CHICAGOYILE MANJU
Author: Thampy Antony
അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഒരുപിടി കഥകളാണ്. ഷിക്കാഗോയിലെ മഞ്ഞ്. നിറം പിടിപ്പിച്ച പുറം കാഴ്ചകളല്ല, കൂടിക്കലർന്ന് നുരഞ്ഞുപൊന്തുന്ന മനുഷ്യജീവിതത്തിന്റെ അകം കാഴ്ചകളാണ് ഈ കഥകൾ. അമേരിക്കൻ മണ്ണിലേക്ക് പിഴുതുനടുന്ന കേരളീയജീവിതത്തിന്റെ പ്രലോഭനങ്ങളെ, ആകുലതകളെ, പൊങ്ങച്ചങ്ങളെ, തീർത്തും അതിവൈകാരികതയിൽനിന്ന് ഒഴിവാക്കി നേർത്ത ഒരു ചിരി ചുണ്ടിൽ നിറച്ചാണ് ഓരോ കഥയും പറയുന്നത്. ആൺ പെൺ ശരീരങ്ങളുടെ കാമനകളെ ഓരോ കഥയും റഡാറിലെന്നപോലെ പിടിച്ചെടുക്കുന്നു. ആത്യന്തികമായി മനുഷ്യന്റെ ജീവിതം ഒരോ മഞ്ഞുകാലം പോലെ അലിഞ്ഞുതീരുന്നതാണെന്ന് ഒട്ടും ദാർശനികതയില്ലാതെ അയത്നലളിതമായി പറഞ്ഞുതരുന്നു. രണ്ട് ദേശങ്ങളുടെ ഐഡന്റിറ്റി ഉള്ളിലുണരുന്ന മനുഷ്യരുടെ ഉഭയജീവിതത്തെ ഓരോ കഥയും വെളിപ്പെടുത്തുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയുടെ പ്രവാസം പ്രമേയമാകുന്ന 13 കഥകൾ.
Out of stock