• -15%

    A TALE OF TWO CITIES

    A Tale of Two Cities is Charles Dickens’s great historical novel, set against the violent upheaval of the French Revolution. The most famous and perhaps the most popular of his works, it compresses an event of immense complexity to the scale of a family history, with a cast of characters that includes a bloodthirsty ogress and an antihero as believably flawed as any in modern fiction. Though the least typical of the author’s novels, A Tale of Two Cities still underscores many of his enduring themes—imprisonment, injustice, social anarchy, resurrection, and the renunciation that fosters renewal.

    Original price was: ₹250.00.Current price is: ₹212.00.
  • -20%

    Ramayanakathamrutham

    ‘രാമായണകഥാമൃതം’ കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. അക്ഷരത്തോടുള്ള സമീപനവും അതിലുള്ള പരിചയവും അടിമുടി വികസിക്കുകയും ചെയ്യും. ജീവിതവിജയത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയില്‍ത്തന്നെ ഉപയോഗിക്കാവുന്ന പാഥേയം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി.

    Original price was: ₹100.00.Current price is: ₹80.00.
  • -15%

    HANGWOMAN

    The Hangwoman is a story based on the Indian culture of caste and religion. The story illustrated in Kolkata narrates  about a family’s culture and profession of “executioner” which was being performed by men from decades.

    Original price was: ₹599.00.Current price is: ₹509.00.
  • -20%

    Nammude Nalla Bhasha

    മലയാളഭാഷയുടെ ഉപയോഗത്തില്‍ നാം വരുത്തുന്ന ചില തെറ്റുകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകം. പാഠപുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും, നിത്യസംഭാഷണങ്ങള്‍ വരെ, ഇതില്‍ നല്ല ഭാഷയുടെ സ്‌കാനറിലൂടെ കടന്നുപോകുന്നു. അപപാഠങ്ങളും വികലപാഠങ്ങളും ഇവിടെ വിചാരണ നേരിടുന്നു. ‘സാക്ഷാല്‍ ബ്രഹ്മംതന്നെയീ പദം’ എന്നു കൈരളിയെ പഠിപ്പിച്ച മഹാരഥന്മാര്‍ക്കുള്ള നമസ്‌കാരംകൂടിയാണിത്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    NAANIVELYAMMA

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Nammude Poochedikalum Poomarangalum

    വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    Out Of Stock

    ASHWATHAMA

    കാലത്തിന്റെ പകയടങ്ങാത്ത ഒളിയിടങ്ങളിലൂടെ ശാപമോക്ഷങ്ങള്‍ തേടി അലഞ്ഞ പുല്ലാശേരി മനയ്ക്കല്‍ കുഞ്ചുണ്ണിയുടെ കഥ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Kayamkulam Kochunny

    പാവപ്പെട്ടവര്‍ക്കുവേണ്ടി കള്ളനായിമാറിയ കൊച്ചുണ്ണിയുടെ കഥ. ഒളിച്ചിരുന്ന് പയറ്റുമുറകള്‍ അഭ്യസിച്ച, ‘ധനവാന്മാരായ ദുഷ്ടന്മാരെ’ കൊള്ളയടിച്ച, കണ്‍കെട്ടുകാട്ടിയ കൊച്ചുണ്ണി കേരളീയരുടെ മനസ്സുകവര്‍ന്ന ഒരു മോഷ്ടാവാണ്. ആ സംഭവബഹുലമായ ജീവിതമാണ് ഈ പേജുകളില്‍.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    MADHURAM NINTE JEEVITHAM

    ബൈബിളിന്റെ വെളിച്ചത്തില്‍ മേരിയെ കണ്ടെടുക്കുകയാണിവിടെ കെ.പി. അപ്പന്‍. തന്റെ ബൈബിള്‍വായനയുടെ തീവ്രാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പുതിയ വിജ്ഞാനശാഖയായ മേരിയോളജിയെ മലയാളത്തിനു പരിചയപ്പെടുത്തുകകൂടിയാണ് അദ്ദേഹം.

