RAFFLESIA

Author: Alice Dodgson

200.00 160.00 20%
Item Code: 3278
Availability In Stock

പരിഭാഷ: എന്‍. ശ്രീകുമാര്‍

വിവാഹിതനും മധ്യവയസ്‌കനുമായ അന്റോയിന്‍ എന്ന ഫ്രഞ്ചുകാരന്‍ ഭാര്യയുടെ വിശ്വാസവഞ്ചനയെക്കുറിച്ച് അറിയുന്നു. എന്നാല്‍ ഒറ്റപ്പെടുമെന്ന ഭീതിമൂലം പ്രണയബന്ധം അറിഞ്ഞതായി അയാള്‍ അവളോട് പറയുന്നില്ല. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി മരാക്കെഷിലെത്തുന്ന അന്റോയിന്‍ അസാധാരണത്വവും നിഗൂഢതയും ചുഴലുന്ന അനലിസയെന്ന സ്പാനിഷ് വനിതയുമായി അടുക്കുന്നു. അവളോടൊത്തുള്ള ഉല്ലാസയാത്രകള്‍ സ്വന്തം ആകുലതകള്‍ മറക്കാന്‍ അന്റോയിന് സഹായകമാണ്; അയാള്‍ അവളുമായി ഗാഢപ്രണയത്തിലാകുന്നു. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുന്നു; ഭാര്യയോടിക്കാര്യം പറയാന്‍ ഒരുങ്ങുകയാണ് അയാള്‍. പാരീസില്‍വെച്ച് പരസ്പരം കാണാമെന്ന് അന്റോയിനും അനലിസയും തീരുമാനിച്ചു. എന്നാല്‍ അതിന് നിമിഷങ്ങള്‍ മാത്രം ബാക്കി… അവളെ കാത്ത് ഒരു പിസേരിയയില്‍ അയാളിരുന്നു. മുഖംമൂടി ധരിച്ച ഒരാള്‍ കാറില്‍ നിന്നിറങ്ങിവന്ന് ചുറ്റുപാടും നിറയൊഴിച്ചു. മേശപ്പുറത്തെ ഗ്ലാസ് പൊട്ടിച്ചിതറുന്നതും ഷര്‍ട്ടില്‍ ചോര പുരണ്ടതും അയാള്‍ മനസ്സിലാക്കുന്നു.
പിന്നീട്..? അകലെനിന്നു കാണുമ്പോള്‍ സുന്ദരമായ എന്നാല്‍ ശവത്തിന്റെ മണമുള്ള റഫ്‌ലീസിയ പുഷ്പം പോലെയുള്ള കഥ.