Poruthi Thuzhanjethiya Jeevithanouka
Author: B.A. Johnson
വാനോളം പ്രശംസിച്ചാല്‍ മതിയോ? പോരാ, അതുക്കും മേലെ. മേലെഴുതിയ വിശേഷണങ്ങള്‍ കുറിച്ചിരിക്കുന്നത് മക്കളായ ഞങ്ങളുടെ മനസ്സില്‍ തട്ടിയ വരികളാണ്. ഒരു പിഞ്ചുബാലന്റെ ബാല്യവും കൗമാരവും തീര്‍ത്തും അവഗണനയുടേയും പരിഹാസത്തിന്റേയും അതുപോലെതന്നെ ഒറ്റപ്പെടുത്തലിന്റേയും ആകത്തുകയായിരുന്നുവെങ്കില്‍, പിറകെ വന്ന യൗവനം ഞങ്ങളുടെ പിതാവിനു സമ്മാനിച്ചത് വിവിധങ്ങളായ
പ്രതിസന്ധിഘട്ടങ്ങളായിരുന്നു. ലാളിത്യവും തനിമയും ഇഴചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഹൃദയസ്പര്‍ശിയായ ഈ രചന ഞങ്ങളുടെ പിതാവിന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന്
ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളുടെ വാത്സല്യപിതാവിന്റെ ഈശ്വരവിശ്വാസവും ദൈവഭയവും അനീതിക്കെതിരെയുള്ള ഒറ്റയാള്‍പോരാട്ടവും അതിലുപരി കഠിനാധ്വാനത്തിന്റെ നേര്‍ചിത്രവും ഈ രചന വരച്ചുകാട്ടുന്നു.
സ്‌നേഹപൂര്‍വം: മകന്‍ റിയോ ജോണ്‍സ് തെക്കത്ത്
മകള്‍ റിഷ്മു ജോണ്‍സ് തെക്കത്ത്