Shop
Kuranganum Kaalakkuttanum
കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന് നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് അവന് ഈ യാത്രയില്‍ കണ്ടെത്തുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Rasikan English
വാക്കുകള്ക്കുള്ളില്നിന്നും ഒരക്ഷരം മാറ്റിയാലോ! UNINFORMED എന്ന വാക്കില്‍നിന്നും N മാറ്റപ്പെട്ടാല്‍ UNIFORMED എന്ന് കിട്ടും; ഇതിലെ I മാറ്റിയാല്‍ UNFORMED എന്നായി. ഇത്തരം ശസ്ത്രക്രിയയുടെ പേരാണ് deletion. ചിലരിതിനെ elision എന്നും syncopation എന്നും വിളിക്കുന്നു. ഇതിന്റെ വിപരീതപ്രക്രിയ insertion എന്ന പേരിലറിയപ്പെടുന്നു. അതായത്, അക്ഷരം പുതുതായി ചേര്‍ത്ത് മറ്റൊരു വാക്കുണ്ടാക്കല്‍: REIGN – RESIGN.
ഈ രീതിയില്‍ ആന്തരിക ശസ്ത്രക്രിയ നടത്താവുന്ന ധാരാളം വാക്കുകള്‍ ഇംഗ്ലീഷില്‍ കാണാം.
ഇംഗ്ലിഷ് ഭാഷയുടെ നിരവധിയായ ഇത്തരം രസികത്തങ്ങള്‍ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരന്. വിനോദവും വിജ്ഞാനവും കരംകോര്‍ക്കുന്ന RECREATIONAL ENGLISH വിഭാഗത്തിനു മാതൃകയാകുന്ന ഈ പുസ്തകത്തിന്റെ വായന, ലോകഭാഷയിലൂടെയുള്ള ഒരു ‘amusement ride’ ആയിത്തീരുന്നു.₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Hrudayanombarangal
കണ്ണീരുകൊണ്ട് സങ്കടങ്ങള്‍ക്ക് തുലാഭാരം നേരുന്ന ഏകാകിയുടെ തേങ്ങലുകളാണീ കവിതകള്‍. ഒരു വരി വായിക്കുമ്പോള്‍ അവളുടെ ഹൃദയത്തെയാണ് തൊടുന്നത്. ഒരു കവിത വായിക്കുമ്പോള്‍ അവളുടെ ജീവിതത്തെയാണ് അറിയുന്നത്. അക്ഷരങ്ങളുടെ കാട്ടിലിരുന്ന് വാക്കുകളുടെ പൂമരം ഹൃദയത്തില്‍ സൂക്ഷിക്കുന്ന പൂജയില്‍ കൂജനങ്ങളാണ് ഇതിലെ ഓരോ കവിതയും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Career 2019
പരമ്പരാഗത കോഴ്സുകള്‍ക്കു മേല്‍ക്കൈ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നിങ്ങളുടെ ഭാവിയെ വിപ്ലവകരമായി പരിവര്‍ത്തനപ്പെടുത്തുവാന്‍ പര്യാപ്തമായ ചില കോഴ്സുകള്‍, അവയുടെ ഉള്ളടക്കം, തൊഴില്‍സാധ്യത തുടങ്ങിയവ പരിചയപ്പെടുത്തുന്ന കൈപ്പുസ്തകം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Thamburante Swantham Chimmutty
ശക്തന്‍തമ്പുരാന്റെ ധര്മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന് തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.KERALACHARITHRAM THIRUTHIKKURICHA MAHASAMBHAVANGAL
കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.Kuttikalkkulla Lakhuprasangangal
പ്രഭാഷണപീഠങ്ങളില് തിളങ്ങുന്നതോടൊപ്പം, മാനുഷികതയിലൂന്നിയ ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 30 പ്രസംഗങ്ങള്‍. കാലം ആവശ്യപ്പെടുന്നതും കുട്ടികള്‍ക്കു യോജിച്ചതുമായ വിഷയങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Kururammayude Manjula
പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Nadan Paneeyangal
സ്വാദും സ്വാസ്ഥ്യവും പ്രദാനംചെയ്യുന്ന ചില നാടന്പാനീയങ്ങള് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. കൃത്രിമനിറങ്ങളോ രാസക്കലര്പ്പുകളോ ചേരാത്ത ഇവ, ടോണിക്കിന്റെ ഫലം ചെയ്യും. അവലും ഉണ്ണിപ്പിണ്ടïിയും ഇതില്‍ പാനീയക്കൂട്ടുകളാകുന്നു. കഞ്ഞിവെള്ള സംഭാരം മുതല്‍ തക്കാളി സംഭാരം വരെ, വെള്ളരി ജ്യൂസ് മുതല്‍ പനനൊങ്ക് ജ്യൂസ് വരെ ഈ താളുകളില്‍ നിറയുന്നു. ചായ, കാപ്പി, ജാപ്പി, രസം, സൂപ്പ്, പുതുമകള്‍ വേറെയും.
