KAVANA
Author: Santhosh Echikkanam
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തില്‍ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തില്‍പ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയവിമര്‍ശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തില്‍ വര്‍ഗീയ ഫാസിസം കൂടുതല്‍ക്കൂടുതല്‍ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങള്‍ക്ക് കഥകൊണ്ടാരു പ്രതിരോധം തീര്‍ക്കുന്ന കവണ, …. തുടങ്ങി ജംഗിള്‍ ബുക്ക്, ടോയ്‌ലെറ്റേ, കുന്നുംകര തോമ മകന്‍ റൊണാള്‍ഡ് (റപ്പായി)
ജനനം: 29. 8. 2018 – മരണം : 29. 8. 2018 എന്നിങ്ങനെ ഏഴു കഥകള്‍.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.