Shop
Nilavunnunna Kutti
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.
Kunnimanikal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ചില ഹിന്ദുക്ഷേത്രങ്ങളില്‍ കുസൃതിക്കുരുന്നുകളെ മിടുക്കന്മാരും അച്ചടക്കമുള്ളവരുമാക്കിത്തീര്‍ക്കുന്നതിന് കുന്നിക്കുരു വാരിപ്പിക്കുന്ന ഒരു പതിവുണ്ട്. അതുപോലെ, പിഞ്ചോമനകളെ വിജ്ഞാന ശീലമുള്ളവരാക്കി മാറ്റിയെടുക്കുന്നതിന് ഈ കുന്നിമണികള്‍ വായിപ്പിക്കുന്നത് ഉചിതമായിരിക്കും. ബാലമനസ്സുകളെ പുളകമൂട്ടുന്ന കൊച്ചുകൊച്ചു കാവ്യശകലങ്ങളുടെ ഒരു കുരുന്നു കൂമ്പാരമാണ് കുന്നിമണികള്‍. നിങ്ങളുടെ വാത്സല്യനിധികളായ ഓമനക്കഞ്ഞുങ്ങളെ പാടിക്കേള്‍പ്പിക്കാനും അവരെക്കൊണ്ട് പാടിപ്പഠിപ്പിക്കാനും പറ്റിയ മുല്ലപ്പൂക്കളുടേയും അണ്ണാറക്കണ്ണന്റേയും ആനയുടേയും ചെമ്പോത്തിന്റേയും പൂമ്പാറ്റയുടേയും അമ്പിളിമാമന്റേയുമൊക്കെ ലോകത്തിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന ഈ കൃതിയില്‍.
Padikkanulla kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വായിച്ചുമടക്കുവാനുള്ളതല്ല, ജീവിതത്തിലേക്കു മലര്‍ക്കെ തുറന്നുവയ്ക്കുവാനുള്ളതാണ് ഈ പുസ്തകം – നിനവുകളില്‍ മിഠായിപോലെ മധുരം പുരട്ടുന്ന കഥാപുസ്തകം. ശുഭചിന്തയുടെ കെടാവിളക്കുകളാണ് ഇതിലെ രചനകള്‍; അവ കുട്ടികളുടെ ഭാവിയെ പ്രകാശമാനമാക്കും. സ്വഭാവത്തിലും മനോഭവത്തിലും വരുത്തുന്ന ചെറിയ തിരുത്തുകളിലുടെ വലിയ ശരികളിലേക്ക് ഉയരാം എന്നതാണ് ഇതിലെ അടിസ്ഥാനപാഠം; കുട്ടികള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഒരു പാഠം.
Sivarathrikku Sivalayaoottam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പന്ത്രണ്ട് ശിവക്ഷേത്രങ്ങള്‍, ഒരു രാത്രിയും പകലും കൊണ്ട് 110 കിലോമീറ്റര്‍ ദൂരം കാല്‍നടയായി ഓടി ദര്‍ശനം നടത്തുന്ന, വിചിത്രമായ ഒരു ആരാധനാരീതിയാണ് ശിവാലയഓട്ടം. ഇത് തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലല്ലാതെ ഭാരതത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. വര്‍ഷംതോറും ഓട്ടക്കാരുടേയും, വാഹനങ്ങളില്‍ സഞ്ചരിച്ച് ശിവാലയതീര്‍ത്ഥാടനം നടത്തുന്നവരുടേയും വര്‍ധനവ് ശിവാലയഓട്ടത്തെ ഒരു ടൂറിസം തീര്‍ത്ഥാടനമായി മാറ്റിയിരിക്കുന്നു.
Sthuthikal Keerthanangal Sthothrangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Pookunithamulla Pookkunilanji : Kumaranasante Balakavithakal – Ebook
₹140.00Original price was: ₹140.00.₹42.00Current price is: ₹42.00.സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.
Ningal ‘Q’vilanu
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20.ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് ഉദാഹരണം.
Nandhahasam
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നന്ദകിഷോറിന്റെ കൃതി. ഹാസ്യസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം നല്കുന്ന, സാമ്പ്രദായികരീതിയിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന തനതായ ആവിഷ്‌കാരശൈലിയിലുള്ള കൃതി. രചയിതാവിന്റെ രംഗാവബോധം ആഖ്യാനത്തിന്റെ മാറ്റു വർധിപ്പിക്കുന്നുണ്ട്.