    Original price was: ₹75.00.Current price is: ₹60.00.
  • -20%

    Draw & colour Fruits with Oil Pastels

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    HAMSAGANAM

    ടി.പത്മനാഭന്റെ കഥാപാത്രങ്ങളിലധികവും ഒറ്റയാനമാരും ദുഖിതരുമാണ്. ഇന്ദ്രിയസംവേദ്യമായ ഭാഷയും അതിനിടയില്‍ ഉയിര്‍ന്നുപൊന്തുന്ന പത്തുകഥകളിലെ വിവരണാതീതമായ ഭാവശില്പവും ജീവിതത്തിന്റെ വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Parayipetta Pandhirukulam

    പറയിപെറ്റ പന്തിരുകുലത്തിന്റെ കുടുംബപുരാണം മലയാളിഹൃദയങ്ങളില്‍ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പതിഞ്ഞുകിടക്കുന്ന ഒന്നാണ്. ബ്രാഹ്മണനായ വരരുചിക്കും പത്‌നിയായ പറയിക്കും അവരുടെ ദേശാന്തരഗമനങ്ങളില്‍ പിറന്ന, ‘വായുള്ള പിള്ള’ ആയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മക്കള്‍ – അഗ്‌നിഹോത്രി മുതല്‍ പാക്കനാര്‍ വരെ. ആ സഹോദരങ്ങളുടെ ജീവിതപ്പാതകളിലേക്കാണ്, 11 ഖണ്ഡങ്ങളിലൂടെ ഈ പുസ്തകം ചുവടുവയ്ക്കുന്നത്.

     

    Original price was: ₹500.00.Current price is: ₹400.00.
  • -20%

    Thalavara thiruthunna Thoolika

    ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരി ഇവിടെ കേട്ടുപഴകിയ സിദ്ധാന്തങ്ങള്‍ക്കല്ല, സ്വന്തം ആത്മാവിന്റെ ഭാഷണങ്ങള്‍ക്കാണ് കാതുകൊടുക്കുന്നത്. ശിരോലിഖിതം മായ്ച്ചുവരയ്ക്കുവാന്‍, കൂടുതല്‍ ജീവയോഗ്യമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുവാന്‍ കെല്പുള്ളതാണ് ഈ പെണ്‍തൂലിക. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പായുടെ അവതാരിക.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    APADHASANCHARIKALKKU ORU KAIPPUSTHAKAM

    തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കെണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍. ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍.

    Original price was: ₹75.00.Current price is: ₹60.00.
  • -20%

    Oushada Sasyalokam

    ഭൂമുഖത്തെ എല്ലാ ചെടികളും ഔഷധഗുണമുള്ളവയാണ്. അവയുടെ സൗഖ്യദായക സവിശേഷതകള്‍ നമുക്ക് അജ്ഞാതമാണെന്നുമാത്രം. കുഷ്ഠത്തിന് ഉങ്ങ്, ശ്വാസംമുട്ടലിന് അരൂത, നേത്രരോഗങ്ങള്‍ക്ക് കാശാവ്, പൊള്ളലിന് കറ്റാര്‍വാഴ – രോഗപ്രതിരോധമേകുന്ന സസ്യജാതികള്‍ എത്രയെത്ര! ഇങ്ങനെ, സസ്യങ്ങളെക്കുറിച്ച്, അതിന്റെ ഔഷധവീര്യത്തെക്കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഈ പുസ്തകം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    RAFFLESIA

    പരിഭാഷ: എന്‍. ശ്രീകുമാര്‍

    വിവാഹിതനും മധ്യവയസ്‌കനുമായ അന്റോയിന്‍ എന്ന ഫ്രഞ്ചുകാരന്‍ ഭാര്യയുടെ വിശ്വാസവഞ്ചനയെക്കുറിച്ച് അറിയുന്നു. എന്നാല്‍ ഒറ്റപ്പെടുമെന്ന ഭീതിമൂലം പ്രണയബന്ധം അറിഞ്ഞതായി അയാള്‍ അവളോട് പറയുന്നില്ല. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി മരാക്കെഷിലെത്തുന്ന അന്റോയിന്‍ അസാധാരണത്വവും നിഗൂഢതയും ചുഴലുന്ന അനലിസയെന്ന സ്പാനിഷ് വനിതയുമായി അടുക്കുന്നു. അവളോടൊത്തുള്ള ഉല്ലാസയാത്രകള്‍ സ്വന്തം ആകുലതകള്‍ മറക്കാന്‍ അന്റോയിന് സഹായകമാണ്; അയാള്‍ അവളുമായി ഗാഢപ്രണയത്തിലാകുന്നു. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുന്നു; ഭാര്യയോടിക്കാര്യം പറയാന്‍ ഒരുങ്ങുകയാണ് അയാള്‍. പാരീസില്‍വെച്ച് പരസ്പരം കാണാമെന്ന് അന്റോയിനും അനലിസയും തീരുമാനിച്ചു. എന്നാല്‍ അതിന് നിമിഷങ്ങള്‍ മാത്രം ബാക്കി… അവളെ കാത്ത് ഒരു പിസേരിയയില്‍ അയാളിരുന്നു. മുഖംമൂടി ധരിച്ച ഒരാള്‍ കാറില്‍ നിന്നിറങ്ങിവന്ന് ചുറ്റുപാടും നിറയൊഴിച്ചു. മേശപ്പുറത്തെ ഗ്ലാസ് പൊട്ടിച്ചിതറുന്നതും ഷര്‍ട്ടില്‍ ചോര പുരണ്ടതും അയാള്‍ മനസ്സിലാക്കുന്നു.
    പിന്നീട്..? അകലെനിന്നു കാണുമ്പോള്‍ സുന്ദരമായ എന്നാല്‍ ശവത്തിന്റെ മണമുള്ള റഫ്‌ലീസിയ പുഷ്പം പോലെയുള്ള കഥ.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    School Kalothsava Abhinayaganangal

