Shop
Kumaonile Narabhojikal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കോര്‍ബറ്റിന്റെ വേട്ടക്കഥകളില്‍ ഏറ്റവും പ്രശസ്തം. മനുഷ്യത്തീനികളായ കടുവകളെയും പുള്ളിപ്പുലികളെയും നായാടുന്ന ഒരു വേട്ടക്കാരന്റെ ജീവിതമാണ് ഈ താളുകളില്‍. വേട്ടയുടെ പത്ത് അസ്സല്‍ കഥകള്‍ ഓര്‍മയുടെ വനാന്തരങ്ങളില്‍നിന്ന് കണ്ടെടുത്ത് ചെറുവിശദാംശങ്ങളില്‍പ്പോലും ഉന്നമുറപ്പിച്ച് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. കാട്ടുവാസികളായ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം ഈ കൃതിയുടെ ഹൃദയത്തില്‍ ഇടമുണ്ട്. സംഗൃഹീതപുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍
Daivathinte Joli
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്‌നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള്‍ ഉള്ളിന്റെ ഉള്ളില്‍ കാത്തുവച്ച കഥകളുടെ സമാഹാരം.
Jeevanulla Pukakkuzhalukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വിഷപ്പുകച്ചുരുളുകളായി നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്ന പുസ്തകം. പുകവലിയുടെ, പുകയില ഉത്പന്നങ്ങളുടെ മാരകഫലങ്ങളെക്കുറിച്ച്, ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് സംസാരിക്കുന്നു. ചുണ്ടത്ത് എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്നത് ജീവിതംതന്നെയാണെന്ന സന്ദേശം കുട്ടികള്‍ക്കേകുന്ന രചന.
Ammachiraku
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് ഒരണിമുത്തുമാല തീർക്കാനും കുട്ടികൾക്ക് പ്രേരണനൽകുന്ന സമാഹാരം.
Kanakk Eluppam Padikkam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കണക്ക് ഒട്ടും കയ്‌പേറിയ വിഷയമല്ല! മറിച്ച്, തികച്ചും മധുരതരമാണ്. വിദ്യാര്‍ഥികളില്‍ ഗണിതാഭിരുചി വളര്‍ത്താനും ഏതു സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും എളുപ്പവഴിയിലൂടെ ഉത്തരം കണ്ടെത്താനും ഈ പുസ്തകം സഹായിക്കും. മത്സരപ്പരീക്ഷകള്‍ക്ക് നിസ്സംശയം ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ് ഇത്.
CHICAGOYILE MANJU
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഒരുപിടി കഥകളാണ്. ഷിക്കാഗോയിലെ മഞ്ഞ്. നിറം പിടിപ്പിച്ച പുറം കാഴ്ചകളല്ല, കൂടിക്കലർന്ന് നുരഞ്ഞുപൊന്തുന്ന മനുഷ്യജീവിതത്തിന്റെ അകം കാഴ്ചകളാണ് ഈ കഥകൾ. അമേരിക്കൻ മണ്ണിലേക്ക് പിഴുതുനടുന്ന കേരളീയജീവിതത്തിന്റെ പ്രലോഭനങ്ങളെ, ആകുലതകളെ, പൊങ്ങച്ചങ്ങളെ, തീർത്തും അതിവൈകാരികതയിൽനിന്ന് ഒഴിവാക്കി നേർത്ത ഒരു ചിരി ചുണ്ടിൽ നിറച്ചാണ് ഓരോ കഥയും പറയുന്നത്. ആൺ പെൺ ശരീരങ്ങളുടെ കാമനകളെ ഓരോ കഥയും റഡാറിലെന്നപോലെ പിടിച്ചെടുക്കുന്നു. ആത്യന്തികമായി മനുഷ്യന്റെ ജീവിതം ഒരോ മഞ്ഞുകാലം പോലെ അലിഞ്ഞുതീരുന്നതാണെന്ന് ഒട്ടും ദാർശനികതയില്ലാതെ അയത്നലളിതമായി പറഞ്ഞുതരുന്നു. രണ്ട് ദേശങ്ങളുടെ ഐഡന്റിറ്റി ഉള്ളിലുണരുന്ന മനുഷ്യരുടെ ഉഭയജീവിതത്തെ ഓരോ കഥയും വെളിപ്പെടുത്തുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയുടെ പ്രവാസം പ്രമേയമാകുന്ന 13 കഥകൾ.
