ENTE KATHA ENTE PENNUNGALUDEYUM

Author: Indu Menon
₹499.00 Original price was: ₹499.00.₹399.20Current price is: ₹399.20.

ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി,
ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച്
തേഞ്ഞുപോയ നഖം നിബ്ബായി
എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.
കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ
എന്റെ ഹൃദയാവരണത്തില്‍തന്നെ…
ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും
ആണുങ്ങളുടെ കഥയെന്നും പേരിടും.
അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
സമാന്തര തീവണ്ടിപ്പാതകള്‍പോലെ…

SKU: 3538 Categories: ,