Shop
Veettuvalappile Kaalivalarthal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പാലിനും ഇറച്ചിക്കും ആവശ്യകത ഏറിവരുന്ന നമ്മുടെ നാട്ടില്‍ കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള ലാഭസാധ്യത വളരെയാണ്. കാലികളുടെ പരിചരണത്തിലും ആഹാരത്തിലും രോഗനിയന്ത്രണത്തിലുമെല്ലാം പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജനുസ്സുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ കാലിവളര്‍ത്തലിന്റെയും വിപണനത്തിന്റെയും വരെ രീതികള്‍ പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. നായ, മുയല്‍, പന്നി പരിപാലനരീതികളും വിവരിച്ചിരിക്കുന്നു.
Creativity Quotient
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി സ്റ്റോറികള്‍, ടെക്നിക്കുകള്‍, ടെസ്റ്റുകള്‍ ഒക്കെ അടങ്ങുന്ന ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും സര്‍ഗാത്മക ചിന്താശൈലിയും ക്രിയാത്മക വ്യക്തിത്വവും നേടിയെടുക്കുന്നതിനുള്ള വിന്നിംഗ് ഫോര്‍മുലയാണ്.
Misoi San
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്.
Ente Malayalam Nalla Malayalam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ശൈലികള്‍, തെറ്റും ശരിയും, കത്തുകള്‍, ഉപന്യാസം, അവധാരണം, അന്വാഖ്യാന സംഭാഷണം, ഒറ്റപ്പദം ഇനി അധ്യായങ്ങളിലൂടെ ഭാഷാപ്രയോഗത്തിന്റെ അനവധിയായ മുഖങ്ങള്‍ വെളിപ്പെടുത്തുകയും നാം പറയുകയും എഴുതുകയും ചെയ്യുന്ന വാക്കുകള്‍ക്ക് ശ്രേഷ്ംഭാഷയുടെ ചാരുതയേകുകയും ചെയ്യുകയാണ് ഈ പുസ്തകം.
Mahakshetra Vismayangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വിശ്വാസസങ്കല്പങ്ങളില്‍ ബൃഹദാകാരം പേറുന്ന മഹാക്ഷേത്ര സന്നിധാനങ്ങളിലൂടെയുള്ള ഒരു യാത്ര. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും സ്‌തോത്രകീര്‍ത്തനങ്ങള്‍കൊണ്ട് ഈ സ്വര്‍ഗകവാടങ്ങളെ വണങ്ങുകയാണ് ഗ്രന്ഥകാരന്‍. ദേശത്തിനും കാലത്തിനും അതീതമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളിലേക്ക് ഉപാസകര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഒരു വഴികാട്ടി.
Deal Them with a Difference
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Dieting Ariyendathellam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ആരോഗ്യകരമായ ശരീരാവസ്ഥ കൈവരിക്കുവാനായി സമയനിഷ്ഠയോടെ സമീകൃതാഹാരം ശീലമാക്കുകയാണ് ഡയറ്റിങ്. ജങ്ക്ഫുഡ് ഒഴിവാക്കുന്നതുമുതൽ, ദുശ്ശീലങ്ങളോടു വിടപറയുന്നതുമുതൽ, വ്യായാമവും രതിയും വരെ ഇതിൽ പ്രധാനമാണ്. ഡയറ്റിങ്, ന്യൂട്രീഷൻ മേഖലകളിലെ ഗ്രന്ഥകാരിയുടെ പ്രവൃത്തിപരിചയം, ഡയറ്റിങ്ങിനെക്കുറിച്ചുള്ള ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.
Deseeyathayude Samskarikamaanangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുന്ന പതിമൂന്നു ലേഖനങ്ങൾ. ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും അക്ഷരങ്ങൾകൊണ്ടെഴുതപ്പെട്ട ഈ ലേഖനങ്ങളിലൂടെ, അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനംചെയ്ത്, സൃഷ്ടി പരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടുന്നു എം.ജി.എസ്.
Johnson: Velichathe Pranayicha Oral
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
Malayala Leghu Vyakaranam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള വ്യാകരണപാഠങ്ങള്‍ സ്വയം പഠിക്കാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം, മതിയായ ഉദാഹരണങ്ങളോടെയും അനുബന്ധ അഭ്യാസങ്ങളോടെയും ഓരോ വിഷയവും അവതരിപ്പിക്കുന്നു. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, സംഖ്യാനിഘണ്ടു തുടങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Ilakarikal: Poshakangalude Kalavara
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
Pinakyoyude Sahasikayathrakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പിനാക്യോ എന്ന മരപ്പാവയുടെ, മനുഷ്യക്കുട്ടിയായുള്ള രൂപപരിണാമത്തിന്റെ അത്ഭുതകഥ. മുടന്തൻ കുറുക്കനും കുരുടൻ പൂച്ചയും നായപ്പോലീസും മറ്റും ഒരുക്കുന്ന കെണികളിൽനിന്നും രക്ഷപ്പെട്ട്, നുണപറയുമ്പോൾ നീളുന്ന മൂക്ക് എന്ന ശിക്ഷ ഏറ്റുവാങ്ങി, ഒടുവിൽ മാലാഖയുടെ അനുഗ്രഹത്താൽ പിനാക്യോ മനുഷ്യരൂപം നേടുന്നതിന്റെ കഥ. പുനരാഖ്യാനം: ജീകെ
108 Siva Kshetrangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പരശുരാമന്‍ പ്രതിഷ്ഠിച്ചതെന്ന് പുരാണപ്രസിദ്ധമായ, തൃശൂര്‍ ശ്രീവടക്കുന്നാഥക്ഷേത്രം മുതല്‍ ചിറയ്ക്കല്‍ മഹാദേവക്ഷേത്രം വരെയുള്ള 108 ശിവക്ഷേത്രങ്ങളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. ഭാര്‍ഗവരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത മലനാടിന്റെ ശ്രേയസ്സിനായി, അദ്ദേഹത്തിന്റെ അപേക്ഷയില്‍, കൈലാസനാഥന്‍ പാര്‍വതീസമേതനായി അധിവസിക്കുന്ന ‘ദക്ഷിണകൈലാസം’ വടക്കുന്നാഥക്ഷേത്രത്തിനാണ് ഇതില്‍ പ്രഥമസ്ഥാനം. പ്രാചീനകേരളത്തിലെ ശിവാലയങ്ങളിലൂടെയുള്ള ഒരു തീര്‍ഥാടനമായി പരിഗണിക്കാവുന്ന ഈ ചെറുഗ്രന്ഥത്തില്‍ ആ ദേവാലയങ്ങളുടെ ഉത്പത്തിയും ഐതിഹ്യവും പ്രതിഷ്ഠാമാഹാത്മ്യവും ആചാരാനുഷ്ഠാനങ്ങളും വിശേഷപൂജകളുമെല്ലാം പ്രതിപാദിക്കപ്പെടുന്നു. ക്ഷേത്രദര്‍ശനത്തിന് ഒരുങ്ങുന്നവര്‍ക്ക് ഈ കൈപ്പുസ്തകം ഒരു വഴികാട്ടിയാണ്. കൂടെ, 108 ശിവാലയസ്തോത്രവും ഉള്‍പ്പെടു ത്തിയിരിക്കുന്നു.
K-TET Vidhyabhyasa Manasasthra Chodhyavaly
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed. തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.Super Teacher
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം.
Tension Akattam Manasamadhanam Nedaam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.