Mahanaya Lincoln
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
Uyarchayude Nimisham
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.“എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.”
കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം.Tourism Quiz
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.പൊതുവിജ്ഞാനചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, വിനോദയാത്രകള്‍ക്കുള്ള ‘റൂട്ട് മാപ്പ്’ കൂടിയാണ് ഈ പ്രശ്‌നോത്തരി. ഇടങ്ങളും കാഴ്ചകളുമായി ഇന്ത്യയും കേരളവും ഇതില്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു. തീര്‍ഥാടനങ്ങള്‍ക്കും സാഹസികയാത്രകള്‍ക്കും പഠനയാത്രകള്‍ക്കും ഒക്കെ ചൂണ്ടുപലകയായ ഇതില്‍ ചരിത്രവും സംസ്‌കാരവും പരിസ്ഥിതിയും വിപണിയുമെല്ലാം കൂട്ടിക്കലരുന്നു. നമ്മുടെ നാടിനെയും നാട്ടുകാരെയും അടുത്തറിയാന്‍ സഹായിക്കും ഈ ക്വിസ് ബുക്ക്.
Manasasthram Aarkum Padikkam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മനഃശാസ്ത്രം ആര്‍ക്കും പഠിക്കത്തക്കവിധം ലളിതമാക്കിയും എന്നാല്‍ സാങ്കേതികത്വം ഒട്ടും നഷ്ടപ്പെടാതെയും തയ്യാറാക്കിയ ഈ പുസ്തകം ഏവര്‍ക്കും പ്രയോജനപ്പെടും. മനഃശാസ്ത്ര അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അവശ്യം സ്വന്തമാക്കേണ്ട പുസ്തകം.
Himalayathinte Nerukayil
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാരതഖണ്ഡത്തിന്റെ ശിരസ്സായ, ശ്രീപരമേശ്വരന്റെ ആസ്ഥാനമായ, കവികളുടെ നിത്യപ്രചോദനമായ, ഭാരതസംസ്‌കാരത്തിന്റെ പതാകവാഹകനായ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒരു സഞ്ചാരം. ഹിമാലയമെന്ന ദേവഭൂമിയയെ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും തേടുന്ന ഒരു തീര്‍ഥയാത്രയ്ക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വായനക്കാരനില്‍ ആത്മനിര്‍വൃതിയുടെ ആരതിയുഴിയുന്ന പുണ്യഗ്രന്ഥം.
Padapusthaka Quiz
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00..ജീവശാസ്ത്രം .ഭൗതികശാസ്ത്രം
.രസതന്ത്രം .സസ്യശാസ്ത്രം
.പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം
.സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം
.മലയാളം .വിവരസാങ്കേതികവിദ്യ
.പൊതുവിജ്ഞാനം
.കേരളം: അടിസ്ഥാനവിവരങ്ങള്‍
.ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍12 Bible Kathaprasangangal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്‍… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Udalaazham
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.നമ്മുടെ ഇരുണ്ട കാലത്തോട് ഇത്രമേല്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുകയും പ്രകോപിപ്പിക്കുകയും ഒരു പുനര്‍ വിചിന്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍ സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.
Aparichitha
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ജീവിതത്തിന്റെ ഊഷ്മളഭാവങ്ങളിലേക്കും ഊഷരഭാവങ്ങളിലേക്കും ദൃഷ്ടിപായിക്കുന്ന കഥയുള്ള കഥകള്‍. സുതാര്യമായ മനസ്സിനാല്‍ അതാര്യമായ ലോകങ്ങളിലേക്ക് വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വാഹകയും വ്യഥയുടെ കൂട്ടുകാരിയുമൊക്കെയാണ് ഈ എഴുത്തുകാരി. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ അവതാരിക.
Theere Cheriya Chilar Jeevichathinte Mudrakal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.തീരെ ചെറിയ ചിലർ കടന്നുപോയ ചരിത്രപ്പെരുവഴിയുടെ ആഖ്യാനമാണ് ഈ നോവൽ. സാമൂഹികപ്രസക്തികൊണ്ട് ശ്രദ്ധിക്കപ്പെട്ട ‘ഒസ്സാത്തി’ എന്ന നോവലിന്റെ രചയിതാവായ ബീനയുടെ പ്രഥമനോവൽ.















