• -20%
    Out Of Stock

    Poruthi Thuzhanjethiya Jeevithanouka

    വാനോളം പ്രശംസിച്ചാല്‍ മതിയോ? പോരാ, അതുക്കും മേലെ. മേലെഴുതിയ വിശേഷണങ്ങള്‍ കുറിച്ചിരിക്കുന്നത് മക്കളായ ഞങ്ങളുടെ മനസ്സില്‍ തട്ടിയ വരികളാണ്. ഒരു പിഞ്ചുബാലന്റെ ബാല്യവും കൗമാരവും തീര്‍ത്തും അവഗണനയുടേയും പരിഹാസത്തിന്റേയും അതുപോലെതന്നെ ഒറ്റപ്പെടുത്തലിന്റേയും ആകത്തുകയായിരുന്നുവെങ്കില്‍, പിറകെ വന്ന യൗവനം ഞങ്ങളുടെ പിതാവിനു സമ്മാനിച്ചത് വിവിധങ്ങളായ
    പ്രതിസന്ധിഘട്ടങ്ങളായിരുന്നു. ലാളിത്യവും തനിമയും ഇഴചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഹൃദയസ്പര്‍ശിയായ ഈ രചന ഞങ്ങളുടെ പിതാവിന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന്
    ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളുടെ വാത്സല്യപിതാവിന്റെ ഈശ്വരവിശ്വാസവും ദൈവഭയവും അനീതിക്കെതിരെയുള്ള ഒറ്റയാള്‍പോരാട്ടവും അതിലുപരി കഠിനാധ്വാനത്തിന്റെ നേര്‍ചിത്രവും ഈ രചന വരച്ചുകാട്ടുന്നു.

    സ്‌നേഹപൂര്‍വം: മകന്‍ റിയോ ജോണ്‍സ് തെക്കത്ത്

    മകള്‍ റിഷ്മു ജോണ്‍സ് തെക്കത്ത്‌

    Original price was: ₹500.00.Current price is: ₹400.00.
  • -20%

    KILIKKALAM

    ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍… അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടംപോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം!

    മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    MAYATHA ORMAKAL

    നമ്മുടെ വാത്സല്യവാന്‍ ശ്രീ.റ്റി.ഒ. ജേക്കബ് ഐ.പി.എസ്. തന്റെ സ്തുത്യര്‍ഹമായ ഔദ്യോഗിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ ആത്മാവില്‍ ചാലിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആത്മ കഥാംശമുള്ള രചനയാണ് മായാത്ത ഓര്‍മ്മകള്‍ എന്ന ഗ്രന്ഥം. സഭയിലും സമൂഹത്തിലും അദ്ദേഹത്തെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച മാന്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഏറെ ആഴമുള്ള വ്യക്തിബന്ധങ്ങളുടെ ഊഷ്മളമായ വിവരണങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
    Baselios Marthoma Paulose II
    Catholicos of Apostolic Throne of St Thomas and Malankara Metropolitan

    റ്റി.ഒ. ജേക്കബിന്റെ ആത്മകഥ തന്റെ സര്‍വ്വീസിനേയും സഭാവിശ്വാസത്തേയും ഒരുപോലെ കൊണ്ടുപോയ കഥ വിവരിക്കുന്നുണ്ട്. എല്ലാവരുടേയും സര്‍വ്വീസിലും ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍, വളരെ ഭംഗിയായി അതിജീവിക്കാനും അത് വ്യക്തമായി ആത്മകഥയില്‍ പറയാനും റ്റി.ഒ. ജേക്കബിന് കഴിഞ്ഞു.
    Dr. Alexander Jacob IPS
    Director General of Police (Retd.), Kerala

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    The Playfulness Of God

    This book contains 17 amazing stories which is delightful to read for the young readers. Written in simple English, these stories will develop a positive thinking in children.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Balakarshakan

