Balakarshakan

Author: Karumam M. Neelakantan

90.00 81.00 10%
Item Code: 3546
Availability In Stock

താളത്തിലുള്ള നല്ല കവിതകള്‍ കേള്‍ക്കാനും വായിക്കാനും കുട്ടികള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്. നമുക്കു ചുറ്റും കാണുന്ന കാഴ്ചകളിലൂടെ ശാസ്ത്രബോധവും പുരോഗമനപരമായ ആശയങ്ങളും സദ്ചിന്തകളും കുട്ടികളില്‍ സന്നിവേശിപ്പിക്കാന്‍ കരുത്തുള്ള അന്‍പതു കവിതകളുടെ സമ്പുടമാണ് ‘ബാലകര്‍ഷകന്‍.’ വിദ്യാര്‍ഥികള്‍, ഭവനം, ബാലകര്‍ഷകന്‍, കാഴ്ചബംഗ്ലാവ്, ഗാന്ധിചിന്തകള്‍, നെല്ല്, മഴവില്ല്, വിസ്മയക്കാഴ്ചകള്‍ തുടങ്ങി എല്ലാ കവിതകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വദിക്കാവുന്നതാണ്. മൊബൈല്‍ ഗെയിമുകളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ഇതു പോലെയുള്ള നല്ല ബാലസാഹിത്യകൃതികള്‍ക്ക് സാധിക്കുമെന്ന് നിസ്സംശയം പറയാം.