Shop
School Kalothsava Abhinayaganangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സ്‌കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. ആടിയും പാടിയും ഈ അഭിനയഗാനങ്ങളുടെ തട്ടകത്തില്‍ ചുവടുവെക്കുന്ന പൈതങ്ങള്‍, ഐക്യവും കാരുണ്യവും പ്രകൃതിസ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍കൂടി സ്വായത്തമാക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.
ORU DESHAM OONE VARAYKKUNNU
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.David Copperfield
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.
SREEDHANYAYUDE VIJAYAYATHRAKAL
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി അസിസ്റ്റന്റ് കലക്ടര്‍ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തില്‍, കൊച്ചുകൂരയില്‍ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങള്‍ക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.
അവതാരിക: എം.പി.വീരേന്ദ്രകുമാര്‍
Diabetic Vibhavangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
KAVANA
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തില്‍ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തില്‍പ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയവിമര്‍ശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തില്‍ വര്‍ഗീയ ഫാസിസം കൂടുതല്‍ക്കൂടുതല്‍ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങള്‍ക്ക് കഥകൊണ്ടാരു പ്രതിരോധം തീര്‍ക്കുന്ന കവണ, …. തുടങ്ങി ജംഗിള്‍ ബുക്ക്, ടോയ്‌ലെറ്റേ, കുന്നുംകര തോമ മകന്‍ റൊണാള്‍ഡ് (റപ്പായി)
ജനനം: 29. 8. 2018 – മരണം : 29. 8. 2018 എന്നിങ്ങനെ ഏഴു കഥകള്‍.സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Jungle Book
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ചെന്നായ്ക്കൂട്ടം പോറ്റിയ ‘കാടിന്റെ സന്തതി’യുടെ കഥ. ബാലു കരടിയും ബാഘീരന്‍ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ, ഷേര്‍ഖാന്‍ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ കാനനസാഹസങ്ങള്‍. ലോകമെങ്ങുമുള്ള കുട്ടികളുടെ – മുതിര്‍ന്നവരുടെയും – ഇഷ്ടകൃതിയാണ് ‘ജംഗിള്‍ ബുക്ക്.’ പുനരാഖ്യാനം: കിളിരൂര്‍ രാധാകൃഷ്ണന്‍.
Kuttikalum Vyakthithwa Roopeekaranavum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ, സ്നേഹം, പ്രോത്സാഹനം – വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാനശിലയാണിത്. ഭാവിജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ആത്മവിശ്വാസമേകുന്ന ‘ഉത്തേജകമരുന്നായി’ ഇവ പരിണമിക്കുന്നു എന്ന് മനശ്ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. പോഷകാഹാരംപോലെ പ്രധാനമാണ് വാത്സല്യപൂര്‍ണമായ കരുതലും. ഉയരങ്ങളിലേക്കു പറക്കുവാന്‍ ഇളംചിറകുകള്‍ക്ക് ഇത് ശക്തി പകരുന്നു. സമൂഹമാണ്, പ്രശ്നക്കാരായ കുട്ടികളുടെ പിറവിക്കു പിന്നില്‍; സ്വേച്ഛാധിപത്യപരമായ പാരന്റിങ് രീതിയും ഇതില്‍ പ്രതിയാണ്. ഉറച്ച ചുവടുകളോടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ മക്കള്‍ക്ക് കൈത്താങ്ങാകണം മാതാപിതാക്കള്‍ എന്ന അമൂല്യസന്ദേശമാണ് – ‘വളര്‍ത്തുനന്മ’യുടെ ഗുണപാഠമാണ് – ഈ പുസ്തകത്തിന്റെ ഓരോ താളിലും. അധ്യാപനപരിചയത്തിന്റെയും കൗണ്‍സലിങ് അനുഭവത്തിന്റെയും മുദ്രകള്‍ പേറുന്ന ഈ രചനയെ ”രക്ഷിതാക്കള്‍ക്ക് ഒരു രക്ഷിതാവ്” എന്നു വിശേഷിപ്പിക്കാം.