    താളത്തിലുള്ള നല്ല കവിതകള്‍ കേള്‍ക്കാനും വായിക്കാനും കുട്ടികള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്. നമുക്കു ചുറ്റും കാണുന്ന കാഴ്ചകളിലൂടെ ശാസ്ത്രബോധവും പുരോഗമനപരമായ ആശയങ്ങളും സദ്ചിന്തകളും കുട്ടികളില്‍ സന്നിവേശിപ്പിക്കാന്‍ കരുത്തുള്ള അന്‍പതു കവിതകളുടെ സമ്പുടമാണ് ‘ബാലകര്‍ഷകന്‍.’ വിദ്യാര്‍ഥികള്‍, ഭവനം, ബാലകര്‍ഷകന്‍, കാഴ്ചബംഗ്ലാവ്, ഗാന്ധിചിന്തകള്‍, നെല്ല്, മഴവില്ല്, വിസ്മയക്കാഴ്ചകള്‍ തുടങ്ങി എല്ലാ കവിതകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വദിക്കാവുന്നതാണ്. മൊബൈല്‍ ഗെയിമുകളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ഇതു പോലെയുള്ള നല്ല ബാലസാഹിത്യകൃതികള്‍ക്ക് സാധിക്കുമെന്ന് നിസ്സംശയം പറയാം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Kayyezhuthu 6

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kayyezhuthu 5

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kayyezhuthu 4

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kayyezhuthu 3

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kayyezhuthu 2

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kayyezhuthu 1

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kundalinithathwavum Lalithasahasranamasaaravum

    ‘അറിയുന്ന ആളും അറിയുന്ന അറിവും’ ആയിരിക്കുന്നവള്‍; ഐശ്വര്യവും വീര്യവും യശസ്സും ശ്രീയും ജ്ഞാനവും വൈരാഗ്യവും ഹാരമായണിയുന്നവള്‍; സഹസ്രദളപത്മത്തില്‍ കുടികൊള്ളുന്നവള്‍;
    സൃഷ്ടി – സ്ഥിതി – സംഹാരലീലകളാടുന്നവള്‍; പരബ്രഹ്മസ്വരൂപിണി… നിരവധിയായ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ ഈ ദേവി, ഏതൊരു ജീവനിലും സുഷുപ്താവസ്ഥയില്‍ സ്ഥിതിചെയ്യുന്നുവെന്നാണ് സങ്കല്പം. ഈ ദേവീതത്ത്വമറിയുവാന്‍ ‘ലളിതാസഹസ്രനാമസ്‌തോത്രം’ പോലെ സങ്കേതം മറ്റൊന്നില്ല. അജ്ഞാനാന്ധകാരമകറ്റുന്ന ദീപമായവളെ സ്തുതിക്കുന്ന ഈ പുസ്തകം, ശാശ്വതാനന്ദത്തിന്റെ,
    നിത്യാനുഭൂതിയുടെ ഒരു ഉറവിടത്തെക്കൂടി സ്പര്‍ശിക്കുന്നു – കുണ്ഡലനീവൈശിഷ്ട്യം വെളിവാക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങള്‍ കടന്ന് സഹസ്രാരപത്മത്തിലെ ശിവ – ശക്തിസംയോഗത്താല്‍ കുണ്ഡലിനീശക്തി സാധകനു സാധ്യമാക്കുന്ന ബ്രഹ്മാനുഭവം – അമൃതാനുഭവം – ഇതില്‍ വിശദീകരിക്കപ്പെടുന്നു, ലളിതമധുരമായി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    ENTE KATHA ENTE PENNUNGALUDEYUM

    ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി,
    ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച്
    തേഞ്ഞുപോയ നഖം നിബ്ബായി
    എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.
    കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…
    ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ
    എന്റെ ഹൃദയാവരണത്തില്‍തന്നെ…
    ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും:
    എന്റെ പെണ്ണുങ്ങളുടെ കഥയെന്നും
    ആണുങ്ങളുടെ കഥയെന്നും പേരിടും.
    അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
    സമാന്തര തീവണ്ടിപ്പാതകള്‍പോലെ…

    Original price was: ₹499.00.Current price is: ₹399.20.
  • -20%

    FOOTBALLINTE PUSTHAKAM

    ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. സവിശേഷമായൊരു രീതിയില്‍, തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അവതരിപ്പിക്കുേമ്പാള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. വായനക്കാരനെത്തന്നെ 2022 ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രരചയിതാവാക്കുന്നതാണീ ഡയറി. എല്ലാറ്റിന്റെയും അടിത്തറയായി ഫുട്ബോളിന്റെതന്നെ ചരിത്രവും പെലെയെന്ന ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രംതന്നെയും ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം.
    -യു. ഷറഫലി
    മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍ & റിട്ട. കമാന്‍ഡന്റ് എം.എസ്.പി.

