Rasikan English
Author: O. Abootty
Item Code: 3306
Availability In Stock
വാക്കുകള്ക്കുള്ളില്നിന്നും ഒരക്ഷരം മാറ്റിയാലോ! UNINFORMED എന്ന വാക്കില്‍നിന്നും N മാറ്റപ്പെട്ടാല്‍ UNIFORMED എന്ന് കിട്ടും; ഇതിലെ I മാറ്റിയാല്‍ UNFORMED എന്നായി. ഇത്തരം ശസ്ത്രക്രിയയുടെ പേരാണ് deletion. ചിലരിതിനെ elision എന്നും syncopation എന്നും വിളിക്കുന്നു. ഇതിന്റെ വിപരീതപ്രക്രിയ insertion എന്ന പേരിലറിയപ്പെടുന്നു. അതായത്, അക്ഷരം പുതുതായി ചേര്‍ത്ത് മറ്റൊരു വാക്കുണ്ടാക്കല്‍: REIGN – RESIGN.
ഈ രീതിയില്‍ ആന്തരിക ശസ്ത്രക്രിയ നടത്താവുന്ന ധാരാളം വാക്കുകള്‍ ഇംഗ്ലീഷില്‍ കാണാം.
ഇംഗ്ലിഷ് ഭാഷയുടെ നിരവധിയായ ഇത്തരം രസികത്തങ്ങള്‍ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരന്. വിനോദവും വിജ്ഞാനവും കരംകോര്‍ക്കുന്ന RECREATIONAL ENGLISH വിഭാഗത്തിനു മാതൃകയാകുന്ന ഈ പുസ്തകത്തിന്റെ വായന, ലോകഭാഷയിലൂടെയുള്ള ഒരു ‘amusement ride’ ആയിത്തീരുന്നു.