Pithrukam
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്‌നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.
Pradirodhangal
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.ഭാഷയുടെ ലാവണ്യംകൊണ്ടും അനന്യമായ നിരൂപകദൃഷ്ടിയാലും വേർതിരിഞ്ഞുനിൽക്കുന്ന ആഷാമേനോന്റെ വിമർശനകലയുടെ അനശ്വരമുദ്രകൾ പതിഞ്ഞ കൃതി. ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുന്നതോടൊപ്പം, നീത്‌ഷെയുടെ വായന തന്നിലേല്പിച്ച പ്രഹരത്തെക്കുറിച്ചും ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നു.
Oru Manasinte Rasathanthram
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.
Arachakavaadiyayi Maaruna Malayali
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.വിമർശനകലയിൽ അദ്വിതീയനായ കെ.പി. അപ്പന്റെ ഈ പുസ്തകം, വിമർശകൻ എന്നാൽ സാഹിത്യവിമർശകൻ മാത്രമല്ലെന്നും സാമൂഹികവിമർശകൻ കൂടിയാണെന്നും ഓർമിപ്പിക്കുന്നു. സാമൂഹികവിമർശനം തന്റെകൂടി ഭാഗധേയമാണെന്ന് ഈ കൃതിയിലൂടെ എഴുത്തുകാരൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്.
Veettu Vibhavangal
₹50.00Original price was: ₹50.00.₹45.00Current price is: ₹45.00.സാധാരണ വീടുകള്‍ക്കാവശ്യമായ തികച്ചും സാധാരണമായ പാചകവിധികള്‍ മെഴുക്കുപുരട്ടികളും ചമ്മന്തികളും കൊണ്ടാട്ടങ്ങളും മാത്രമല്ല; മുട്ട, മീന്‍, ഇറച്ചി വിഭവങ്ങള്‍ മുതല്‍ പായസവും പുഡ്ഡിങും വൈഌം വരെ. അടുക്കളത്തോട്ടത്തില്‍നിന്നുതന്നെ ശേഖരിക്കുവാനാകുന്ന പച്ചക്കറികള്‍കൊണ്ടുള്ള നാടന്‍ വിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‌കിയിരിക്കുന്ന പുസ്‌തകം.
Just so Stories – Ebook
₹150.00Original price was: ₹150.00.₹45.00Current price is: ₹45.00.His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.
Parayipetta Panthirukulam: Karakkalamma
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പന്തിരുകുലത്തിലെ പെണ്‍സന്താനത്തെക്കുറിച്ച് പന്തിരുകുലത്തിലെ ഏക പെണ്‍സന്താനമായ കാരയ്‌ക്കലമ്മയുടെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് ഈ ഗ്രന്ഥത്തില്‍. കവളപ്പാറ കൊട്ടാരത്തിലെ അരുമയായി വളരുന്ന അവര്‍ ഭേദചിന്ത കൂടാതെ ഏവരുടെയും ദുരിതങ്ങളില്‍ സാന്ത്വനമായിത്തീര്‍ന്നു. കാലാന്തരേ അവര്‍ സ്വസഹോദരങ്ങളെ കണ്ടെത്തുന്നു, മാതൃശ്രാദ്ധത്തില്‍ പങ്കുചേരുന്നു. ഒടുവില്‍ ത്രികാലങ്ങളെ അതിക്രമിച്ച് പരമപദം പ്രാപിക്കുന്നു.
Parayipetta Pandirukulam: Naranathubranthan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുന്നിന്‍നിറുകയിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിച്ചിതറുന്നതു കണ്ട് ആര്‍ത്തുചിരിച്ച നാറാണന്‍! ആ ഭ്രാന്തന്‍ വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്‌കരിച്ച ആ പെരുംജ്ഞാനിയുടെ ജീവിതപ്പാതകള്‍. രായല്ലൂര്‍ മലമുകളില്‍ തിരുവാതിര നക്ഷത്രംപോലെ ഇന്നും തിളങ്ങിനില്‍ക്കുന്ന വെളിച്ചത്തിന്റെ അകംപൊരുളുകള്‍.