    Original price was: ₹450.00.Current price is: ₹360.00.
  • -20%

    KATHAPADMAM

    1992 മുതല്‍ 2021 വരെ പത്മരാജന്‍ പുരസ്‌കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം

    Original price was: ₹420.00.Current price is: ₹336.00.
  • -20%

    Aadukannan Gopi

    ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്‌ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറപൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?

    Original price was: ₹205.00.Current price is: ₹164.00.
  • -20%

    ORU ANTHIKKATTUKARANTE LOKANGAL

    മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.

    Original price was: ₹380.00.Current price is: ₹304.00.
  • -20%

    Thirikeyodunna Theevandikal

    ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ താളുകളില്‍ വായനക്കാര്‍ക്കു രുചിക്കാനാകുക രൂക്ഷവിമര്‍ശനത്തിന്റെ കാഞ്ഞിരക്കയ്പാണ്. ജനങ്ങള്‍ക്കുമേല്‍ വീഴുന്ന ഓരോ പ്രഹരവും അവര്‍ വടികളാക്കുമെന്ന് ഇത് അധികാരമുഷ്‌കുകള്‍ക്ക് താക്കീതുനല്‍കുന്നു. അന്യായങ്ങളുടെ കരിമ്പട്ടികയില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ പതിച്ച നിരവധിയായ കൈയൊപ്പുകള്‍ക്ക് ഇത് നമ്മെ സാക്ഷിയാക്കുന്നു; ‘സാക്ഷരകേരള’ത്തിന്റെ നെഞ്ചില്‍ പുകയുന്ന അനവധിയായ നെരിപ്പോടുകളുടെ ചൂട് നമുക്ക് അനുഭവവേദ്യമാക്കുന്നു. മതവും മാധ്യമവും മദ്യവും മാംഗല്യവുമൊക്കെ ഇവിടെ നീതിയുക്തമായ വിധിപ്രസ്താവം കാക്കുന്നു. ”ജീവനനിഷേധികളായ പ്രവൃത്തികളോടുള്ള അമര്‍ഷത്തിന്റെ ചുരുക്കെഴുത്തുകള്‍” എന്നാണ് ഈ പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കുന്ന വിശേഷണം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Ibsente 2 Nadakangal

    നാടകവേദിയില്‍ പരിവര്‍ത്തനത്തിന്റെ പുതുവഴി തുറന്ന നോര്‍വീജിയന്‍ പ്രതിഭയുടെ രണ്ടു രചനകളാണ് ഈ പുസ്തകത്തില്‍. ഗാര്‍ഹികസംഘര്‍ഷങ്ങള്‍ പശ്ചാത്തലമാക്കുന്ന ‘ലിറ്റില്‍ അയോള്‍ഫി’ല്‍ വ്രണിതമായ മനുഷ്യമനസ്സാക്ഷിയെ നാടകകൃത്ത് സ്‌റ്റേജില്‍ നഗ്‌നമാക്കിനിര്‍ത്തുന്നു. ‘പിയര്‍ ജിന്റ്’ ഒരു സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥാപാത്രത്തെയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മുത്തശ്ശിക്കഥകളില്‍ അഭിരമിക്കുന്ന, സാങ്കല്പിക ലോകത്തു ജീവിക്കുന്ന നായകന്റെ അവിവേകങ്ങളിലേക്കും മതിഭ്രമങ്ങളിലേക്കും അനുവാചകനെ ഈ കാവ്യനാടകം യാത്രയാക്കുന്നു.

    Original price was: ₹330.00.Current price is: ₹264.00.
  • -20%

    Ibsente Nadakangal

     

    കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്തനക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്‌സന്‍. ആദ്യമായാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമാഹാരങ്ങള്‍ മലയാളത്തിലുണ്ടാവുന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടകങ്ങളുടെ വിവര്‍ത്തനങ്ങളിലൂടെ ഇബ്‌സന്റെ രചനകളെ മലയാളവായനക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത പി.ജെ. തോമസിനോടും പ്രസാധനഗൃഹത്തോടും മലയാളം കടപ്പെട്ടിരിക്കുന്നു.നാടകാസ്വാദകര്‍ക്ക് എന്നതുപോലെ സാഹിത്യ-കലാവിദ്യാര്‍ഥികള്‍ക്കും അത്യന്തം ഉപകാരപ്രദമായ ഈ സര്‍ഗാത്മക വിവര്‍ത്തനം വിവര്‍ത്തനകലയിലെയും പുസ്തക പ്രസാധനചരിത്രത്തിലെയും സാര്‍ഥകമായ ഒരു സാംസ്‌കാരികദൗത്യമാണ്.
    ഒ.കെ. ജോണി

     

     

    Original price was: ₹500.00.Current price is: ₹400.00.
  • -20%

    Sreeramakrishna Vachanamruthakathakal

    വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.

