നോട്ടും വോട്ടും ഫ്ളാറ്റും ബീഫും ബീവറേജുമൊക്കെ ഇവിടെ പൊളിച്ചടുക്കപ്പെടുന്നു.
Lakshyangal
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20.ചിലര് എല്ലാ ലക്ഷ്യങ്ങളും നേടുമ്പോള് ചിലര് വെറുതെ, നല്ല ജീവിതത്തിന്റെ സ്വപ്നം മാത്രം കണ്ട് കഴിയുന്നത് എന്തുകൊണ്ടാണ്? നിരാശയില്നിന്ന് സഫലീകരണത്തിലേക്ക് ഇതിനകം കണ്ടെത്തിയ വിജയവഴി കാണിച്ചുതരുന്നു, ഈ മേഖലയിൽ ഏറ്റവുമധികം വില്പ്പനയുള്ള പുസ്തകങ്ങളുടെ എഴുത്തുകാരന് -ബ്രയാന് ട്രേസി. നൂറായിരം പേര്-ദശലക്ഷക്കണക്കിന് തന്നെ-സ്ത്രീ പുരുഷ ഭേദമെന്യേ, ഈ വഴിയിൽ ഒന്നുമില്ലായ്മയില് നിന്ന് തുടങ്ങി മഹത്തായ വിജയം നേടിക്കഴിഞ്ഞു. നിങ്ങളുടെ സ്വപ്നം യാഥാര്ത്ഥ്യമാക്കാന് അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ അടിസ്ഥാന തത്വങ്ങള് ട്രേസി ഇവിടെ അവതരിപ്പിക്കുന്നു. ലക്ഷ്യം ഒരുക്കാനും നേടാനുമായി അതീവ ലളിതവും ശക്തവും ഫലപ്രദവുമായ വ്യവസ്ഥ ട്രേസി അവതരിപ്പിക്കുന്നു.
അസാധാരണമായ കാര്യങ്ങള് നേടുന്നതിന് ഇതിനകം ദശലക്ഷത്തിലധികം പേര് അവലംബിച്ച പദ്ധതി. പുതുക്കി, വിപുലീകരിച്ചതാണീ പതിപ്പ്. സെറ്റ് ചെയ്യാനും ഉറച്ചു നിൽക്കാനും ബുദ്ധിമുട്ടുള്ളതാണെങ്കിലും മികച്ച ഫലങ്ങൾ തരുന്ന മൂന്നു മേഖലകൾ -സമ്പത്ത്, കുടുംബം, ആരോഗ്യം- ഈ വിഷയങ്ങളില് മൂന്ന് പുതിയ അധ്യായങ്ങള് കൂട്ടി ചേര്ത്തിരിക്കുന്നു. ഇരുപത്തൊന്ന് അധ്യായങ്ങളില് ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങള്ക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിര്ണയിക്കുമെന്ന് നിങ്ങള് ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങള് ജീവിതത്തില് യഥാര്ത്ഥമായും വിലകാണുന്നത്, വരും വര്ഷങ്ങളില് നിങ്ങള്ക്കെന്താണ് യഥാര്ത്ഥത്തില് വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ്ങനെ കെട്ടിയുയര്ത്താമെന്നും ട്രേസി കാണിച്ചുതരുന്നു. എന്ത് സംഭവിച്ചാലും, ഓരോ പ്രശ്നവും തടസ്സവും ഫലപ്രദമായി നേരിട്ട് വെല്ലുവിളികള് അതിജീവിച്ച് ബുദ്ധിമുട്ടുകള് തരണംചെയ്ത് ലക്ഷ്യംനേടാനുള്ള വഴികള് ട്രേസി പറഞ്ഞ് തരുന്നു. നിങ്ങളുടെ ജീവിതത്തിലെ ശേഷിക്കുന്ന കാലം മുഴുവന് വലിയ നേട്ടത്തിനായി ഉപയോഗിക്കാവുന്ന വ്യവസ്ഥയാണ് നിങ്ങള് പഠിക്കുക.