    സ്‌കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. ആടിയും പാടിയും ഈ അഭിനയഗാനങ്ങളുടെ തട്ടകത്തില്‍ ചുവടുവെക്കുന്ന പൈതങ്ങള്‍, ഐക്യവും കാരുണ്യവും പ്രകൃതിസ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍കൂടി സ്വായത്തമാക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    ORU DESHAM OONE VARAYKKUNNU

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    David Copperfield

    ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    SREEDHANYAYUDE VIJAYAYATHRAKAL

    ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി അസിസ്റ്റന്റ് കലക്ടര്‍ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തില്‍, കൊച്ചുകൂരയില്‍ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങള്‍ക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.

    അവതാരിക: എം.പി.വീരേന്ദ്രകുമാര്‍

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Diabetic Vibhavangal

    പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    KAVANA

    കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തില്‍ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തില്‍പ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയവിമര്‍ശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തില്‍ വര്‍ഗീയ ഫാസിസം കൂടുതല്‍ക്കൂടുതല്‍ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങള്‍ക്ക് കഥകൊണ്ടാരു പ്രതിരോധം തീര്‍ക്കുന്ന കവണ, …. തുടങ്ങി ജംഗിള്‍ ബുക്ക്, ടോയ്‌ലെറ്റേ, കുന്നുംകര തോമ മകന്‍ റൊണാള്‍ഡ് (റപ്പായി)
    ജനനം: 29. 8. 2018 – മരണം : 29. 8. 2018 എന്നിങ്ങനെ ഏഴു കഥകള്‍.

    സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

    Original price was: ₹160.00.Current price is: ₹128.00.
  • -20%
    Out Of Stock

    Jungle Book

    ചെന്നായ്ക്കൂട്ടം പോറ്റിയ ‘കാടിന്റെ സന്തതി’യുടെ കഥ. ബാലു കരടിയും ബാഘീരന്‍ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ, ഷേര്‍ഖാന്‍ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ കാനനസാഹസങ്ങള്‍. ലോകമെങ്ങുമുള്ള കുട്ടികളുടെ – മുതിര്‍ന്നവരുടെയും – ഇഷ്ടകൃതിയാണ് ‘ജംഗിള്‍ ബുക്ക്.’ പുനരാഖ്യാനം: കിളിരൂര്‍ രാധാകൃഷ്ണന്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kuttikalum Vyakthithwa Roopeekaranavum

    രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ, സ്നേഹം, പ്രോത്സാഹനം – വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാനശിലയാണിത്. ഭാവിജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ആത്മവിശ്വാസമേകുന്ന ‘ഉത്തേജകമരുന്നായി’ ഇവ പരിണമിക്കുന്നു എന്ന് മനശ്ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. പോഷകാഹാരംപോലെ പ്രധാനമാണ് വാത്സല്യപൂര്‍ണമായ കരുതലും. ഉയരങ്ങളിലേക്കു പറക്കുവാന്‍ ഇളംചിറകുകള്‍ക്ക് ഇത് ശക്തി പകരുന്നു. സമൂഹമാണ്, പ്രശ്നക്കാരായ കുട്ടികളുടെ പിറവിക്കു പിന്നില്‍; സ്വേച്ഛാധിപത്യപരമായ പാരന്റിങ് രീതിയും ഇതില്‍ പ്രതിയാണ്. ഉറച്ച ചുവടുകളോടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ മക്കള്‍ക്ക് കൈത്താങ്ങാകണം മാതാപിതാക്കള്‍ എന്ന അമൂല്യസന്ദേശമാണ് – ‘വളര്‍ത്തുനന്മ’യുടെ ഗുണപാഠമാണ് – ഈ പുസ്തകത്തിന്റെ ഓരോ താളിലും. അധ്യാപനപരിചയത്തിന്റെയും കൗണ്‍സലിങ് അനുഭവത്തിന്റെയും മുദ്രകള്‍ പേറുന്ന ഈ രചനയെ ”രക്ഷിതാക്കള്‍ക്ക് ഒരു രക്ഷിതാവ്” എന്നു വിശേഷിപ്പിക്കാം.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Nammude Bharanagadana