     

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Vasthusasthrathile Vishishtamaya Alavukal Kandupidikkunnavidhavum Prayogavum

    ഏതു നിര്‍മിതിയുടെയും അടിസ്ഥാനമുറയ്ക്കുന്നത് അളവുകളിലൂടെയാണ്. അളവുകളുടെ സന്തുലനമാണ് ഒരു നിര്‍മിതിയുടെ ഈടും ബലവും നിര്‍ണയിക്കുക. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണപ്രക്രിയയിലും അളവുകള്‍ക്ക് പരമപ്രാധാന്യമുണ്ട്. ചുറ്റളവുകള്‍ ആധാരമാക്കി ഒരു നിര്‍മിതിയുടെ ഗുണദോഷവിചിന്തനം സാധ്യമാക്കുന്നതാണ് വാസ്തുവിലെ മാനപ്രമാണവ്യവസ്ഥ. എന്നാല്‍, ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗണിതപ്രക്രിയകള്‍ മനസ്സിലാക്കുകയും പ്രയോഗിക്കുകയും സാധാരണക്കാര്‍ക്ക് പ്രയാസകരമാണ്. ഇതിന് ഒരു പരിഹാരമാണ് ഈ ‘അളവുകളുടെ പുസ്തകം.’ ശ്രേഷ്ഠവും ശ്രേയസ്‌കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    APPAN VALARTHIYA MAKAL

    കടലോളം വാത്സല്യം പകര്‍ന്ന അപ്പന് ഓര്‍മകളുടെ പേലവമായ ചുണ്ടുകള്‍കൊണ്ട് ചുംബനമേകുകയാണ് എഴുത്തുകാരി. ആത്മാഭിമാനവും നിശ്ചദാര്‍ഢ്യവും ആരോഗ്യജീവിതവും ശാസ്ത്രബോധവും
    സഞ്ചാരതൃഷ്ണയുമൊക്കെ തനിക്ക് ഇഷ്ടദാനം നല്‍കിയ ഒരു പിതാവിന്റെ പോര്‍ട്രെയിറ്റ് നേര്‍ത്ത ചായക്കൂട്ടിനാല്‍ വരയ്ക്കുകയാണ്. കരുത്തിന്റെ മുന്‍പില്‍ ഒരു പെണ്ണിനെ അവളിലെ മകളെ, ഭാര്യയെ, അമ്മയെ,അമ്മായിയമ്മയെ, അമ്മൂമ്മയെ രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകത്തില്‍.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Aamchi Mumbai

     

    നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്‌ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ – മനുഷ്യസാഗരത്തിന്റെ – ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. സബര്‍ബന്‍ ട്രെയിനും ബി.ഇ.എസ്.റ്റി. ബസും സിനിമാഹാളും വടാപാവ് സ്റ്റാളും ഫിഷ് മാര്‍ക്കറ്റും ആര്‍ട്ട് ഗ്യാലറിയും ഹെല്‍ത്ത് ക്ലിനിക്കുമൊക്കെ ഇതില്‍ ‘ഹോട്ട് സ്‌പോട്ടു’കളാകുന്നു. ഒരു ‘കട്ടിങ്’ചായയുടെ ഉന്മേഷം പകരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ ‘ദേശിദാരു’പോലെ അകംപൊള്ളിക്കുകയും ചെയ്യുന്നു.

     

     

     

     

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Sakthi Sita

    ‘A collection of narrative and lyrical poems that reflect the poet’s diverse moods and her relationship with herself, others, and nature… This is a tribute to the creative power of the whole world of women rising like a tide around us today.’
    – K. Satchidanandan

     

     

     

    Original price was: ₹100.00.Current price is: ₹80.00.
  • -25%

    Nayobi

    ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.