Nammude Bharanagadana
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാജ്യഭരണത്തെ സംബന്ധിച്ച മൗലികതത്ത്വങ്ങളും നിയമചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടന, ഒരു രാഷ്ട്രത്തിന്റെ നിലനില്പിനും അതിന്റെ ഔദ്യോഗികസംവിധാനത്തിനും അടിസ്ഥാനപ്രമാണമാണ്. ഭാരതത്തിന്റേതാകട്ടെ, എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയെല്ലാം സ്പര്‍ശിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അര്‍ഥവ്യാപ്തി. ഭാഷ-വര്‍ഗ-മത-സംസ്‌കാര വൈചിത്ര്യങ്ങള്‍ക്കുള്ളില്‍ അത് ഏകശിലാത്മകമെന്ന് ദേശത്തെ ഭാവനചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുതല്‍ പൗരന്റെ അവകാശങ്ങളും കടമകളും വരെ, പാര്‍ലമെന്റ് മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനവും വരെ – സമഗ്രവും ആധികാരികവുമായി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Tham Luangile Koottukar
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.
Gibrante Pranayothsavangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.“മേരി എൻ്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിൻ്റെ കരങ്ങളെ ചുംബിക്കാനും നിൻ്റെ കത്തുകൾ ആലപിക്കാനും കഴിവുണ്ട്.” പ്രണയിനി എന്നതിനെക്കൾ, ജിബ്രാനെ ഒരു പൈതലിനെപ്പോൽ പരിരക്ഷിച്ചവളായിരുന്നു മേരി. “എൻ്റെ അറിവുകളെയും വിശ്വാസങ്ങളെയും ഇത്രയും ബലപ്പെടുത്തിയ ആൾ ഈ ലോകത്ത് മറ്റെങ്ങുമില്ലല്ലോ” എന്ന് ജിബ്രാൻത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സഹഗാമിനിയുടെ അനുഗൃഹീതമായ കരത്തിനുമീതെ, പ്രകാശപൂർണമായ മിഴികൾക്കുമേലെ ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്‌തകത്തിൽ.
PSC 10th LEVEL PRELIMINARY EXAM LAST MINUTE REVISION
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, നാച്ച്വറല്‍ സയന്‍സ്, ഭൗതികശാസ്ത്രം, ലഘുഗണിതം, മെന്റല്‍ എബിലിറ്റി എന്നിങ്ങനെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.
OMR ആന്‍സര്‍ ഷീറ്റ് മാതൃക.
മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
ചോദ്യോത്തരങ്ങള്‍.ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി
പഠനപുരോഗതി സ്വയം മനസ്സിലാക്കാം.Makkale Valartham Veritta Vazhiyilude
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Pookunna Vakkukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Purana Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ആകാശമണ്ഡലത്തില്‍ നക്ഷത്രമായി ഇന്നും മിന്നിത്തിളങ്ങുന്ന ധ്രുവകുമാരന്റെ കഥ, ഋഷിതുല്യനായ വിഷ്ണുഭക്തന്‍ അംബരീഷരാജാവിന്റെ ചരിതം, തുളസിച്ചെടിയായി മാറിയ ലക്ഷ്മീദേവിയുടെ അവതാരകഥ, പക്ഷിശ്രേഷ്ഠനായ ഗരുഡന്റെ ജനനകഥ, ഭാഗവതപാരായണത്തിന്റെ മാഹാത്മ്യകഥ തുടങ്ങി, ഹൈന്ദവപുരാണങ്ങളില്‍ പരാമര്‍ശിതമാകുന്ന 18 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഭക്തിയുടെ പുണ്യം വഴിയുന്നതും ധര്‍മവഴിയിലേക്ക് വാതില്‍ തുറക്കുന്നതുമായ ‘പുരാണകഥകള്‍’ പൈതങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വാദ്യമാകും.
Appu Enna Poocha
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.