    രാജ്യഭരണത്തെ സംബന്ധിച്ച മൗലികതത്ത്വങ്ങളും നിയമചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടന, ഒരു രാഷ്ട്രത്തിന്റെ നിലനില്പിനും അതിന്റെ ഔദ്യോഗികസംവിധാനത്തിനും അടിസ്ഥാനപ്രമാണമാണ്. ഭാരതത്തിന്റേതാകട്ടെ, എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയെല്ലാം സ്പര്‍ശിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അര്‍ഥവ്യാപ്തി. ഭാഷ-വര്‍ഗ-മത-സംസ്‌കാര വൈചിത്ര്യങ്ങള്‍ക്കുള്ളില്‍ അത് ഏകശിലാത്മകമെന്ന് ദേശത്തെ ഭാവനചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുതല്‍ പൗരന്റെ അവകാശങ്ങളും കടമകളും വരെ, പാര്‍ലമെന്റ് മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനവും വരെ – സമഗ്രവും ആധികാരികവുമായി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Tham Luangile Koottukar

    വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Gibrante Pranayothsavangal

    “മേരി എൻ്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിൻ്റെ കരങ്ങളെ ചുംബിക്കാനും നിൻ്റെ കത്തുകൾ ആലപിക്കാനും കഴിവുണ്ട്.” പ്രണയിനി എന്നതിനെക്കൾ, ജിബ്രാനെ ഒരു പൈതലിനെപ്പോൽ പരിരക്ഷിച്ചവളായിരുന്നു മേരി. “എൻ്റെ അറിവുകളെയും വിശ്വാസങ്ങളെയും ഇത്രയും ബലപ്പെടുത്തിയ ആൾ ഈ ലോകത്ത് മറ്റെങ്ങുമില്ലല്ലോ” എന്ന് ജിബ്രാൻത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സഹഗാമിനിയുടെ അനുഗൃഹീതമായ കരത്തിനുമീതെ, പ്രകാശപൂർണമായ മിഴികൾക്കുമേലെ ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്‌തകത്തിൽ.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    PSC 10th LEVEL PRELIMINARY EXAM LAST MINUTE REVISION

    പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, നാച്ച്വറല്‍ സയന്‍സ്, ഭൗതികശാസ്ത്രം, ലഘുഗണിതം, മെന്റല്‍ എബിലിറ്റി എന്നിങ്ങനെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.

    OMR ആന്‍സര്‍ ഷീറ്റ് മാതൃക.

    മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
    ചോദ്യോത്തരങ്ങള്‍.

    ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി
    പഠനപുരോഗതി സ്വയം മനസ്സിലാക്കാം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Makkale Valartham Veritta Vazhiyilude

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Pookunna Vakkukal

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    Purana Kathakal

    ആകാശമണ്ഡലത്തില്‍ നക്ഷത്രമായി ഇന്നും മിന്നിത്തിളങ്ങുന്ന ധ്രുവകുമാരന്റെ കഥ, ഋഷിതുല്യനായ വിഷ്ണുഭക്തന്‍ അംബരീഷരാജാവിന്റെ ചരിതം, തുളസിച്ചെടിയായി മാറിയ ലക്ഷ്മീദേവിയുടെ അവതാരകഥ, പക്ഷിശ്രേഷ്ഠനായ ഗരുഡന്റെ ജനനകഥ, ഭാഗവതപാരായണത്തിന്റെ മാഹാത്മ്യകഥ തുടങ്ങി, ഹൈന്ദവപുരാണങ്ങളില്‍ പരാമര്‍ശിതമാകുന്ന 18 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഭക്തിയുടെ പുണ്യം വഴിയുന്നതും ധര്‍മവഴിയിലേക്ക് വാതില്‍ തുറക്കുന്നതുമായ ‘പുരാണകഥകള്‍’ പൈതങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വാദ്യമാകും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Appu Enna Poocha

    ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.

    Original price was: ₹60.00.Current price is: ₹48.00.