    Original price was: ₹100.00.Current price is: ₹75.00.
  • -20%

    CUNNING FOX AND THE LIKE FOR TINY TOTS

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Ottathirathokk

    രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ ക്രൈം നോവലിന്റെ ബാക്കിപത്രം.

     

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Thathammayum Poochammayum

    ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും വിണ്ണും നിറയുന്ന ഈ പാട്ടുകള്‍, ചുവടുകള്‍ പിഴയ്ക്കാതെ, പ്രകൃതിയെയും അമ്മയെയും ഗുരുക്കന്മാരെയും മറക്കാതെ, ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ബാലകര്‍ക്കു കൂട്ടാകും. അറിവിന്റെ തിരികള്‍ അവരുടെ ഹൃദയത്തില്‍ കൊളുത്തും; മായാത്ത പുഞ്ചിരികള്‍ അവരുടെ ചുണ്ടില്‍ വിരിയിക്കും.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Nayanmoni

     

    ഉള്‍ഫ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച അച്ഛനു പകരക്കാരനായി ആസാമിലെ ടീ പ്ലാന്റേഷന്‍ മാനേജരായെത്തിയ അജയ്. ‘കണ്ണിലെ കൃഷ്ണമണി’ എന്ന് തദ്ദേശഭാഷയില്‍ നാമാര്‍ഥമുള്ള നയന്‍മൊനിയെ അവിടെവെച്ചാണ് അവന്‍ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞ കഥകള്‍കൊണ്ടൊന്നും പൂരിപ്പിക്കാന്‍കഴിയാത്ത കടങ്കഥയായിരുന്നു, കണ്ടറിഞ്ഞ ആ ‘അപ്‌സരസുന്ദരി.’ തീവ്രവാദിയാക്രമണത്തില്‍ അമ്മയും വീടും നഷ്ടപ്പെട്ടവള്‍, അധ്യാപിക, കവയിത്രി, ചിത്രകാരി – ഈ അടരുകളുടെയൊക്കെ ഉള്ളിലെ യഥാര്‍ഥ നയന്‍മൊനിയെ അവന്‍ തേടിക്കൊണ്ടിരുന്നു; അവളിലൂടെ സ്വന്തം പിതാവിന്റെ കൊലപാതകരഹസ്യവും.

     

     

     

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Chuzhi

    കല്യാണം കെട്ടിവരിഞ്ഞിട്ട, അഭിലാഷങ്ങളും അവകാശങ്ങളും ആകാശകുസുമങ്ങളായി മാറിയ ഒരു പെണ്ണിന്റെ കരച്ചിലും കലമ്പലുമാണ് ഈ പുസ്തകം. ‘ആകെ കലങ്ങിമറിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന’ ഒരു ദാമ്പത്യത്തിന്റെ കഥ. കൂട്ടിച്ചേര്‍ത്തുവച്ചവരും തനിയെ ചേര്‍ന്നവരും ഇവിടെ ‘വിവാഹ ഉടമ്പടി’യുടെ സാധുത സംവാദവിഷയമാക്കുന്നു. ആണ്‍-പെണ്‍ പ്രണയത്തിലും രതിയിലും സമൂഹത്തിനെന്തു കാര്യം എന്നു ചോദിച്ച് അവര്‍ ആ ‘കല്യാണക്കരാര്‍’ കീറി കാറ്റില്‍ പറത്തുന്നു. ഇങ്ങിനി തെളിയാത്തവിധം അവര്‍ കുടുംബത്തിന്റെയും മതത്തിന്റെയും ലക്ഷ്മണരേഖകള്‍ മായ്ച്ചുകളയുന്നു. ഗാര്‍ഹികപീഡനത്തിനും വൈവാഹികബലാത്സംഗത്തിനും ഇരപ്പെടുന്ന വിധേയകള്‍ക്കും ചഞ്ചലചിത്തകള്‍ക്കും ഒരു പാഠമാണിത് – നിവര്‍ന്നുനില്പിന്റെ, പോരാട്ടത്തിന്റെ പാഠം.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Chempakamanamulla Kattu

    നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന്‍ ഈ സ്‌നേഹവിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്…എപ്പോഴും… എല്ലായ്‌പോഴും…’ എന്ന മധുരമൊഴികള്‍
    ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.

    Original price was: ₹140.00.Current price is: ₹112.00.