₹70.00Original price was: ₹70.00.₹63.00Current price is: ₹63.00.Krishi Pazhamchollukaliloode
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Makaram Manjinodum Katinodum Paranjath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Hanumankathakal
മാരുതനന്ദനനും ശ്രീരാമഭക്തനുമായ വാനരശ്രേഷ്ഠന്റെ ആശ്ചര്യം ജനിപ്പിക്കുന്ന കഥകള്‍. ബുദ്ധിയിലും ശക്തിയും ഭക്തിയിലും അഗ്രേസരനായ ആഞ്ജനേയനെക്കുറിച്ചുള്ള നിരവധിയായ വിസ്മയവൃത്താന്തങ്ങള്. ഉദിച്ചുയരുന്ന സൂര്യന് പഴമെന്നു നിനച്ച് കുതിച്ചുയര്‍ന്ന കൈക്കുഞ്ഞും, ലങ്കയിലേക്കുള്ള സീതാന്വേഷണയാത്രയിലെ നായകനും, മരുത്വാമല അടര്‍ത്തിയെടുത്ത ബലശാലിയും, അര്‍ജുനന്റെ കൊടിയടയാളമായ സത്യവ്രതനുമൊക്കെ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.LET US DREAM: The Path to a Better Future
In the COVID crisis, the beloved shepherd of over one billion Catholics saw the cruelty and inequity of our society exposed more vividly than ever before. He also saw, in the resilience, generosity, and creativity of so many people, the means to rescue our society, our economy, and our planet. In direct, powerful prose, Pope Francis urges us not to let the pain be in vain.
He begins Let Us Dream by exploring what this crisis can teach us about how to handle upheaval of any kind in our own lives and the world at large. With unprecedented candor, he reveals how three crises in his own life changed him dramatically for the better. By its very nature, he shows, crisis presents us with a choice: we make a grievous error if we try to return to some pre-crisis state. But if we have the courage to change, we can emerge from the crisis better than before.
Francis then offers a brilliant, scathing critique of the systems and ideologies that conspired to produce the current crisis, from a global economy obsessed with profit and heedless of the people and environment it harms, to politicians who foment their people’s fear and use it to increase their own power at their people’s expense. He reminds us that Christians’ first duty is to serve others, especially the poor and the marginalized, just as Jesus did.
Finally, the Pope offers an inspiring and actionable blueprint for building a better world for all humanity by putting the poor and the planet at the heart of new thinking. For this plan, he draws not only on sacred sources, but on the latest findings from renowned scientists, economists, activists, and other thinkers. Yet rather than simply offer prescriptions, he shows how ordinary people acting together despite their differences can discover unforeseen possibilities.
Along the way, he offers dozens of wise and surprising observations on the value of unconventional thinking, on why we must dramatically increase women’s leadership in the Church and throughout society, on what he learned while scouring the streets of Buenos Aires with garbage-pickers, and much more.
₹499.00Original price was: ₹499.00.₹425.00Current price is: ₹425.00.Grandmaster Nihal Sarin
ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് എന്ന പതിനാലുകാരന്റെ ചെറുജീവചരിത്രം. ഓരോ ബാല്യവും ഒരു പ്രതിഭയാണ്, സ്വച്ഛന്ദം വിഹരിക്കുന്ന ബാലമനസ്സിന്റെ ചിറകുകള്‍ക്കുമേല്‍ ഭാരം കയറ്റിവയ്ക്കാതെ സ്വാതന്ത്ര്യത്തോടെ പറക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അവര്‍ പറന്നെത്തുന്നത് അനന്തമായ ഉയരങ്ങളിലാകും എന്ന പാഠമാണ് ബാലനായ നിഹാല്‍ വായനക്കാര്‍ക്കു നല്‍കുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















